ലിയോയിൽ പുതിയ ഗെറ്റപ്പുമായി നടൻ വിജയ്! വിജയ് - ലോകേഷ് (lokesh kanagaraj) കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താ (sanjay dutt)ണ് വില്ലനായെത്തുന്നത്. ഇപ്പോഴിത സഞ്ജയ് ദത്തിന്റെ വരവ് സ്റ്റൈലിഷായി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ലിയോയുടെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസാണ് സഞ്ജയ് ദത്ത് ലിയോ ഷൂട്ടിങ് സെറ്റിൽ ജോയിൻ ചെയ്തതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വിജയ് സഞ്ജയ് ദത്തിന് സ്വീകരിക്കുന്നതും വീഡിയോയിൽ കാണാം. ദളപതി വിജയ് (vijay) ചിത്രം ലിയോ (leo)യുടെ അപ്ഡേറ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.വിജയ്ക്കും ലോകേഷിനുമൊപ്പം സംസാരിച്ചിരിക്കുന്ന സഞ്ജയിയേയും കാണാം.
എന്നാൽ വിജയിയുടെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിലും ആരാധകർക്കുമിടയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സ്ക്രീനിൽ തീപാറിക്കാൻ സ്റ്റൈലായി സഞ്ജയ് സാർ എത്തി. എക്സ്ക്ലൂസീവ് വീഡിയോ വേണമെന്ന് കേട്ടല്ലോ, ഞങ്ങൾ അങ്ങനെയൊന്ന് കേട്ടു എന്നാണ് സെവൻ സ്ക്രീൻ സ്റ്റുഡിയോ വീഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. മെറൂൺ നിറത്തിലെ ഷർട്ട് അണിഞ്ഞാണ് വിജയിയെ വീഡിയോയിൽ കാണാനാവുക. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിജയിയെ വീഡിയോയിൽ കാണാനാവുക. മാത്യുവിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ലിയോ. കമൽഹാസൻ ചിത്രം വിക്രമിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ലിയോ. അതേസമയം മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എസ്.എസ് ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
ജഗദീഷ് പളനിസ്വാമിയാണ് സഹനിർമ്മാണം. സംഗീത സംവിധാനമൊരുക്കുന്നത് അനിരുദ്ധാണ്. വൻതാര നിരയാണ് ലിയോയിൽ അണിനിരക്കുന്നത്. തൃഷ, മാത്യു തോമസ്, മിഷ്കിൻ, പ്രിയ ആനന്ദ്, അർജുൻ, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ എന്നിവരും ലിയോയുടെ ഭാഗമാണ്. കെജിഎഫിലെ (kgf) ഗംഭീര പ്രകടനത്തിന് ശേഷം സഞ്ജയ് ദത്തിനെ വീണ്ടും വില്ലനായി കാണാനാകുന്നതിന്റെ ആവേശത്തിലാണ് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരിപ്പോൾ. തമിഴിലെ സഞ്ജയ് ദത്തിന്റെ അരങ്ങേറ്റം കൂടിയാണിത്. ഇന്നലെയാണ് മലയാളികളുടെ പ്രിയതാരം ബാബു ആന്റണിയും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന വാർത്ത വന്നത്. താരം തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ലിയോയുടെ ചിത്രീകരണത്തിനായി പോകവേ ഡൽഹി എയർപോർട്ടിൽ വച്ച് ഐ.എം വിജയനെ കണ്ടതിന്റെ സന്തോഷവും ബാബു ആന്റണി (babu antony) പങ്കുവച്ചിരിക്കുന്നത്. എക്സ്ക്ലൂസീവ് വീഡിയോ വേണമെന്ന് കേട്ടല്ലോ, ഞങ്ങൾ അങ്ങനെയൊന്ന് കേട്ടു എന്നാണ് സെവൻ സ്ക്രീൻ സ്റ്റുഡിയോ വീഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. മെറൂൺ നിറത്തിലെ ഷർട്ട് അണിഞ്ഞാണ് വിജയിയെ വീഡിയോയിൽ കാണാനാവുക. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിജയിയെ വീഡിയോയിൽ കാണാനാവുക. മാത്യുവിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ലിയോ. കമൽഹാസൻ ചിത്രം വിക്രമിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ലിയോ. അതേസമയം മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Find out more: