
പാലാരിവട്ടത്തെ മേല്‍പ്പാലത്തിന് പിന്നാലെ വൈറ്റിലയിലെ മേല്‍പ്പാലനിര്‍മാണത്തിലും അഴിമതി ആരോപണം. വൈറ്റില മേല്‍പ്പാലത്തില്‍ അടുത്തിടെ നടത്തിയ മൂന്ന് കോണ്‍ക്രീറ്റിനും മതിയായ ഗുണനിലവാരമില്ലെന്ന് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് അഴിമതി പുറത്തായിരിക്കുന്നത്. മേല്‍പ്പാലത്തില്‍ നടത്തിയ കോണ്‍ക്രീറ്റിങ്ങ് ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്ന ഐ.എസ്. കോഡ് പ്രകാരമുള്ള ഗുണനിലവാരം ഇല്ലെന്നാണ് നിലവിലത്തെ. റിപ്പോര്‍ട്ട്.
വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം 70 ശതമാനത്തോളം പിന്നിട്ട സാഹചര്യത്തിലാണ് പുതിയ വിവാദം. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ നല്‍ക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് ഇപ്പോൾ.