ലെഗ്ഗിൻസ് ഇടുന്ന പെൺകുട്ടികൾ അറിയാൻ! വസ്ത്ര സ്വാതന്ത്ര്യമെന്നത് ഒരാളുടെ അടിസ്ഥാന സ്വാതന്ത്ര്യമാണ്. ഇതിൽ കൈ കടത്താൻ അവകാശമില്ലെന്നർത്ഥം. ആഭാസമായി വസ്ത്രം ധരിയ്ക്കാതിരിയ്ക്കുകയെന്നത് നല്ലതു തന്നെയാണ്. എന്നാൽ ഈ ആഭാസത്തിന്റെ കണക്ക് പലർക്കും പലതായിരിയ്ക്കും. വസ്ത്ര സ്വാതന്ത്ര്യമല്ല, ലെഗിൻസ് എന്ന ടൈറ്റായ വസ്ത്രം ചില ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് സയൻസ് പറയുന്നത്. ഇതു തികച്ചും ആരോഗ്യപരം മാത്രമാണ്, അല്ലാതെ വസ്ത്ര സ്വാതന്ത്ര്യമെന്ന അടിസ്ഥാന സ്വാതന്ത്ര്യവുായി ബന്ധപ്പെട്ടതല്ല. ലെഗിൻസ് കാലുകളോട് ചേർന്നു കിടക്കുന്ന തരം വസ്ത്രമാണ് പലരും സ്ത്രീകൾ ഇതു ധരിയ്ക്കുന്നത് ശരീരത്തെ വെളിപ്പെടുത്തുന്നു, ഇതിനാൽ തന്നെ ഇതു ധരിയ്ക്കുന്നത് ആഭാസം എന്ന രീതിയിൽ പറയാറുണ്ട്.



ലെഗിൻസ് പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ കാലുകളോടും തുടയോടും ഇറുകിക്കിടക്കുന്ന തരം വസ്ത്രങ്ങൾ തന്നെയാണ്. ചർമത്തോട് ചേർന്നു കിടക്കുന്ന വസ്ത്രമായതിനാൽ തന്നെ ഇത് ചർമവുമായി ഉരസലുണ്ടാക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചർമവുമായി, പ്രത്യേകിച്ചും തുടയുമായി ഉരസി ഇതുണ്ടാക്കുന്ന ഘർഷണമാണ് പ്രധാനം. ഇത് ചർമത്തിന്റെ പുറം പാളിയ്ക്ക് മുറിവുകളുണ്ടാക്കുന്നു. ചിലപ്പോൾ ഇത് അസ്വസ്ഥകൾ മാത്രമല്ല, മുറിവുണ്ടാക്കാം, വേദനയുണ്ടാക്കാം. കൂടുതലായാൽ അണുബാധകൾ പോലുള്ള പ്രശ്‌നങ്ങൾക്കും ഇതു കാരണമാകാം.ഫോളിക്യുലൈറ്റിസ് എന്നൊരു അവസ്ഥയാണ് അടുത്തതായി പറയുന്നത്. ഇത് പൊതുവേ മുടിയുടെ ഫോളിക്കിളുകൾക്ക്, അതായത് മുടിയുടെ കോശങ്ങൾക്കുണ്ടാകുന്ന പ്രശ്‌നമാണ്. ചർമത്തിൽ ഇത് ചുവന്ന നിറത്തിലെ വീർമതകളായി വരുന്നു.



ചർമവുമായി തീരെ വായു കടക്കാത്ത രീതിയിൽ ലെഗിൻസുകൾ ഒട്ടിക്കിടക്കുമ്പോൾ വരുന്ന അടിസ്ഥാന പ്രശ്‌നമാണിത്. ഇതു പോലെ തന്നെ റിംഗ് വേം അതായത് വട്ടച്ചൊറി എന്ന അവസ്ഥയ്ക്കും ലെഗിൻസ് കാരണമാകുന്നുണ്ട്. ഫംഗൽ ഇൻഫെക്ഷനാണിത്. ലെഗിൻസും ചർമവും ഒട്ടിക്കിടക്കുമ്പോൾ വായു സഞ്ചാരം കുറയുന്നു. വിയർപ്പുണ്ടാകുന്നു. ഇതാണ് കാരണമാകുന്നത്.സ്ത്രീകളുടെ വജൈനൽ ഭാഗത്തെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് യീസ്റ്റ് ഇൻഫെക്ഷൻ. ഇതിനു കാരണമായേക്കാവുന്ന ഒന്നാണ് ലെഗിൻസ്. ചൂടള്ള, ഈർപ്പമുള്ള അന്തരീക്ഷത്തിലാണ് ഇവ വേഗം വളരുക. ലെഗിൻസ് ഈ രണ്ടു പരിസ്ഥിതികളും നൽകുന്ന ഒന്നാണ്.




 പല കാരണങ്ങൾക്കൊപ്പം വായു സഞ്ചാരം കടക്കാത്ത ഈ വസ്ത്രവും ഇതിന് കാരണമാകും. യീസ്റ്റ് ഇൻഫെക്ഷൻ വരുത്തുന്ന അസ്വസ്ഥകൾ പലതാണ്. ഇതിനു പുറമേ ചർമത്തിൽ ചില സ്ത്രീകൾക്ക് ചൊറിച്ചിൽ വരുന്നതും സാധാരണയാണ്.  തടി കൂടുന്ന വസ്ത്രം കൂടിയാണ് ലെഗിൻസ് എന്നറിയാമോ. എങ്ങനെയെന്നാകും. വാസ്തവത്തിൽ ഈ വസ്ത്രം നിങ്ങളുടെ അമിത വണ്ണത്തെ സ്വകാര്യമാക്കി നിർത്തുന്നു. ഇത് ധരിച്ചാൽ ഇറുക്കത്തിലൂടെ അമിത വണ്ണം ഒരു പരിധി വരെ മറയ്ക്കപ്പെടുന്നു. ഇത് തടി കുറയ്ക്കുകയെന്ന ലക്ഷ്യത്തിൽ നിന്നും ചിലപ്പോൾ നിങ്ങളെ മാറ്റി നിർത്തിയേക്കാം. തടി ഒതുങ്ങിരിയ്ക്കുന്നതു കൊണ്ടു തന്നെ മാനസികമായി തടി കുറയ്ക്കണം എന്ന ആഗ്രഹത്തിന് തടയിടുന്ന ഒന്നാണിത്. 

మరింత సమాచారం తెలుసుకోండి: