മീഡിയ വൺ ചാനലിന്റെ ഹർജി തള്ളി കോടതി; ചാനലിൻ്റെ സംപ്രേഷണ വിലക്ക് ശരിവെച്ചു!  ചാനലിന് കേന്ദ്ര വാ‍ർത്താ വിതരണ മന്ത്രാലയം ഏ‍ർപ്പെടുത്തിയ വിലക്കിനെതിരെ ചാനൽ നൽകിയ ഹ‍ർജി കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. ജസ്റ്റിസ് എൻ നാഗരേഷിൻ്റേതാണ് വിധി. മലയാളം വാ‍ർത്താ ചാനലായ മീഡിയ വണ്ണിൻ്റെ സംപ്രേഷണ വിലക്ക് ശരിവെച്ച് കേരള ഹൈക്കോടതി. ചാ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ചാനലിൻ്റെ സംപ്രേഷണം വിലക്കിയതെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം. ഇക്കാര്യങ്ങൾ പരിഗണിച്ച കോടതി വിലക്ക് ശരിവെക്കുകയായിരുന്നു





  . ചാനലിൻ്റെ സംപ്രേഷണം നിർത്തിവെക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഫയലുകൾ ഇന്നലെ കോടതിയിൽ സമർപ്പിച്ചചിരുന്നു. ഈ സാഹചര്യത്തിൽ സെക്യൂരിറ്റി ക്ലിയറൻസ് നൽകേണ്ടെന്ന് കേന്ദ്രസമിതി തീരുമനമെടുക്കുകയായിരുന്നുവെന്നും ഈ വിവരങ്ങളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിൻ്റെ തീരുമാനം നീതീകരിക്കാവുന്നതാണ്. അതിനാൽ ചാനൽ നൽകുന്ന ഹർജി തള്ളുന്നതായി കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാർ ചാനലിനു വിലക്ക് പ്രഖ്യാപിച്ചത് ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ ജനുവരി അവസാനമാണ് മീഡിയ വണ്ണിന് കേന്ദ്രസർക്കാർ വിലക്ക്ഏർപ്പെടുത്തിയത്.സെക്യൂരിറ്റി ക്ലിയറൻസ് നൽകേണ്ടെന്ന് കേന്ദ്രസമിതി തീരുമനമെടുക്കുകയായിരുന്നുവെന്നും ഈ വിവരങ്ങളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്നും കോടതി വ്യക്തമാക്കി. 






   കേന്ദ്രനടപടിയ്ക്കെതിര സംസ്ഥാന സർക്കാരും മാധ്യമപ്രവർത്തകരുടെ സംഘടനകളും രംഗത്തെത്തിയിരുന്നു. ചാനൽ അന്നു തന്നെ ഹൈക്കോടതിയെ സമീപിച്ചതോടെ വിലക്ക് താത്കാലികമായി പിൻവലിക്കുകയായിരുന്നു. എന്നാൽ ഹർജി തള്ളിയ സാഹചര്യത്തിൽ വീണ്ടും സംപ്രേഷണ വിലക്ക് പ്രാബല്യത്തിൽ വരും. ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനിരിക്കുന്നതിനാൽ ഉടൻ വിലക്ക് ഏർപ്പെടുത്തരുതെന്നും രണ്ട് ദിവസം കൂടി സാവകാശം വേണമെന്നും ചാനൽ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സിംഗിൾ ബെഞ്ച് വിധിയ്ക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നാണ് ചാനൽ അറിയിച്ചിട്ടുള്ളത്. 






 വിലക്കാനുണ്ടായ കാരണം വിശദീകരിക്കാൻ സാധിക്കില്ലെന്ന കേന്ദ്രസർക്കാരിൻ്റെ വാദം നിയമവിരുദ്ധമാണെന്നും കേട്ടുകേൾവിയില്ലാത്തതാണെന്നുമായിരുന്നു ചാനൽ മുൻപ് പ്രതികരിച്ചത്. ചാനലിൻ്റെ സംപ്രേഷണം നിർത്തിവെക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഫയലുകൾ ഇന്നലെ കോടതിയിൽ സമർപ്പിച്ചചിരുന്നു. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ചാനലിൻ്റെ സംപ്രേഷണം വിലക്കിയതെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം. ഇക്കാര്യങ്ങൾ പരിഗണിച്ച കോടതി വിലക്ക് ശരിവെക്കുകയായിരുന്നു.
 

Find out more: