വർഗീയതയില്ലാതെ "മലയാളി ഫ്രം ഇന്ത്യ"! ജനഗണമനയെന്ന സിനിമ ചെയ്ത് ഇന്ത്യയുടെ സമകാലിക അവസ്ഥയ്ക്കു നേരെ ചൂണ്ടുവിരൽ ഉയർത്തിയ അതേ തിരക്കഥാകൃത്തും സംവിധായകനും ചേരുമ്പോൾ വീണ്ടും അത്തരമൊരു ജോണറിൽ സിനിമ പ്രതീക്ഷിക്കുന്നവർക്ക് തെറ്റില്ല. മാത്രമല്ല, ഇന്ത്യനവസ്ഥകളെ എത്ര വ്യക്തമായും ശക്തമായും സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കാമോ അത്രയും കൃത്യമായി യാതൊരു മടിയുമില്ലാതെ സിനിമ മുമ്പോട്ടു കൊണ്ടുവെക്കുന്നുണ്ട്. നിങ്ങൾ കിണറ്റിലെ തവളയായി കഴിയുകയാണോ, തീർച്ചയായും നിങ്ങൾ ആകാശത്തേക്ക് നോക്കി പുറം ലോകത്തേക്ക് പറക്കണം. ലോകം എത്ര വിശാലമാണെന്ന് തിരിച്ചറിയാനാവും. ഇത്രയും വിശാലമായ ലോകത്ത് ഇത്ര കുടുസ്സായൊരു മനസ്സുമായാണോ നമ്മളൊക്കെ ജീവിക്കുന്നതെന്ന് സ്വയം ലജ്ജ തോന്നും.




പ്രചോദനമാണ് ഈ സിനിമ- മലയാളി ഫ്രം ഇന്ത്യ.കേരളത്തിനകത്തും പുറത്തും ഇന്ത്യയിലും വിദേശത്തും ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾക്കാണ് ഡിജോ ജോസ് ആന്റണി മലയാളി ഫ്രം ഇന്ത്യ സമർപ്പിച്ചിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള മലയാളികളേക്കാൾ ഇന്ത്യയ്ക്ക് പുറത്ത് (പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ) സഞ്ചരിച്ച മലയാളികൾക്ക് വളരെ പെട്ടെന്ന് തൊടാനാകും ഈ സിനിമ.നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ മാത്രമാണ് സിനിമയുടെ ആദ്യപകുതിയായി വരുന്നതെന്നതുകൊണ്ടുതന്നെ കൂടുതൽ ചിന്തിച്ച് തലപുകക്കേണ്ട അവസ്ഥയൊന്നും കാഴ്ചക്കാരനില്ല. ഒരു ഗ്രാമവും അവിടെ നടക്കുന്ന സംഭവങ്ങളും വരുമ്പോൾ ഇതെല്ലാം നമുക്കറിയാവുന്നതാണല്ലോ എന്നും ഇവരെല്ലാം എനിക്കറിയാവുന്നവരാണല്ലോ എന്നുമൊക്കെയാണ് കാഴ്ചക്കാർക്ക് തോന്നുക. അതുകൊണ്ടുതന്നെ സിനിമയെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ അണിയറ പ്രവർത്തകർക്ക് പ്രത്യേകിച്ച് പുതിയൊരു ഏണി ചാരിവെച്ചു കൊടുക്കേണ്ടി വരുന്നില്ല.




'വിദേശത്തു പോയി അടിമപ്പണി ചെയ്ത് അയക്കുന്ന കാശല്ല രാജ്യസ്‌നേഹത്തിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പണമാണ് മികച്ചതെന്ന്' പറയുകയും ഒരു പണിയും ചെയ്യാതെ നടക്കുകയും ചെയ്യുന്ന 'രാജ്യസ്‌നേഹി' നായകൻ ജീവിതം പഠിക്കുന്നത് താനറിയാതെ ഉൾപ്പെടുന്നൊരു സംഘർഷത്തിലെ പ്രധാന പ്രതിയാകുന്നതോടെയാണ്. പാർട്ടിക്കുവേണ്ടി ചെയ്ത കർമത്തിനൊടുവിൽ അതേ രാഷ്ട്രീയപ്പാർട്ടി തള്ളിപ്പറയുകയും കൂടി ചെയ്തതോടെ അയാൾ ചെറിയച്ഛന്റെ 'ചതിയിൽപ്പെട്ട്' ഗൾഫിലെത്തുകയാണ്. ഇതാണ് ഗോപിയുടേയും അത്രയും നേരം ഗോപിയെ കണ്ടിരുന്ന കാഴ്ചക്കാരുടേയും ചിന്തകളേയും മാറ്റിമറിക്കുന്നത്. നിരാശ സമ്മാനിച്ച ഒരുപിടി ചിത്രങ്ങൾക്ക് ശേഷം വർഷങ്ങൾക്ക് ശേഷത്തിലൂടെ തിരിച്ചു വരവിന് ശ്രമം നടത്തിയ നിവിൻ പോളിയുടെ മടങ്ങി വരവിനെ ആഘോഷിക്കുന്ന സിനിമ കൂടിയായിരിക്കും മലയാളി ഫ്രം ഇന്ത്യ. പോളി ടെക്ക്‌നിക്കും കഴിഞ്ഞ് രാഷ്ട്രീയവും കളിച്ചു നടക്കുന്നൊരു ടിപ്പിക്കൽ മലയാളി പയ്യന്റെ ഭാവങ്ങളിലേക്ക് നിവിൻ പോളിയുടെ ആൽപറമ്പിൽ ഗോപിക്ക് വേഗത്തിലെത്തിച്ചേരാൻ സാധിച്ചിട്ടുണ്ട്.





കൂടെ ധ്യാൻ ശ്രീനിവാസന്റെ മൽഘോഷ് കൂടി ചേരുന്നതോടെ തിയേറ്റർ തമാശകൾ ഒന്നിനു പിറകെ ഒന്നായി വരുന്നുണ്ട്. അതോടൊപ്പം ഗൗരവമുള്ളൊരു രാഷ്ട്രീയം കഥയായും സംഭാഷണമായും സിനിമയുടെ കഥാഗതി നിയന്ത്രിക്കാനെന്ന വണ്ണം ഗൗരവത്തോടെ കടന്നു പോകുന്നുമുണ്ട്. 'വിദേശത്തു പോയി അടിമപ്പണി ചെയ്ത് അയക്കുന്ന കാശല്ല രാജ്യസ്‌നേഹത്തിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പണമാണ് മികച്ചതെന്ന്' പറയുകയും ഒരു പണിയും ചെയ്യാതെ നടക്കുകയും ചെയ്യുന്ന 'രാജ്യസ്‌നേഹി' നായകൻ ജീവിതം പഠിക്കുന്നത് താനറിയാതെ ഉൾപ്പെടുന്നൊരു സംഘർഷത്തിലെ പ്രധാന പ്രതിയാകുന്നതോടെയാണ്. പാർട്ടിക്കുവേണ്ടി ചെയ്ത കർമത്തിനൊടുവിൽ അതേ രാഷ്ട്രീയപ്പാർട്ടി തള്ളിപ്പറയുകയും കൂടി ചെയ്തതോടെ അയാൾ ചെറിയച്ഛന്റെ 'ചതിയിൽപ്പെട്ട്' ഗൾഫിലെത്തുകയാണ്. ഇതാണ് ഗോപിയുടേയും അത്രയും നേരം ഗോപിയെ കണ്ടിരുന്ന കാഴ്ചക്കാരുടേയും ചിന്തകളേയും മാറ്റിമറിക്കുന്നത്. ക്രിക്കറ്റിലും ഭരണത്തിലും അതിർത്തിയിലും എതിരാളിയായ ഒരു പാകിസ്താനിയോടൊപ്പം കഴിയേണ്ടി വരുന്ന ഒരു ഇന്ത്യക്കാരൻ മലയാളി എങ്ങനെയായിരിക്കും അയാളോട് പെരുമാറുക? അയാളെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കാരനെ എങ്ങനെയായിരിക്കും കാണുക? ഇതിനെല്ലാം മറുപടി നൽകും മലയാളി ഫ്രം ഇന്ത്യ.

Find out more: