ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ പയറ്റിയത് പതിനെട്ടടവുകൾ; രാഷ്ട്രീയ തന്ത്രങ്ങളിലും കുലുങ്ങാത്ത കുഞ്ഞൂഞ്ഞ്! ദേശീയതലത്തിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന കലാപത്തിനൊടുവിൽ സംഘടനാ കോൺഗ്രസ്സെന്നും ഭരണ കോൺഗ്രസ്സെന്നും പാർട്ടി രണ്ടായിപ്പിളർന്നു. 1969ലാണ് ഈ പിളർപ്പ് നടന്നത്. 1970ൽ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കലുഷിതമായ ഈ രാഷ്ട്രീയസാഹചര്യമാണ് നിലനിന്നിരുന്നത്. അന്ന് 26 പിന്നിട്ട ഉമ്മൻചാണ്ടിയിലേക്ക് നേരിട്ട് വരികയായിരുന്നില്ല പുതുപ്പള്ളി സീറ്റ്. ആദ്യം ആർഎസ്പിക്ക് നൽകിയ സീറ്റ് അവർ മാറ്റിച്ചോദിച്ചു. അകലക്കുന്നം മണ്ഡലമാണ് ആർഎസ്പി ആവശ്യപ്പെട്ടത്. ഇതോടെ പുതുപ്പള്ളിയിൽ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന ഉമ്മൻചാണ്ടിയിലേക്ക് കാര്യങ്ങളെത്തി. തുടർച്ചയായി 53 വർഷക്കാലം ഒരു മണ്ഡലത്തെ കൈവെള്ളയിലൊതുക്കാൻ ഉമ്മൻചാണ്ടിക്ക് എങ്ങനെ സാധിച്ചുവെന്നത് ഏതൊരു രാഷ്ട്രീയനേതാവും പഠനവിഷയമാക്കേണ്ടതാണ്. 57 മുതൽ 70 വരെ കോൺഗ്രസ്സും ഇടതുപക്ഷവും മാറിമാറി പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു.
57ലെയും 60ലെയും തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിന്റെ പിസി ചെറിയാനാണ് ജയിച്ചുകേറിയത്. 65ലും 67ലും സിപിഐയുടെ ഇഎം ജോർജ്ജ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 65 മുതലുള്ള കാലയളവിൽ കേരളം രാഷ്ട്രപതിഭരണത്തിൻകീഴിലായിരുന്നു. ഈ സ്ഥിതിയിൽ മാറ്റം വരുത്താനായി സിപിഐയെയും സിപിഎമ്മിനെയും ഒരു പ്ലാറ്റ്ഫോമിലെത്തിക്കാൻ ആർഎസ്പി ശ്രമം തുടങ്ങി. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന സ്ഥിതിയെ ഒരു പ്രത്യേക ഇക്വേഷനിലൂടെ മറികടക്കുകയായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യം. അങ്ങനെ കോൺഗ്രസ്സിനെതിരായ സപ്തകക്ഷി മുന്നണി മന്ത്രിസഭ 67ൽ നിലവിൽ വന്നു. 1970ൽ ഇഎം ജോർജ്ജിനെ 7,288 വോട്ടുകൾക്കാണ് ഉമ്മൻചാണ്ടി പരാജയപ്പെടുത്തിയത്. 1977ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിക്ക് എതിരാളിയായി എത്തിയത് ഇതിനിടെ കോൺഗ്രസ്സിൽ നിന്ന് ഭാരതീയ ലോക്ദളിലേക്ക് മാറിയ പിസി ചെറിയാനായിരുന്നു.
ഒന്നും രണ്ടും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിന്ന് പുതുപ്പള്ളിയിൽ നിന്ന് ജയിച്ച പിസി ചെറിയാൻ പക്ഷെ ഇത്തവണ പരാജയപ്പെട്ടു. 15,910 വോട്ടുകൾക്കാണ് ഉമ്മൻചാണ്ടിയോട് അദ്ദേഹം പരാജയപ്പെട്ടത്. 1980ലെ തിരഞ്ഞെടുപ്പിൽ എൻഡിപിയുടെ എംആർജി പണിക്കരായിരുന്നു എതിർ സ്ഥാനാർത്ഥി. 13,659 വോട്ടിന്റെ വ്യത്യാസത്തിലാണ് പണിക്കർ തോറ്റത്. ഈ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ഭാഗമായാണ് ഉമ്മൻചാണ്ടി മത്സരിച്ചത്. എൻഎസ്എസ്സിന്റെ രാഷ്ട്രീയകക്ഷിയായ എൻഡിപിയെയാണ് ചാണ്ടിയെ നേരിടാൻ ഇന്ദിരാ കോൺഗ്രസ് നിയോഗിച്ചത്. ആ തിരഞ്ഞെടുപ്പിൽ ചാണ്ടിയുൾപ്പെട്ട കോൺഗ്രസ് യുനൈറ്റഡ് 21 സീറ്റുകളാണ് നേടിയത്.2001ലെ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി ഒരു ശ്രദ്ധാകേന്ദ്രമായി മാറി. എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചു.
12,575 വോട്ടുകൾക്ക് ഉമ്മൻചാണ്ടി അദ്ദേഹത്തെ പരാജയപ്പെടുത്തി. ജയസാധ്യതയുള്ള സീറ്റുകൾ യുവാക്കൾക്ക് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ വിമതനീക്കം. സിറ്റിങ് സീറ്റുകളിൽ നേതാക്കൾ തുടർച്ചയായി മത്സരിക്കുകയാണെന്ന അദ്ദേഹത്തിന്റെ പരാതിയുടെ ഒരു വിളംബരമായി തുടർച്ചയായി പുതുപ്പള്ളിയിൽ നിരന്തരമായി മത്സരിച്ചു ജയിച്ച ഉമ്മൻചാണ്ടിക്കെതിരായ മത്സരം. അതൊരു എടുത്തുചാട്ടമായിരുന്നെന്ന് ചെറിയാൻ ഫിലിപ്പ് പിന്നീട് പ്രസ്താവിക്കുകയുണ്ടായി. ഉമ്മൻചാണ്ടിക്ക് എതിരെയല്ല, മറിച്ച് കോൺഗ്രസ്സിൽ അക്കാലത്ത് വളർന്ന അധികാരക്കുത്തകയ്ക്ക് എതിരെയാണ് താൻ മത്സരിച്ചതെന്നാണ് ചെറിയാൻ ഫിലിപ്പ് ഇപ്പോൾ പറയുന്നത്.
Find out more: