12,55,779 പേർക്കാണ് ഇതുവരെ രോഗമുക്തിയും ലഭിച്ചത്. സംസ്ഥാനത്ത് നിലവിൽ 2,21,156 സജീവ കേസുകളാണുള്ളത്.രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിൽ ഇന്ന് 11,416 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിന് പുറമെ 308 മരണവും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.രാജ്യത്ത് മഹാരാഷ്ട്രയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് റിപ്പോർട്ട് ചെയ്ത് വരികയാണ്. എന്നാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ആശ്വാസജനകമായ വാർത്തയല്ല പുറത്ത് വരുന്നതെന്നതും ശ്രദ്ധേയമാണ്.46,624 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇതുവരെ ആന്ധ്രാപ്രദേശിൽ 6,97,699 പേരാണ് രോഗമുക്തി നേടിയത്. 6,194 പേർക്ക് മാഹാമാരിയെത്തുടർന്ന് ജീവൻ നഷ്ടമായെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ശനിയാഴ്ച ആന്ധ്രാ പ്രദേശിൽ 5,653 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,50,517 ആയി.ചികിത്സയിലുണ്ടായിരുന്ന 8,337 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,69,947 ആയി ഉയർന്നു. 9,891 പേർക്കാണ് കൊവിഡിനെത്തുടർന്ന് ജീവൻ നഷ്ടമായതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കർണാടകയിൽ 10,517 പേർക്കാണ് ശനിയാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചത്.
ഇന്ന് 102 മരണങ്ങൾ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചെന്നതും ആശങ്ക ഉയർത്തുകയാണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,00,786 ആണ്. നിലവിൽ 1,20,929 ആക്ടീവ് കേസുകളാണ് ഉള്ളത്. നിലവിൽ തമിഴ്നാട്ടിൽ 44,150 ആക്ടീവ് കേസുകളാണ് ഉള്ളത്. ആകെ 5,97,033 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് മുക്തി ലഭിച്ചത്. ഇതുവരെ 10,187 പേർക്കാണ് രോഗം മൂലം ജീവൻ നഷ്ടമായതെന്നും ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
click and follow Indiaherald WhatsApp channel