രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും വില്പന മാമാങ്കം അവസാനിച്ചപ്പോള്‍ റെക്കോർഡ് നേട്ടമാണ് ഉണ്ടായത്. എക്കാലത്തെയും ഉയര്‍ന്ന വില്പനയാണ് ഇത്തവണ കമ്പനികള്‍ നേടിയത്. രണ്ടുകമ്പനികളുംകൂടി ശരാശരി 370 കോടി ഡോളറിന്റെ(26,000 കോടി രൂപ)വിറ്റുവരവാണ് ആറുദിവസംകൊണ്ട് നേടിയത്. കഴിഞ്ഞവര്‍ഷത്തെ ഉത്സവ വില്പനയേക്കാള്‍ 33 ശതമാനം അധികമാണിത്.
ആമസോണിന് വില്പനയുടെ 50 ശതമാനം വിഹിതം നേടാനായതായാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. അതേസമയം, വാള്‍മാര്‍ട്ടിന്റെ സ്വന്തമായ ഫ്‌ളിപ്കാര്‍ട്ടിന് 73ശതമാനം വിപണി വിഹിതം നേടാനായാതായണ് അവരുടെ അവകാശവാദം. 50 ശതമാനം ഉപഭോക്താക്കള്‍ പുതിയതായി എത്തിയെന്ന് ഫ്‌ളിപ്കാര്‍ട്ട് അവകാശപ്പെടുന്നു. എന്നാല്‍ രാജ്യത്തുള്ള 99.4 ശതമാനം പിന്‍കോഡുകളില്‍നിന്നും ഓര്‍ഡറുകള്‍ ലഭിച്ചതായി ആമസോണും പറയുന്നു. ഇതില്‍ 88 ശതമാനം ഉപഭോക്താക്കളും ചെറുപട്ടണങ്ങളില്‍നിന്നാണ്.
click and follow Indiaherald WhatsApp channel