ജീവിതം മാറ്റിമറിച്ച വിവാഹം; മെഗാസ്റ്ററുകളുടെ നായികയായി തിളങ്ങിയ രൂപിണി! മോഹൻലാലിന് ഒപ്പം മാത്രമല്ല മെഗാസ്റ്റാർസ് മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒപ്പമെല്ലാം തിളങ്ങിയ രൂപിണി മുംബൈക്കാരി ആണ്. കോമൾ എന്ന പേര് മാറ്റിയാണ് രൂപിണി എന്ന പേരിൽ സിനിമയിൽ മിന്നി തിളങ്ങിയത്. മനം കവർന്ന ഗാനം, രാവിൻ പൂന്തേൻ തേടും പൂങ്കാറ്റേ ആടിപ്പാടാൻ നീയും പോരാമോ ആരിയങ്കാവിൽ വേല കഴിഞ്ഞൂ ആവണിപ്പാടത്ത് പൂക്കൾ കൊഴിഞ്ഞു ആറ്റിലാടുന്ന ആമ്പൽപ്പൂവിന്റെതേൻ നുകർന്നേ വരാം!! ഈ ഗാനം ഇന്നത്തെ തലമുറക്കും പ്രിയം ആകുന്നതിനും കാരണം രൂപിണിയുടെ കൂടി അഭിനയമികവാണ്. താരത്തിന്റെ വിശേഷങ്ങളെയിലേക്ക്. മലയാളികൾക്ക് എന്നെന്നും പ്രിയങ്കരിയായ നടിയാണ് രൂപിണി. നാടുവാഴികൾ' എന്ന സിനിമയിലൂടെയാണ് രൂപിണി മലയാളത്തിലെത്തിയത്.
അതും മോഹൻലാലിൻറെ നായികയായി. കൂലിക്കാരൻ എന്ന സിനിമയിലൂടെയാണ് കോമൾ എന്ന പേര് മാറ്റി രൂപിണി എന്ന പേര് സ്വീകരിക്കുന്നത്.
വിജയ്കാന്ത്, കമൽഹാസൻ, പ്രഭു, രജനീകാന്ത് തുടങ്ങിയ മെഗാസ്റ്റാറുകളുടെ എല്ലാം നായികയായി. കുണുക്കിട്ട കോഴി', നാടോടി, ബന്ധുക്കൾ ശത്രുക്കൾ തുടങ്ങിയ സിനിമകളിലെല്ലാം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ ഹൃദയം കവർന്നു. വിവാഹത്തോടെ ജീവിതം മാറിമറിഞ്ഞുവെങ്കിലും മുടങ്ങിയ വിദ്യാഭ്യാസം രൂപിണി പൂർത്തിയാക്കി. അമേരിക്കയിലെ പഠനത്തിന് ശേഷം ഡോക്ടറായി മുംബൈയിൽ തിരിച്ചെത്തി. ചെമ്പൂരിൽ ഒരു ആസ്പത്രിയും തുടങ്ങി.
Universal Heart Hospital എന്ന പേരിലാണ് അവർ ആശുപത്രി തുടങ്ങിയതെന്നും നിരവധി നാഷണൽ മീഡിയാസ് റിപ്പോർട്ട് ചെയ്യുന്നു,95 ൽ ആണ് രൂപിണി വിവാഹിതയായത്. മോഹൻ കുമാർ രായണയാണ് ഭർത്താവ്. എന്നാൽ 2003-ൽ ഈ ബന്ധം വേർപിരിയേണ്ടിവന്നെന്നാണ് റിപ്പോർട്ടുകൾ.അനീഷ എന്നൊരു മകളുമുണ്ട് രൂപിണിക്ക്. മകളുമൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ താരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റയിലും ട്വിറ്ററിലും ഏറെ ആക്ടീവായ രൂപിണി പങ്കിടുന്ന വിശേഷങ്ങൾ ഒക്കെയും ഞൊടിയിടയിലാണ് വൈറൽ ആകുന്നത്.മുംബൈയിലെ ഒരു വലിയ കുടുംബത്തിലാണ് Komal Mahuvakar എന്ന രൂപിണി ജനിച്ചത്. അച്ഛൻ ഒരു അഭിഭാഷകനും അമ്മ ഒരു ഡയറ്റീഷ്യനുമായിരുന്നു. നാലാം വയസ്സിൽ മുംബൈയിലെ ലച്ചു മഹാരാജിൽ നിന്ന് രൂപിണി നൃത്തം പഠിക്കാൻ തുടങ്ങി.
ഭരതനാട്യം, കുച്ചിപ്പുടി, ഒഡീസി, കഥക് എന്നിവയുൾപ്പെടെ എല്ലാത്തരം ക്ലാസിക്കൽ നൃത്തങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ പഠിച്ചു. വിവാഹത്തോടെ ജീവിതം മാറിമറിഞ്ഞുവെങ്കിലും മുടങ്ങിയ വിദ്യാഭ്യാസം രൂപിണി പൂർത്തിയാക്കി. അമേരിക്കയിലെ പഠനത്തിന് ശേഷം ഡോക്ടറായി മുംബൈയിൽ തിരിച്ചെത്തി. ചെമ്പൂരിൽ ഒരു ആസ്പത്രിയും തുടങ്ങി. Universal Heart Hospital എന്ന പേരിലാണ് അവർ ആശുപത്രി തുടങ്ങിയതെന്നും നിരവധി നാഷണൽ മീഡിയാസ് റിപ്പോർട്ട് ചെയ്യുന്നു,1975 മുതൽ സിനിമാലോകത്ത് വന്ന രൂപിണിക്ക് ഇന്ന് അൻപത്തി അഞ്ചുവയസോളം പ്രായം ഉണ്ട്. 1989ൽ ആണ് മോഹൻലാൽ നായകനായ 'നാടുവാഴികൾ' എന്ന സിനിമയിലൂടെ രൂപിണി മലയാളത്തിലെത്തിയത്. 95ന് ശേഷം സിനിമയിൽ നിന്നും ഒരു വലിയ ബ്രേക്ക് എടുത്ത താരം 2020ൽ ടെലിവിഷൻ പരമ്പരയിലൂടെയാണ് മടങ്ങിവരവ് നടത്തിയത്.
Find out more: