സുഷിന്റെ സംഗീതത്തിന് ഭാസിയുടെ പാട്ടുമായി നല്ല ജാഡ എത്തുന്നു! വിനായക് ശശികുമാർ രചിച്ച് സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന്റെ പേര് 'ജാട' എന്നാണ്. നടനും ഗായകനുമായ ശ്രീനാഥ് ഭാസിയാണ് ഗാനം ആലപിച്ചിരികുന്നത്. ശ്രോതാക്കളെ ഏറെ രസിപ്പിക്കും വിധമുള്ള വരികളും ഈണവും ആലാപനശൈലിയും ഗാനത്തിന്റെ പ്രത്യേകതയാണ്. ഫഹദ് ഫാസിൽ നായകനാവുന്ന ചിത്രം അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് നിർമിക്കുന്നത്. ചിത്രം പെരുന്നാൾ - വിഷു റിലീസ് ആയി ഏപ്രിൽ 11 ന് തീയേറ്റുകളിൽ എത്തും. 2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. 





എഡിറ്റർ - വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലെ, വസ്ത്രാലങ്കാരം - മഷർ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ - പി കെ ശ്രീകുമാർ, പ്രോജക്റ്റ് സിഇഒ - മൊഹ്‌സിൻ ഖൈസ്, മേക്കപ്പ് - ആർജി വയനാട്, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷൻ - ചേതൻ ഡിസൂസ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് SRIK Varier, ടൈറ്റിൽസ് - അഭിലാഷ് ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് ശേഖർ, ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.




കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം രോമാഞ്ചം സിനിമ പോലെ തന്നെ റിയൽ ലൈഫ് സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം.ഫഹദ് ഫാസിൽ നായകനാവുന്ന ചിത്രം അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് നിർമിക്കുന്നത്. ചിത്രം പെരുന്നാൾ - വിഷു റിലീസ് ആയി ഏപ്രിൽ 11 ന് തീയേറ്റുകളിൽ എത്തും.

Find out more: