ആരാകും മികച്ച നടൻ; അന്തിമ പട്ടികയിൽ ബിജു മേനോനും! ജൂറിക്ക് മുന്നിലെത്തിയ 142 സിനിമകളിൽ നിന്നായി 45 സിനിമകളാണ് ഏറ്റവും ഒടുവിൽ ജൂറിക്ക് മുന്നിലെത്തിയ ചുരുക്കപട്ടികയിലുള്ളത്. ഇതിൽ നിന്ന് മികച്ച സിനിമയും സംവിധായകനും നടനും നടിയുമൊക്കെ ഇന്ന് തിരഞ്ഞെടുക്കപ്പെടും. മികച്ച നടനായുള്ള മത്സരത്തിന് ഇക്കുറിയും ഇഞ്ചോടിഞ്ച് നിരവധി താരങ്ങളുണ്ടെന്നാണ് അറിയാനാകുന്നത്. 52-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കാനിരിക്കുകയാണ്.'ജോജി'യിലെ പ്രകടനത്തിന് ഫഹദ് ഫാസിലും 'ഹോമി'ലെ അഭിനയമികവിന് ഇന്ദ്രൻസും 'നായാട്ടി'ലേയും 'മധുര'ത്തിലേയും പ്രകടനം മുൻനിർത്തി ജോജു ജോ‍ർജ്ജും 'ആർക്കറിയാം' സിനിമയിലെ പ്രകടനത്തിന് ബിജു മേനോനുമാണ് മികച്ച നടനായുള്ള അന്തിമ പട്ടിയിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം.





    ഇവ‍ർ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് സൂചന. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്ത‍ർ മി‍‍ർസ ചെയ‍ർമാനായ അന്തിമ ജൂറിയാണ് സിനിമകൾ കണ്ട് വിലയിരുത്തിയത്. ഇന്ന് വൈകീട്ട് അഞ്ചിനാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാ‍ർഡുകൾ പ്രഖ്യാപിക്കുന്നത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്ത‍ർ മി‍‍ർസ ചെയ‍ർമാനായ അന്തിമ ജൂറിയാണ് സിനിമകൾ കണ്ട് വിലയിരുത്തിയത്. ഇന്ന് വൈകീട്ട് അഞ്ചിനാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാ‍ർഡുകൾ പ്രഖ്യാപിക്കുന്നത്. അതേസമയം മേക്കിംഗിലും പ്രമേയത്തിലും വ്യത്യസ്തതകളുമായി നിരവധി സിനിമകളാണ് കഴിഞ്ഞ വർഷം റിലീസ് ചെയ്തിട്ടുള്ളത്. പ്രഖ്യാപനം മുതലേ തന്നെ പല സിനിമകളും ചർച്ചയായി മാറിയിരുന്നു.





    മുൻനിര താരങ്ങളും യുവതാരനിരയുമെല്ലാം സിനിമകളുമായെത്തിയിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഏതൊക്കെ സിനിമകളും താരങ്ങളുമാണ് നേട്ടം കൈവരിക്കുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും സുരാജും ഇന്ദ്രൻസും ജയസൂര്യയും ജോജു ജോർജും സൗബിൻ ഷാഹിറും ടൊവിനോ തോമസും പൃഥ്വിരാജുമെല്ലാം സിനിമകളുമായി മത്സരരംഗത്തുണ്ട്. ദൃശ്യം 2ലൂടെയായാണ് മോഹൻലാൽ മത്സരിക്കുന്നത്. 





കാവലിലൂടെയായാണ് സുരേഷ് ഗോപി മത്സരിക്കുന്നത്. ദ പ്രീസ്റ്റ്, വൺ തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടേതായെത്തിയത്. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് ജൂറി ചെയർമാൻ. മികച്ച നടന് മാത്രമല്ല നായികയാവാനും കടുത്ത മത്സരമാണ് നടക്കുന്നത്. മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, സുരഭി ലക്ഷ്മി, മംമ്ത മോഹൻദാസ്, മഞ്ജു പിള്ള, അന്ന ബെൻ, ഉർവശി, ഐശ്വര്യ ലക്ഷ്മി, രജീഷ വിജയൻ, സാനിയ ഇയ്യപ്പൻ തുടങ്ങി നിരവധി പേരാണ് മികച്ച നായികായാവാനായി മത്സരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: