
മുന്നോട്ട് ജീവിച്ചാൽ ഇത് ശരിയാവില്ല എന്ന് തോന്നിയപ്പോഴാണ് ഞങ്ങൾ ഈ തീരുമാനം എടുത്തത്. കഴിഞ്ഞ ആറേഴ് മാസമായിട്ട് ഞങ്ങൾ ഇതൊക്കെ പറഞ്ഞ് തീർക്കാൻ ശ്രമിച്ചു. നല്ല രീതിയിൽ മുന്നോട്ട് പോവില്ലെന്ന് മനസിലായപ്പോഴാണ് പിരിയാമെന്ന് തീരുമാനിച്ചത്. അടിയോ, വഴക്കോ, ബഹളമോ ഇല്ലാതെ രണ്ടുപേരും മ്യൂച്വലി എടുത്ത തീരുമാനമാണ്. രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യമില്ല. നിങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളൊന്നും ഞങ്ങൾ കണ്ടിട്ടില്ലല്ലോ എന്ന് കുറേപേർ ചോദിച്ചേക്കാം. പേഴ്‌സണൽ ലൈഫ് വേറെ ഈ ലൈഫ് വേറെ. അതൊന്നും നമ്മളാരെയും പബ്ലിക്കായിട്ട് കാണാൻ ആഗ്രഹിക്കില്ല. കുറേയേറെ ചോദ്യങ്ങൾ വന്നതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു വിശദീകരണം തരുന്നത്. കുറേ നെഗറ്റീവ് കമന്റുകൾ കാണുന്നുണ്ട്.
എന്നെ കുത്തിനോവിക്കുന്നതിൽ നിങ്ങൾക്ക് സന്തോഷം തോന്നുന്നുണ്ടെങ്കിൽ കുത്തിനോവിക്കാം. ഒരു കുഴപ്പവുമില്ല. ഞങ്ങൾ രണ്ടുപേരുമാണ് പിരിയാം എന്ന് തീരുമാനിച്ചത്. പറ്റില്ല എന്ന് പോയിന്റ് വന്നു. രണ്ടുപേർക്കും വേറെ നല്ല ജീവിതം കിട്ടും. അതിന്റെ പേരിൽ നിങ്ങൾ ആരേയും ഒന്നും പറയേണ്ടതില്ല.
ഇതുപോലെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയവർക്ക് ചിലപ്പോൾ ഇത് പറഞ്ഞാൽ മനസിലായേക്കാം. ഈ അവസ്ഥയും കടന്നുപോവും. പഴയത് പോലെ ഉഷാറായി ഞാൻ വരും. പടച്ചോൻ മറക്കാനുള്ളൊരു സാധനം തന്നിട്ടുണ്ടല്ലോ. എല്ലാം പഴയത് പോലെയാവും, ആവണം, ആയേ പറ്റൂ. കുറച്ച് സമയമെടുക്കുമെന്ന് മാത്രം. അതുവരെ നിങ്ങൾ എന്നെ കുത്തിനോവിക്കില്ലെന്ന് വിശ്വസിക്കുന്നു എന്നും പറഞ്ഞായിരുന്നു ജാസ്മിൻ സംസാരം നിർത്തിയത്.
വീഡിയോയുടെ താഴെയായും ജാസ്മിൻ സംഭവിച്ചതിനെക്കുറിച്ചുള്ള വിശദീകരണം പോസ്റ്റ് ചെയ്തിട്ടുണ്ട്.ഞങ്ങളുടെ നിക്കാഹ് കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല. എൻഗേജ്മെന്റ് മാത്രമായിരുന്നു കഴിഞ്ഞത്. ചിലപ്പോൾ ഞങ്ങൾ പിരിയുന്നതിൽ വിഷമിക്കുന്ന കുറച്ചധികം പേരുണ്ടാവാം. അവരുടെ വിഷമം ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, ഞങ്ങൾക്കു മുന്നോട്ടു ജീവിക്കാൻ പറ്റുന്നില്ല. അങ്ങനെ ജീവിച്ചാൽ തന്നെ സന്തോഷം ഇല്ലാതെ അഭിനയിച്ച ജീവിക്കുന്ന ഒരു ജീവിതമായി പോകും. പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. എല്ലാരും മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു വീഡിയോയുടെ താഴെ ജാസ്മിൻ കുറിച്ചത്. പഴയത് പോലെ ഉഷാറായി വരണം, കഴിഞ്ഞുപോയതോർത്ത് വിഷമിക്കരുത്. പ്രാങ്കാണെന്ന് കരുതിയത്. സീരിയസായി പറഞ്ഞതാണെന്ന് മനസിലാക്കിയപ്പോൾ സങ്കടം തോന്നുന്നു. ജാസ്മിനെ ആശ്വസിപ്പിക്കുന്ന കമന്റുകൾ മാത്രമല്ല രൂക്ഷമായി വിമർശിച്ചുള്ള പ്രതികരണങ്ങളും വീഡിയോയുടെ താഴെയുണ്ട്.