കൊറോണോ വൈറസ് ഈ രീതിയിൽ ലോകമാകെ വ്യാപിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് അത് ആരംഭത്തിലെ തടയുന്നതിൽ ചൈനയിലെ ആരോഗ്യവകുപ്പ് കാണിച്ച അലംഭാവമാണെന്നാണ് ഇതുമായി ബന്ധപെട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് ഇത്തരമൊരു വൈറസ് ബാധ പടർന്നു ഇടിച്ചപ്പോൾ തന്നെ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ ഭരണകൂടം വീഴ്ച വരുത്തിയെന്നാണ് ചൈനയിൽ നിന്നുള്ള അസുഖ ബാധിതരായവരുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറയുന്നത്.
ഫബിന് എന്ന യുവാവ്, അദ്ദേഹം ചൈനക്കാരനാണ് അദ്ദേഹം പറയുന്നതു തന്റെ അച്ഛന് കടുത്ത ജലദോഷവും പണിയും വന്നപ്പോൾ വൈറസ്പു ബാധയുടെ ഭീതി മൂലം പുറത്ത് ഇറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുകയുണ്ടായി, എന്നാൽ അസുഖം കൂടിയതോടെ തൊട്ടടുത്തുള്ള വുഹാൻ ഉണഷൻ ആശുപത്രിയിലേക്ക് ചെന്ന്. എന്നാൽ ആശുപത്രി അധികൃകർ തന്റെ അച്ഛനെ പരിശോധിക്കുവാൻ തയ്യാറായില്ല. വൈറസ് ബാധ ഉള്ളവരെ പരിശോധിക്കുന്ന വുഹാൻ റെഡ്ക്രോസ് ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രിയിലേക്ക് ഒന്ന് പ്രവേശിക്കുവാൻ പോലും ആകാത്ത വിധം രോഗ ബാധിതരുടെ തിരക്കായിരുന്നു അവിടെ.
അത് കൊണ്ട് രണ്ടു ദിവസത്തിനു ശേഷമാണ് തന്റെ അച്ഛനെ ഫബിന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുവാൻ സാധിച്ചത്. ഇതിനു മുൻപ് പതിനേഴു വർഷഷത്തിനു മുന്നേ സാർസ് വൈറസ് അത് കോറോണോ കുടുംബത്തിൽ പെട്ട ഒരു വൈറസ് തന്നെയാണ് ചൈനയിൽ പാർടന്നിരുന്നു. അന്ന് എണ്ണൂറോളം പേരാണ് ചൈനയിൽ മരിച്ചത്. അതിൽ നിന്നും ചൈന ഒന്നും പഠിച്ചില്ല എന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. റെഡ് ക്രോസ്സ് ആശുപത്രിയിലെ ജീവനക്കാരും ചൈനയിലെ ആരോഗ്യ വകുപ്പിലെ കെടുകാര്യസ്ഥത കുറിച്ച് മാധ്യമപ്രവർത്തകൊടു പരാതി പറഞ്ഞിട്ടുണ്ട്.
എന്നാൽ ലൂണാർ പുതുവത്സര ആഘോഷമായതു കൊണ്ടാണ് അസുഖത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാം താളം തെറ്റിയതെന്നാണ് ചൈനീസ് സർക്കാരിന്റെ ന്യായ വാദം. കാരണം ആഘോഷങ്ങൾ പ്രമാണിച്ച് മിക്ക സ്ഥാപനങ്ങളും അവധിയായിരുന്നു. അതിനാൽ മാസ്കുകളും കയ്യുറകളും വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും അടച്ചു. വൈറസ് ബാധ പെട്ടന്ന് ഉണ്ടായ ഒരു സംഭവമായതിനാൽ പ്രതിരിയോധിക്കുവാനുള്ള സാമ്പത്തികവും വകയിരുത്തുവാൻ സാധിച്ചില്ല.
മാത്രമല്ല ചൈനയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ശരിയായ പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ ഇല്ല എന്നും ആക്ഷേപമുണ്ട്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ റിപ്പോർട്ട് പ്രകാരം പതിനായിരം രോഗികൾക്ക് പതിനേഴു ഡോക്ടർമാരാണുള്ളത്. ശാസ്ത്ര സാങ്കേതിയ രംഗത്ത് മികവുറ്റ മുന്നേറ്റമാണ് ചൈന നടത്തുന്നത്. എന്നാൽ ചൈനയിൽ ഡോക്ടറുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്.
കുറഞ്ഞ വേതനവും ധിക ജോലി സമയം അങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഡോക്ടമാർ നേരിടുന്നത്. അത് കൊണ്ട് തന്നെ ഈ രംഗത്തേക്ക് വരാൻ ആരും തയാറാകുന്നില്ല. ഏതായാലും സംഭവം രൂക്ഷമായ സ്ഥിതിക്ക് ചൈനീസ് സർക്കാരിന് ഒരു വ്യക്തമായ മറുപടി നൽകിയേ മതിയാകൂ.
click and follow Indiaherald WhatsApp channel