ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് യു.എസ്. പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.
സിറിയയില്‍ യു.എസിന്റെ സൈനിക നീക്കത്തിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു. സൈനിക നീക്കത്തിനിടെ അബൂബക്കര്‍ അല്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടൊപ്പം ബാഗ്ദാദിയുടെ മൂന്നുമക്കളും മരിച്ചതായി ട്രംപ് പറഞ്ഞു അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന ഊഹാപോങ്ങള്‍ ശരിവെക്കുന്നതരത്തില്‍ നേരത്തെ തന്നെ അദ്ദേഹം ചെയ്തിരുന്നു.
click and follow Indiaherald WhatsApp channel