പൊടി നിങ്ങൾക്ക് അലർജിയാണോ? എങ്കിൽ പരിഹാരമുണ്ട്! അലർജിയുടെ പ്രശ്നത്തെ നേരിടാൻ ധാരാളം ഫലപ്രദമായ വീട്ടുവൈദ്യങ്ങളും നിലവിലുണ്ട്. അലർജികൾ വ്യത്യസ്ത തരത്തിലുണ്ട്. അവ ഏത് സമയത്തും ഏത് വ്യക്തിയെയും ബാധിച്ചേക്കാം. ചിലർക്ക് അലർജി ഉണ്ടാകുന്നത് ഏതെങ്കിലും പ്രത്യേക കാലവസ്ഥയിലാവാം, മറ്റു ചിലർക്ക് പൊടി പോലെയുള്ള കാരണങ്ങൾ മൂലമാവാം കൂടുതലായി അലർജി പിടിപ്പെടുന്നത്. അതിനാൽ, നിങ്ങൾക്ക് അലർജി മൂലമുള്ള അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ അതിനെതിരെ എന്താണ് ചെയ്യേണ്ടത് എന്നറിയാമോ?  നിങ്ങൾ‌ക്ക് അലർജിക്ക് എതിരെയുള്ള ഏതെങ്കിലും മരുന്ന്‌ വാങ്ങി കഴിക്കാൻ‌ കഴിയും. എന്നാൽ നമുക്ക് വേണ്ട ആശ്വാസം നൽകാൻ കഴിയുന്നത് മരുന്നുകൾക്ക് മാത്രമല്ല.



  ആപ്പിൾ സിഡർ വിനാഗിരിയിൽ ആന്റിഹിസ്റ്റാമൈൻ ആയി പ്രവർത്തിക്കുന്ന ആന്റി മൈക്രോബിയൽ സവിശേഷതകൾ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങൾ സാധാരണയായി ഒരു മരുന്നുകടയിൽ നിന്ന് വാങ്ങുന്ന മരുന്നിന് സമാനമാണ്. അലർജി കൂടുതൽ പടരാതിരിക്കാൻ ആപ്പിൾ സിഡർ വിനാഗിരി ഏറെ ഫലപ്രദമാണ്.  പൊടി അലർജിയെ ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ പ്രതിവിധിയാണ് ആപ്പിൾ സിഡർ വിനാഗിരി. കാരണം ഇതിൽ കഫം നീക്കം ചെയ്യാനും, വീക്കം അകറ്റാനും സഹായിക്കുന്ന പ്രകൃതിദത്ത സവിശേഷതകൾ അടങ്ങിയിട്ടുണ്ട്. നിങ്ങൾ പതിവായി തേൻ കഴിക്കുമ്പോൾ, നിങ്ങളുടെ ശരീരത്തിൽ അത് പതിവായി വളരെ ചെറിയ അളവിൽ കൂമ്പോള എത്തിക്കുന്നു. 



 ഇത് നിങ്ങളുടെ ശരീരത്തിൽ ഒരു നിശ്ചിത കാലയളവിൽ അലർജി പിടിപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു. പൊടി അലർജിയ്ക്കുള്ള ഏറ്റവും നല്ല പ്രകൃതിദത്ത പരിഹാരമാണ് തേൻ. കാരണം തേനിൽ സാധാരണ കൂമ്പോളയുടെ അംശം അടങ്ങിയിട്ടുണ്ട്, ഇത് ദീർഘകാലാടിസ്ഥാനത്തിൽ അലർജിയെ തടയുന്നു.നാലോ അഞ്ചോ തുള്ളി യൂക്കാലിപ്റ്റസ് എണ്ണ ചൂടുവെള്ളത്തിലേക്കോ ആവി പിടിക്കാനുള്ള ഒരു വേപ്പറൈസറിലേക്കോ ചേർത്ത്, അത് പുറത്തുവിടുന്ന ആവി ശ്വസിക്കുക. നിങ്ങൾക്ക് പ്രതിദിനം ഒന്ന് മുതൽ രണ്ട് തവണ വരെ ആവി പിടിക്കുന്ന ഈ പ്രതിവിധി പിന്തുടരാം.




 വിവിധ രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ഒരു മാന്ത്രിക മരുന്നായി ഗ്രീൻ ടീ കണക്കാക്കപ്പെടുന്നു. കൂടാതെ പൊടി അലർജിയെ ചികിത്സിക്കുന്നതും ഇത് ഉത്തമമാണ്. പൊടി അലർജിയുടെ ലക്ഷണങ്ങളെ നേരിടാൻ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിരിക്കുന്ന എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് എന്ന കാറ്റെച്ചിൻ ഗ്രീൻ ടീയിൽ നിറഞ്ഞിരിക്കുന്നു. വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് സിട്രസ് പഴങ്ങൾ. ഇത് മികച്ച ആന്റി ഓക്‌സിഡന്റ് കൂടിയാണ്. അതിനാൽ ഇവ ചുമയ്ക്കും പൊടി അലർജിയുടെ മറ്റ് അനുബന്ധ ലക്ഷണങ്ങൾക്കുമുള്ള മികച്ച ഒറ്റമൂലി എന്ന നിലയ്ക്ക് ഫലപ്രദമായി പ്രവർത്തിക്കുന്നു. 

మరింత సమాచారం తెలుసుకోండి: