എന്നാൽ സീറോ മലബാർ സഭയ്ക്ക് കീഴിലുള്ള ഇടവകയുടെ വികാരിയായ ഫാ. ജേക്കബ് അഞ്ചുപങ്കിൽ സെമിത്തേരിയ്ക്ക് സമീപം വീടുകളുണ്ടെന്ന കാരണം പറഞ്ഞ് സംസ്കാരം മുടക്കുകയായിരുന്നുവെന്ന് ജോൺസൺ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മൃതദേഹം ദഹിപ്പിക്കുന്ന ഒരു സ്വകാര്യ ഏജൻസിയുടെ നമ്പർ തരാമെന്ന് വികാരി തൻറെ ബന്ധുവിനോടു പറഞ്ഞതായും ജോൺസൺ ആരോപിച്ചു.തുടർന്ന് തൃശൂർ അതിരൂപതയ്ക്ക് കീഴിൽ സന്നദ്ധസേവനത്തിനായി പ്രവർത്തിക്കുന്ന ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പരിസരത്ത് മൃതദേഹം സംസ്കരിക്കുകയായിരുന്നു. സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ ചങ്ങാനാശ്ശേരി അതിരൂപതയെ സമീപിച്ചിട്ടുണ്ട്. കൊവിഡ് ബാധിതൻ്റെ സംസ്കാരം വിലക്കിയതിന് നടപടി വേണമെന്നാണ് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തിനോട് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്കാരം നടക്കില്ലെന്ന് വ്യക്തമായതോടെ പിതാവിൻ്റെ മൃതദേഹവുമായി കുടുംബം തൃശൂരിലേയ്ക്ക് തിരിച്ചു പോകുകയായിരുന്നു.ഇത്രയും തിരക്കു പിടിച്ച സ്ഥലത്ത് കൊവിഡ് ബാധിതൻ്റെ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ച് എനിക്കു തന്നെ തീരുമാനമെടുക്കാൻ കഴിയില്ല." വികാരി ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു. ഇടവകയിൽ നടക്കുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിതെന്നാണ് വൈദികൻ പറയുന്നത്. ആദ്യത്തെ തവണ കൊവിഡ് മരണമുണ്ടായപ്പോൾ മറ്റൊരു ഏജൻസിയാണ് മൃതദേഹം ദഹിപ്പിച്ചതെന്നും ഇതിനു ശേഷം ചിതാഭസ്മം കുടുംബക്കല്ലറയിൽ അടക്കം ചെയ്യുകയായിരുന്നുവെന്നും വികാരി പറഞ്ഞു. കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ച് ഇതുവരെ പാരിഷ് കൗൺസിൽ തീരുമാനമെടുത്തിട്ടില്ലെന്നും വികാരി ചൂണ്ടിക്കാട്ടി.
അതേസമയം, മരിച്ചയാളുടെ കുടുംബത്തിൻ്റെ ആരോപണം ആനാവശ്യമാണെന്നാണ് ഇടവക വികാരിയുടെ പ്രതികരണം. സെമിത്തേരിയുടെ പരിസരത്ത് വീടുകളും ഒരു സ്കൂളുമുണ്ടെന്നാണ് വികാരി പറയുന്ന മറുവാദം. "സെമിത്തേിയ്ക്ക് പരിസരത്ത് ഒരു സ്കൂളും കുറച്ച് വീടുകളുമുണ്ട്.എന്നാൽ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ സെമിത്തേരിയിൽ വെച്ചു തന്നെ ദഹിപ്പിക്കാനാണ് ആലോചിക്കുന്നതെന്നാണ് പാരിഷ് കൗൺസിൽ സെക്രട്ടറി ജോസ് കെ ജേക്കബിൻ്റെ പ്രതികരണം. ഇക്കാര്യത്തിൽ ജനറൽ ബോഡി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിതരുടെ മൃതദേഹത്തിൽ നിന്ന് വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വൈറസ് ബാധ തടയാനായി പ്രത്യേക പ്രോട്ടോകോൾ അനുസരിച്ചാണ് സംസ്കാരം നടത്തുന്നതും.
click and follow Indiaherald WhatsApp channel