പരനാറി പ്രയോഗത്തെ രാഷ്ട്രീയമായാണ് കാണുന്നത്'; നാളെ എന്തെന്ന് ആർക്കും പറയാൻ കഴിയില്ലെന്ന് എൻകെ പ്രേമചന്ദ്രൻ! കോൺഗ്രസിൻറെ സമീപനത്തിനെതിരെ നേതാക്കൾ രൂക്ഷം വിമർശനം ഉന്നയിച്ചതോടെ പാർട്ടി മുന്നണി വിടുകയാണോയെന്ന ചർച്ച സജീവമായി. എന്നാൽ തങ്ങൾ മുന്നണി വിടില്ലെന്ന് ആർഎസ്പി നേതൃത്വം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ രാഷ്ട്രീയത്തിൽ ഭാവിയിൽ എന്തു സംഭവിക്കുമെന്നു പറയാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എൻകെ പ്രേമചന്ദ്രൻ. പിണറായി വിജയനുമായുള്ള ബന്ധത്തെക്കുറിച്ചും മനോരമ ന്യൂസിന് യുഡിഎഫിൽ കോൺഗ്രസ് നേതൃത്വത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമാകുന്നതിനിടെയായിരുന്നു മുന്നണിയുടെ സമീപനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ആർഎസ്പി രംഗത്തെത്തിയത്.യുഡിഎഫിൽ കോൺഗ്രസ് നേതൃത്വത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമാകുന്നതിനിടെയായിരുന്നു മുന്നണിയുടെ സമീപനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ആർഎസ്പി രംഗത്തെത്തിയത്.
ആർഎസ്പിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് എൽഡിഎഫ് കൺവീനറുടെ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച എൻകെ പ്രേമചന്ദ്രൻ രാഷ്ട്രീയത്തിൽ ഭാവിയിൽ എന്തു സംഭവിക്കുമെന്നു പറയാൻ കഴിയില്ലെന്നാണ് പറഞ്ഞത്. പ്രേമചന്ദ്രൻ എന്ന ഘടകം ഇല്ലായിരുന്നുവെങ്കിൽ ആർഎസ്പി ഇതിനകം യുഡിഎഫ് വിടുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് താൻ ഒരിക്കലും തടസ്സമല്ലെന്നാണ് എൻകെ പ്രേമചന്ദ്രൻ പ്രതികരിച്ചത്. എൽഡിഎഫിൻറെ അവഗണനയിൽ പ്രതിഷേധിച്ചാണ് 2014ൽ തങ്ങൾ മുന്നണി വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് യുഡിഎഫിൽ നിൽക്കുന്നതിനെതിരെ ഉയരുന്നതിൻറെ എത്രയോ മടങ്ങായിരുന്നു അന്ന് എൽഡിഎഫിനെതിരെ ഉയർന്നിരുന്ന പ്രതിഷേധമെന്നും പ്രേമചന്ദ്രൻ മനോരമയോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവി മാത്രമല്ല, തദ്ദേശ തെരഞ്ഞടുപ്പിലെ പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലയിടത്ത് തങ്ങൾക്ക് സീറ്റ് തന്നിട്ട് റിബൽ സ്ഥാനാർഥിയെ ഔദ്യോഗിക പരിവേഷത്തോടെ നിർത്തുകയാണെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. സെപ്റ്റംബർ ആറിന് നടക്കുന്ന ചർച്ചയിൽ പ്രശ്നങ്ങളെല്ലാം ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളോടുള്ള മനോഭാവം കോൺഗ്രസ് തിരുത്തണമെന്നും ആർഎസ്പി നേതാവും എംപിയുമായ എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.
2014ലെ തെരഞ്ഞെടുപ്പ് വേളയിൽ പിണറായി വിജയൻ നടത്തിയ ‘പരനാറി’ പ്രയോഗം സൃഷ്ടിച്ച അകൽച്ച അദ്ദേഹത്തോട് ഇപ്പോഴും ഉണ്ടോയെന്ന ചോദ്യത്തിന് അങ്ങനെ ഒരു അകൽച്ചയേ ഉണ്ടായിട്ടില്ലെന്നാണ് പ്രേമചന്ദ്രൻ മനോരമ അഭിമുഖത്തിൽ പറഞ്ഞത്. ആ പ്രയോഗത്തെ അന്നും ഇന്നും രാഷ്ട്രീയമായിട്ടുതന്നെയാണ് താൻ കാണുന്നതെന്നും വ്യക്തിപരമായ പകയും വിദ്വേഷവും ഇല്ലെന്നും ആർഎസ്പി നേതാവ് പറഞ്ഞു. താൻ ഡൽഹിയിൽ ആശുപത്രിയിലായിരുന്നപ്പോൾ പിണറായി തന്നെ വിളിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Find out more: