ചൈനയിൽ പടരുന്ന കൊവിഡ് വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു! ഒമിക്രോൺ ബിഎഫ് 7 വകഭേദം 3 പേർക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിൽ രണ്ടുപേർക്കും ഒഡീഷയിൽ ഒരാൾക്കുമാണ് ബിഎഫ് 7 സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ഭീഷണി വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. രാജ്യാന്തര യാത്രക്കാരിൽ നിന്ന് സ്രവം ശേഖരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ചൈയിൽ അതിവേഗം പടരുന്ന പുതിയ കൊവിഡ് ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഒമിക്രോൺ ഉപവകഭേദമായ ബിഎഫ് 7 ആണ് രാജ്യത്ത് സ്ഥിരീകരിച്ചത്.  

   ചൈനയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനം വൻ വർദ്ധനവാണുണ്ടാകുന്നത്. നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുഎസിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.ഒമിക്രോൺ ബിഎഫ് 7 വേരിയന്റ് ചൈനയിൽ അതിവേഗം പടരുകയാണ്. മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് ബിഎഫ് 7-ന് വ്യാപ ശേഷി കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ചൈനയടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് വ്യാപനം വൻ ഭീഷണിയാകുന്ന പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി യോഗം വിളിച്ചുചേർത്തത്. കേന്ദ്ര ആരോഗ്യ, ആയുഷ് മന്ത്രാലയങ്ങളുടെയും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ്, ഡിപ്പാർട്ട്മെൻ്റ് ഓഫ് ബയോടെക്നോളജി എന്നിവയുടെയും സെക്രട്ടറിമാർ, ഇന്ത്യൻ കൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ രാജീവ് ബാൽ, നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻ (എൻടിഎജിഐ) ചെയർമാൻ എൻ എൽ അറോറ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

 ചൈനയെ കൂടാതെ യുഎസ്, യുകെ, ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിലും ബിഎഫ് 7 ഉപവകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡ്യവയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. കൊവിഡിനെതിരെ പ്രതിരോധം ശക്തമാക്കാനം ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിരന്തരമായ പരിശോധനകൾ വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്‌കും സാനിറ്റൈസറുമടക്കമുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പിന്തുടരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Find out more: