
പ്രളയ ദുരിതാശ്വാസം ലഭിച്ചില്ലെന്നാരോപിച്ചുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതിയുടെ ലീഗല്‍ അതോറിട്ടിക്കു മേല്‍നോട്ട ചുമതല നല്‍കി. പഞ്ചായത്ത്-റവന്യൂ വകുപ്പുകള്‍ സഹായം കൈമാറുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണം. നടപടി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.