ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫിന് വിജയിക്കാൻ കഴിയുമെന്ന ആത്‌മവിശ്വാസം ഉണ്ടെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പുതമുഖങ്ങളാണ് ഇത്തവണ ജനവിധി തേടുന്നതെന്നും സ്‌ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോടിയേരി അഭിപ്രായപ്പെട്ടു.
ലോകസഭാ തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങൾ തെരഞ്ഞെടപ്പിനെ ബാധിക്കുകയില്ല.ഒരോ തെരഞ്ഞെടുപ്പും അതത് കാലത്തെ വിഷയങ്ങൾ ചർച്ചചെയ്യും. സംസ്‌ഥാന സർക്കാരിനെ മാത്രമല്ല. കേന്ദ്ര സർക്കാരിനേയും പ്രതിപക്ഷ പ്രവർത്തനത്തേയും എല്ലാം വിലയിരുത്തും. നിയമസഭ തെരഞ്ഞെടുപ്പിൽ മാത്രമല്ല സ്‌കൂൾ , കോളേജ് തെരഞ്ഞെടുപ്പുകളിൽ വരെ സംസ്‌ഥാന ഭരണത്തെ വിലയിരുത്തപ്പെടുന്നുണ്ട്.
സമുദായ സന്തുലനം കണക്കാക്കി സ്‌ഥാനാർത്ഥികളെ തീരുമാനിക്കുന്ന രീതി എൽഡിഎഫിനില്ല. അതത് മണ്‌ഡലങ്ങളിൽ വിജയ സാധ്യതയുള്ളവരെയാണ് പരിഗണിക്കുക. എൻഎസ്‌എസുമായും എസ്‌എൻഡിപിയുമായും മറ്റ് എല്ലാ സമുദായ സംഘടനകളുമായും എൽഡിഎഫിന് നല്ല ബന്ധമാണുള്ളത്.എന്നും പറഞ്ഞു.
click and follow Indiaherald WhatsApp channel