മുടിയ്ക്കും മുഖത്തിനും വൈറ്റമിൻ ഇ! പ്രധാനപ്പെട്ടതാണ് വൈറ്റമിൻ ഇ ഓയിൽ. ഇത് ക്യാപ്‌സൂൾ രൂപത്തിൽ പൊതുവേ ലഭിയ്ക്കും. മാത്രമല്ല, ചില പ്രത്യേക ഭക്ഷണങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്. മുടിയ്ക്കും മുഖത്തിനും ഒരുപോലെ ഗുണം നൽകുന്നതാണ് വൈറ്റമിൻ ഇ ഓയിൽ. ഇന്ന് വിപണിയിൽ ലഭ്യമായിട്ടുള്ള മിക്ക സൗന്ദര്യ വർദ്ധക ഉല്പന്നനങ്ങളുടെയും മുഖ്യ ഘടകം വിറ്റാമിൻ ഇ ആണ്. വൈറ്റമിൻ ഇ ഓയിലോ അല്ലെങ്കിൽ ക്യാപ്സ്യൂൾ പൊട്ടിച്ചതോ മുടിയിലോ ചർമ്മത്തിന്റെ തേച്ചാൽ യാതൊരു പാർശ്വ ഫലങ്ങളും ഉണ്ടാകില്ല. എന്നാൽ ഉള്ളിൽ കഴിക്കണമെങ്കിൽ അത് ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചെയ്യുന്നതാണ് നല്ലത്. വയറ്റിൽ കാണപ്പെടുന്ന സ്ട്രെച്ച് മാർക്കുകൾ. ഇത്തരം മാർക്കുകൾ ഇല്ലാതാക്കാൻ ഗർഭകാലത്ത് തന്നെ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഒലീവ് ഓയിലും വൈറ്റമിൻ ഇ ക്യാപ്സ്യൂൾ പൊട്ടിച്ച് ചേർത്തതും മിക്സ് ചെയ്ത ശേഷം സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങളിൽ തേക്കാവുന്നതാണ്.



  വൈറ്റമിൻ ഇ ഓയിൽ മാത്രം തേക്കുന്നതും ഗുണം ചെയ്യും. ആറാം മാസം മുതൽ വൈറ്റമിൻ ഇ ഓയിൽ അടിവയറ്റിലെ കാലുകളിലും തേച്ച് തുടങ്ങുന്നത് പ്രസവശേഷം ഉണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാകാൻ സഹായിക്കും. ഒരു സ്പൂൺ ബദാം ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണയിലേയ്ക്ക് രണ്ട് വൈറ്റമിൻ ഇ ക്യാസ്പ്യൂളുകൾ പൊട്ടിച്ചൊഴിച്ച് നന്നായി മിക്സ് ചെയ്ത ശേഷം രാത്രി കിടന്നുന്നതിനു മുമ്പ് ചർമ്മത്തിൽ തേച്ച് പിടിപ്പിക്കുക. കൂടുതലായും കണ്ണിനു ചുറ്റുമുള്ള ചുളിവുകൾ മാറ്റാൻ ഇത് സഹായിക്കും.പ്രായമാകുന്നതിന്റെ ലക്ഷണം കൊണ്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണം കൊണ്ടോ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കാനും വൈറ്റമിൻ ഇ ഓയിലിന് കഴിയും.വൈറ്റമിൻ ഇ അടങ്ങിയ അണ്ടർ ഐ ക്രീം തേക്കുന്നത് നന്നായിരിക്കും.



   അല്ലെങ്കിൽ ഒരു വൈറ്റമിൻ ഇ ഗുളിക പൊടിച്ച ശേഷം ബദാം ഓയിലിൽ ചാലിച്ച് കൺതടങ്ങളിൽ തേച്ചാൽ ഈ കറുപ്പ് നിറം മാറിക്കിട്ടും. വൈറ്റമിൻ ഇ ഗുളികയ്ക്ക് പകരം വൈറ്റമിൻ ഇ ക്യാപ്സ്യൂൾ അല്ലെങ്കിൽ വിറ്റാമിൻ ഇ ഓയിൽ ഇവയിലേതെങ്കിലും ചേർത്താലും മതി. അര ടീ സ്പൂൺ തേനിലേയ്ക്ക് ഒരു വൈറ്റമിൻ ഇ ക്യാപ്സ്യൂൾ പൊട്ടിച്ചൊഴിക്കുക. ഇവ രണ്ടും നന്നായി യോജിപ്പിച്ച ശേഷം ചുണ്ടുകളിൽ തേക്കാം. 


  ഇങ്ങനെ ചെയ്യുന്നത് വഴി ചുണ്ടുകൾ കൂടുതൽ ഹൈഡ്രേറ്റ് ആകുന്നു. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഈ മിശ്രിതം തേക്കുന്നതാണ് എപ്പോഴും നല്ലത്. ചർമ്മത്തിൽ കാണപ്പെടുന്ന കറുത്ത പാടുകൾ നീക്കം ചെയ്യാൻ വൈറ്റമിൻ ഇ കാപ്‌സ്യൂളുകൾ സഹായിക്കും. ഒരു വൈറ്റമിൻ ഇ ക്യാപ്‌സ്യൂൾ രണ്ടായി മുറിച്ച് നിറവ്യത്യാസമുള്ള ഭാഗങ്ങളിൽ തേക്കുക. ഇത് എളുപ്പത്തിൽ പാടുകൾ ഇല്ലാതാക്കാൻ വളരെ ഗുണകരമാണ്.  വിണ്ടു കീറിയ ചുണ്ടുകളെ സംരക്ഷിക്കാൻ ഇനി വൈറ്റമിൻ ഇ ഓയിൽ മതി. 

Find out more: