ഇന്റൽ കോർ i3 ചിപ്‌സെറ്റ് ആയിരിക്കും വിലക്കുറവുള്ള ലാപ്ടോപ്പുകളിൽ കൂടുതലും. സാധാരണ വീട്ടുപയോഗത്തിന് ഈ പ്രോസസ്സർ ധാരാളം. എഡിറ്റിംഗ് പോലുള്ള കൂടുതൽ സങ്കീർണമായ പ്രവർത്തികളിൽ നിങ്ങൾക്ക് പ്രവർത്തിപ്പിക്കണം എങ്കിൽ കോർ i5, i7 പ്രോസസ്സറുകൾ തിരഞ്ഞെടുക്കാം. ഏറ്റവും കുറഞ്ഞത് 4 ജിബി റാം എങ്കിലും നിങ്ങളുടെ ലാപ്‌ടോപ്പിന് ഉണ്ടെന്നു ഉറപ്പ് വരുത്തുക.ജോലിയുടെ ഭാഗമായി നിങ്ങൾ വളരെയധികം യാത്ര ചെയ്യുകയാണെങ്കിൽ, 14 ഇഞ്ച് സ്ക്രീൻ ലാപ്‌ടോപ്പ് മോഡൽ ആയിരിക്കും നിങ്ങൾക്ക് അനുയോജ്യം. കൈകാര്യം ചെയ്യാനും എളുപ്പമാണ്. സിനിമ കാണുക പോലുള്ള വിനോദോപാധിയായാണ് ലാപ്ടോപ്പ് ഉപയോഗിക്കുന്നതെങ്കിൽ 15.6 ഇഞ്ച് വലിപ്പമുള്ള വലിയ സ്ക്രീൻ തിരഞ്ഞെടുക്കാം.
സ്വാഭാവികമായും 1 ടിബി ഹാർഡ് ഡിസ്കുകളുള്ള ലാപ്ടോപ്പുകൾക്ക് വില കൂടുതലാണ്. അതെ സമയം 500 ജിബി സാധാരണ വീട്ടുപയോഗത്തിന് മതിയാകും. മാത്രമല്ല കൂടുതൽ സ്റ്റോറേജ് ആവശ്യമെങ്കിൽ ഒരു എക്‌സ്റ്റർനൽ ഹാർഡ് ഡിസ്കിന്റെ സഹായം തേടാം. മികച്ച ഡാറ്റ കൈമാറ്റ സ്പീഡ് ഹാർഡ് ഡ്രൈവിനുണ്ട് എന്നുറപ്പിക്കുക. അത് മാത്രല്ല ബാറ്ററി ബാക്കപ്പ് കുറവാണെങ്കിൽ ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകൾ പോലെ മുഴുവൻ സമയവും ചാർജിംഗ് ആവശ്യമായി വന്നേക്കാം.
ഒരു ലാപ്‌ടോപ്പിന് കുറഞ്ഞത് 4 മുതൽ 6 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് ആവശ്യമാണ്. കടയിൽ നേരിട്ട് ചെന്നോ, ഓൺലൈൻ ആയി വാങ്ങുമ്പോഴോ ഇത് പ്രത്യേകം ചോദിക്കാം.കൊറോണ കാലം ആയതോടെ ഇലക്ട്രോണിക്സ് വിപണയിൽ ആവശ്യക്കാരേറിയ ഒന്നാണ് ലാപ്‌ടോപ്പുകൾ. വീട്ടിലിരുന്നു ജോലി ചെയ്യാൻ പലരും നിർബന്ധിതരായതോടെ മികച്ച സ്പെസിഫിക്കേഷനുള്ള ലാപ്ടോപ്പ് ഇല്ലാതെ ജോലി മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിലെത്തി പലരും. അതിനാൽ ഉടൻ തന്നെ ഒരു നല്ല ലാപ്ടോപ് വാങ്ങുക.
click and follow Indiaherald WhatsApp channel