ഓറഞ്ചും തടി കുറയാനുള്ള വഴിയും അറിയാം! വ്യത്യസ്ത തരം വൈറ്റമിനുകൾ ഇവയിൽ അടങ്ങിയിട്ടുമുണ്ട്. ഇത്തരം പഴവർഗങ്ങളിൽ പ്രധാനപ്പെട്ടതാണ് സിട്രസ് ഫലവർഗങ്ങൾ. ഇതിൽ തന്നെ പ്രധാനപ്പെട്ടതാണ് ഓറഞ്ച്. ഡയറ്ററി ഫൈബറും വൈറ്റമിൻ സിയും കൊണ്ട് സമ്പന്നമാണ് ഓറഞ്ച്. പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ഓറഞ്ച് കഴിയ്ക്കുന്നത് ഈ ലക്ഷ്യം നേടാൻ ഏറെ ഗുണകരമാണെന്നു തെളഞ്ഞിട്ടുണ്ട്. ഇതിൽ ധാരാളം നാരുകളുണ്ട്. ഇത് നല്ല ദഹനത്തിനും നല്ല ശോധനയ്ക്കുമെല്ലാം നല്ലതാണ്. ഇവയെല്ലാം തന്നെ തടി കുറയ്ക്കാൻ സഹായിക്കുന്നവയുമാണ്. ഇതിൽ വൈറ്റമിൻ സി ധാരാളമുണ്ട്. തടി കുറയ്ക്കാൻ വൈറ്റമിൻ സി ഏറെ ഗുണകരമാണ്. ഇത് കൊഴുപ്പു കത്തിച്ചു കളയുന്നു. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു.




   ഒരു ദിവസം ഒരു ഓറഞ്ച് വച്ച് ദിവസേന കഴിക്കുന്നത് പല തരം അസുഖങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഓറഞ്ചിൽ ജലത്തിന്റെ അംശം കൂടുതലാണ്. ഒരു ഓറഞ്ച് കഴിക്കുന്നത് അര ഗ്ലാസ് വെള്ളം കുടിക്കുന്നതിനു തുല്യമാണ്. അവ ശരീരത്തിലെ ജലാംശം മെച്ചപ്പെടുത്തുകയും ഗ്ലൂക്കോസ്, അമിനോ ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും മലവിസർജ്ജനം സുഗമമാക്കുകയും ചെയ്യുന്നു. ഓറഞ്ചിൽ പെക്റ്റിൻ പോലുള്ള ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ (എൽഡിഎൽ) അളവ് കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും ഒരു ഓറഞ്ച് കഴിക്കുന്നത് രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിലെ പൊട്ടാസ്യമാണ് ഈ പ്രധാന ഗുണം നൽകുന്നത്.




   വൈറ്റമിൻ സി, ആന്റി ഓക്‌സിഡന്റുകൾ എന്നിവ രോഗപ്രതിരോധത്തിന് മികച്ചതാണ്. ഇതിനുള്ള മികച്ച വഴി കൂടിയാണ് ദിവസവും ഒരു ഓറഞ്ച് അല്ലെങ്കിൽ സിട്രസ് പഴവർഗങ്ങൾ.  പ്രമേഹമുള്ള ആളുകൾക്ക് കഴിക്കാവുന്ന ഒരു മികച്ച പഴമാണ് ഓറഞ്ച് എന്ന കാര്യത്തിൽ സംശയമില്ല. ഇതിലെ കുറഞ്ഞ് ഗ്ലൈസമിക് ഇൻഡെക്‌സും ഡയറ്റൈറി ഫൈബറുമെല്ലാം തന്നെ രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാൻ ഗുണകരമായി വർത്തിയ്ക്കുന്നു. മുഖക്കുരു കുറയ്ക്കുന്നതിനും നിർജ്ജീവ ചർമത്തെ പുറംതള്ളുന്നതിനും ഓറഞ്ചിൽ അടങ്ങിയ സിട്രിക് ആസിഡ് സഹായിക്കുന്നു. ഇതിലെ വിറ്റാമിൻ സി ശരീരത്തെ കൊളാജനും എലാസ്റ്റിനും ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഓറഞ്ചിൽ ചർമത്തെ പോഷിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമത്തെ മൃദുവും മനോഹരവുമാക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളുമായി പോരാടുന്നു, ചുളിവുകൾ, അകാല വാർദ്ധക്യം എന്നിവ തടയുന്നു.


രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സിയും നാരുകളും ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതായി നമുക്കെല്ലാവർക്കും അറിയാം.മുറിവുകൾ ഉള്ളപ്പോൾ ഓറഞ്ച് കഴിക്കുക. കാരണം, ഓറഞ്ചിൽ ഇവയെല്ലാം അടങ്ങിയിരിക്കുന്നു, അത് വേഗത്തിൽ മുറിവുകൾ ഭേദമാക്കാൻ സഹായിക്കുന്നു. ഓറഞ്ച് ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലകളെ നീക്കം ചെയ്യുന്നു. ഇതിനാൽ തന്നെ ക്യാൻസർ പോലുള്ള രോഗങ്ങളെ അകറ്റി നിർത്താൻ സാധിയ്ക്കുകയും ചെയ്യുന്നു.

మరింత సమాచారం తెలుసుకోండి: