പിണറായി വിജയൻ ഇനിയും ഭരിക്കുമോ? പ്രീ പോൾ സർവേ ഫലങ്ങളെ പോലെ, എക്സിറ്റ് പോൾ ഫലങ്ങളും ഇടതുപക്ഷത്തിന് തുടർഭരണം ഉണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ എക്‌സിറ്റ് പോളുകൾ ജനവികാരത്തിൻറെ യഥാർഥ പ്രതിഫലനമല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. സംസ്ഥാനത്ത് രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമോയെന്ന് എല്ലാവരും ഉറ്റുനോക്കവെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ. ഏഷ്യാനെറ്റ് ന്യൂസിനോടാണ് വീണ തെരഞ്ഞെടുപ്പ് പ്രതീക്ഷകളെക്കുറിച്ച് സംസാരിച്ചത്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് വിധി വരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്.


 പ്രീ പോൾ സർവേ ഫലങ്ങളെ പോലെ, എക്സിറ്റ് പോൾ ഫലങ്ങളും ഇടതുപക്ഷത്തിന് തുടർഭരണം ഉണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. ധർമ്മടത്ത് നിന്ന് പിണറായി വിജയൻ ജനവിധി തേടുമ്പോൾ വീണയുടെ ഭർത്താവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻറുമായ മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നും മത്സരിക്കുന്നുണ്ട്. 'നല്ല പ്രതീക്ഷയാണുള്ളത് ഇടതുപക്ഷ സർക്കാർ നല്ല പ്രവർത്തനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അതുകൊണ്ട് എല്ലാ സ്ഥാനാർഥികളും നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പ്രതീക്ഷ' വീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എഇടതുസ്ഥാനാർഥികൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ പറയുന്നത്. ജയിച്ച് കഴിഞ്ഞാൽ പാർട്ടിയും മുന്നണിയും തീരുമാനിക്കേണ്ട കാര്യമാണ് അതൊക്കെ.


ആര് എന്താവും എന്നൊക്കെയുള്ളത് അതിന് മുന്നേ പറയാൻ പാടില്ലല്ലോയെന്നും വീണ പറയുന്നു.എൽഡിഎഫിന് തുടർഭരണം ഉണ്ടായാൽ അച്ഛൻ വീണ്ടും മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച വീണ അധികാരം നിലനിർത്തിയാൽ പിണറായി വിജയൻ മുഖ്യമന്ത്രിയാകണോ എന്നത് പാർട്ടിയും എൽഡിഎഫുമാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞുഗവൺമെന്റിൻറെ പ്രവർത്തനങ്ങളെ എല്ലാവരും പ്രശംസിക്കുന്നത് അവർക്ക് വിലയിരുത്താനുള്ള അവസരം ലഭിച്ചത് കൊണ്ടാണ്. അത് മുന്നേ മാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ വിശ്വസിച്ച് അഭിപ്രായ രൂപീകരണം നടത്തുന്ന രീതിയായിരുന്നെന്നാണ് തോന്നുന്നതെന്നും വീണ പറഞ്ഞു.


വളരെ നല്ല ഭരണമാണ് പിണറായി വിജയന് കീഴിൽ സംസ്ഥാന സർക്കാർ കാഴ്ചവെച്ചതെന്നാണ് വീണ ഏഷ്യാനെറ്റിനോട് പറഞ്ഞത്. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് അച്ഛനെ എതിർത്തവർക്കുപോലും ഇപ്പോൾ അച്ഛന്റെ അഡ്മിനിസ്‌ട്രേഷൻ സ്‌റ്റൈൽ കാണാൻ പറ്റുന്നുണ്ട്. ബിജെപിക്ക് 0 മുതൽ 2 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. സിവോട്ടർ സർവേ അനുസരിച്ച് 71 മുതൽ 77 വരെ സീറ്റുകൾ എൽഡിഎഫ് നേടുമ്പോൾ യുഡിഎഫിന് 62 മുതൽ 68 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് പ്രവചനം.


ടുഡേയ്സ് ചാണക്യ സർവേ റിപ്പോർട്ട് പ്രകാരം 93 മുതൽ 111 സീറ്റുകൾ വരെ എൽഡിഎഫും 26 മുതൽ 44 വരെ സീറ്റുകൾ യുഡിഎഫും നേടുമെന്നാണ് പറയുന്നത്.കേരളത്തിൽ ഭരണതുടർച്ചയുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകൾ വിലയിരുത്തുന്നത്. ഇന്ത്യാ ടുഡെ ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം അനുസരിച്ച് 104 മുതൽ 120 വരെ സീറ്റുകൾ എൽ‍ഡിഎഫ് നേടുമെന്നാണ് വിലയിരുത്തൽ യുഡിഎഫിന് 20 മുതൽ 36 വരെ സീറ്റുകളാണ് ലഭിക്കാൻ സാധ്യത.

Find out more: