സാധാരണ കോൾഡോ ക്ഷീണമോ പനിയോ വന്നാൽ പോലും ഈ രോഗമാണോയെന്ന് ഭയക്കേണ്ട അവസ്ഥ. കൊവിഡിനെ തടയാൻ ആരോഗ്യ വിദഗ്ധരും ആരോഗ്യ സംഘടനയുമെല്ലാം തുടക്കത്തിൽ പറഞ്ഞിരുന്ന പല കാര്യങ്ങൾക്കും ഇപ്പോൾ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. നേരത്തെ സിഡിസി അഥവാ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അഭിപ്രായ പ്രകാരം വായുവിലൂടെ രോഗം പകരില്ലെന്നതായിരുന്നു കണ്ടെത്തൽ.  കൊവിഡ് മനുഷ്യനെ തോൽപ്പിച്ച് മുന്നേറുകയാണ്. എവിടെ നിന്നാണ്, എപ്പോഴാണ് എവിടെ നിന്നാണ് ഇതു വരികയെന്നറിയാത്ത അവസ്ഥ. തുടക്കത്തിൽ പറഞ്ഞു വന്നിരുന്ന പല ലക്ഷണങ്ങളും മാറി മാറിഞ്ഞു.


 ലക്ഷണമില്ലാതെ പോലും അസുഖം വരുന്ന അവസ്ഥയാണ് സാനിറ്റൈസർ, മാസ്‌ക്, സോഷ്യൽ ഡിസ്റ്റൻസ് എന്നതായിരുന്നു ഇത്. ഇതിനൊപ്പം ഇപ്പോൾ മൂന്നു സി ഒഴിവാക്കുകയെന്നതാണ് പ്രധാനമാിയ പറയുന്നത്. Crowded places അഥവാ ആൽക്കൂട്ടമുള്ളയിടങ്ങൾ ഒഴിവാക്കുക, close contact settings അഥവാ അടുത്തിടപഴകുന്ന സാധ്യതകൾ ഒഴിവാക്കുക, confined and enclosed spaces അഥവാ വായുസഞ്ചാരം കുറഞ്ഞ മുറികളും സ്ഥലങ്ങളും ഒഴിവാക്കുക എന്നതാണ് ഈ മൂന്നു C എന്നതു കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.നേരത്തെ SMS എന്നതായിരുന്നു സിഡിസിയുടെ നിർദേശ പ്രകാരം കൊവിഡ് ഒഴിവാക്കാൻ വേണ്ട പ്രധാന കാര്യം.


 അടഞ്ഞ, വായു സഞ്ചാരം കുറഞ്ഞയിടത്ത് രോഗിയുടെ സാന്നിധ്യം അര മണിക്കൂറോ കൂടുതലോ ഉണ്ടാകുക. പ്രത്യേകിച്ചും ശ്വാസകോശ സ്രവങ്ങൾ പുറപ്പെടുന്നുവെങ്കിൽ. ഇത്തരം സ്രവം വായുവിൽ തങ്ങി നിന്ന് പകർച്ച സാധ്യത വർദ്ധിപ്പിയ്ക്കുന്നു. ഇത്തരം സ്ഥലങ്ങളിൽ രോഗിയുമായി സമ്പർക്കം വരുമ്പോഴോ അല്ലെങ്കിൽ രോഗി പോയ ശേഷം ഇവിടെ എത്തുന്നവരോ, കൂടുതൽ നേരം സ്രവങ്ങൾ പുറപ്പെടുവിയ്ക്കുന്ന പ്രക്രിയകൾ, അതായത് ഉറക്കെ സംസാരിയ്ക്കുകയോ പാടുകയോ ചെയ്യുമ്പോൾ. ഇത്തരം അവസ്ഥകളിൽ വായുവിലൂടെ സഞ്ചാരം സാധ്യമാണ്. ലിഫ്റ്റ് പോലുള്ള ഉദാഹരണം.എല്ലാ സന്ദർഭത്തിലും വായുവിലൂടെ കൊവിഡ് പടരുന്നില്ല.



 ചില പ്രത്യേക സന്ദർഭങ്ങളിൽ ഇതിനായി സാധ്യത കൂടുതലാണെന്നതാണ് നിർദേശം.എസി ഉണ്ടെങ്കിലും റൂം വാതിലും ജനലും തുറന്നിടുക. വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളിൽ കഴിവതും പോകാതിരിയ്ക്കുക.പരസ്പര സമ്പർക്കം വരുന്നത് ഒഴിവാക്കാൻ തിരക്കുള്ള ഇടങ്ങളിൽ പോകാതിരിയ്ക്കുക. പ്രത്യേകിച്ചും ബാങ്കുകൾ പോലുള്ളിടങ്ങളിൽ ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക. ഒരേ സ്ഥലത്തോ വീട്ടിലോ നിന്നും പലർ പല സാധനങ്ങൾ വാങ്ങാൻ പോകുന്നതിനു പകരം ഒരുമിച്ച് ഒന്നോ രണ്ടോ പേർ മാത്രം വാങ്ങാൻ ശ്രമിയ്ക്കുക.വായുവിലൂടെ ഇത് പടരുന്ന സാഹചര്യത്തിൽ നാം ചെയ്യേണ്ട ചിലതുണ്ട്. വായു സഞ്ചാരം മുറികളിൽ ഉറപ്പാക്കുക. 

మరింత సమాచారం తెలుసుకోండి:

3 c