മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ രൂപീകരിക്കാനിരിക്കുന്ന മന്ത്രിസഭയില്‍ ഉപ  മുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്ക് നല്‍കാന്‍ ഏകദേശം ധാരണ ആയി. 

 

സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കാനും തീരുമാനിച്ചു. മഹാ വികാസ് അഘാടിയുടെ യോഗത്തിനു ശേഷം എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലാണ് ഇക്കാര്യം വക്തമാക്കിയത്.

 

 

 

 

 

 

മന്ത്രിസഭയില്‍ ശിവസേനയ്ക്കും എന്‍സിപിക്കും 15 വീതവും കോണ്‍ഗ്രസിന് 13 മന്ത്രിമാരും ഉണ്ടാകുമെന്നാണ് ധാരണ. വൈ.ബി ചവാന്‍  സെന്ററില്‍ നടന്ന മഹാ വികാസ് അഘാടിയുടെ യോഗത്തിലാണ് മന്ത്രി മാരുടെ കാര്യത്തില്‍ ധാരണയായത്.

 

 

 

 

എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും പരിഹരിച്ചതായി യോഗത്തിനു ശേഷം കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. ആറു മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ ശരദ് പവാറും സുപ്രിയാ സുലേയും പങ്കെടുത്തു. 

 

 

ഒരു ഉപ മുഖ്യമന്ത്രി സ്ഥാനം മാത്രമേ ഉണ്ടാവൂ. അത് എന്‍സിപിയില്‍നിന്നായിരിക്കും. മന്ത്രിസ്ഥാനവും വകുപ്പുകളും സംബന്ധിച്ച കൂടുതല്‍ കാര്യത്തിലും വ്യാഴാഴ്ച ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തിലും രാത്രിയില്‍ത്തന്നെ തീരുമാനമാകും.

 

 

 

ഓരോ പാര്‍ട്ടിയില്‍നിന്നും ഒന്നോ രണ്ടോ മന്ത്രിമാര്‍ മാത്രമേ വ്യാഴാഴ്ച സത്യ പ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുള്ളൂ എന്നും പ്രഫുല്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു.  

 

 

 

മുംബൈയില്‍ വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആദിത്യ താക്കറെ ഡല്‍ഹിയിലെത്തി ക്ഷണിച്ചു.

మరింత సమాచారం తెలుసుకోండి: