സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിക്കാൻ ആഎസ്എസും എസ്ഡിപിഐയും; കോടിയേരി ബാലകൃഷ്ണൻ! ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നത്. വർഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേല നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിക്കാൻ ആഎസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎമ്മിൽ എസ്ഡിപിഐ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആരോപണങ്ങൾ തള്ളിയ കോടിയേരി സിപിഎമ്മിൽ നുഴഞ്ഞു കയറാൻ എസ്ഡിപിഐക്ക് കഴിയില്ലെന്നും മുസ്ലിം വിഭാഗക്കാർ എല്ലാം എസ്ഡിപിഐ അല്ലെന്നും പറഞ്ഞു. 





   ആലപ്പുഴ ഇരട്ടക്കൊലപാതക കേസിൽ പ്രതികളെ പിടികൂടാൻ പോലീസിന് കഴിയും, എവിടെ പേയി ഒളിച്ചാലും പിടികൂടാൻ പോലീസിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതി കേരളത്തിനാവശ്യമായ പദ്ധതിയാണെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. ശശി തരൂർ എംപിയുടേത് കേരളത്തിൻറെ പൊതു നിലപാടാണ്. തരൂരിനെതിരെ നടക്കുന്ന വിമർശനങ്ങൾ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കൊലപാതകം നടന്നാൽ എസ്ഡിപിഐക്ക് ആഹ്ളാദമാണെന്നും കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു. ജനുവരി നാലിന് പ്രാദേശിക കേന്ദ്രങ്ങളിൽ സിപിഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.





  24 സ്ഥലങ്ങളിൽ ഭീകരപ്രവർത്തനം നടക്കുന്നു എന്നാണ് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്. ഇവിടെയെല്ലാം മുസ്ലിങ്ങൾക്കെതിരെ കലാപമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണോയെന്ന് തങ്ങൾ സംശയിക്കുന്നതെന്നും പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്ന കെ സുരേന്ദ്രനെയും അതിന് ചുക്കാൻ പിടിക്കുന്ന വത്സൻ തില്ലങ്കേരിയെയും അറസ്റ്റ് ചെയ്യണമെന്ന് പോപുലർ ഫ്രണ്ട് ആവശ്യപ്പെട്ടു.  ഒരു കൊലപാതകം നടന്നാൽ എസ്ഡിപിഐക്ക് ആഹ്ളാദമാണെന്നും കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു. 






  ജനുവരി നാലിന് പ്രാദേശിക കേന്ദ്രങ്ങളിൽ സിപിഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി കേരളത്തിനാവശ്യമായ പദ്ധതിയാണെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. ശശി തരൂർ എംപിയുടേത് കേരളത്തിൻറെ പൊതു നിലപാടാണ്. തരൂരിനെതിരെ നടക്കുന്ന വിമർശനങ്ങൾ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Find out more: