എല്ലായ്പ്പോഴും ശരീരത്തെ ആരോഗ്യപൂർണ്ണവും സന്തുഷ്ടവുമായ രീതിയിൽ നിലനിർത്തണമെങ്കിൽ ചെയ്യേണ്ട അടിസ്ഥാന ആവശ്യകതകളിലൊന്നാണ് ശാരീരികമായി സജീവമായിരിക്കുക എന്നത്. അതുകൊണ്ടുതന്നെ വ്യായാമ ശീലം ഒരാളുടെ കാര്യത്തിൽ ഒട്ടുംതന്നെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറുന്നു. ഏറ്റവും ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു കാർഡിയോ വ്യായാമ രീതിയാണ് ഓട്ടം അഥവാ റണ്ണിങ്. നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഒരേ സമയം ശരീരഭാരം കുറയ്ക്കുന്നതിനും ഈയൊരു വ്യായാമം സഹായിക്കുന്നു. ഇത് നിങ്ങളുടെ കുടവയർ കുറയ്ക്കാനുള്ള ഏറ്റവും മികച്ച പോംവഴിയാണ്. നിങ്ങളുടെ കുടവയർ കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ ദൈനംദിന ജീവിതശൈലിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു മികച്ച തിരഞ്ഞെടുപ്പാണ് റണ്ണിംഗ് വ്യായാമം. 



ഇതിൽ ഏർപ്പെട്ടു തുടങ്ങി കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ലളിതമായ മാറ്റങ്ങളുണ്ടാകുന്നത് കാണാൻ സാധിക്കും. നിങ്ങളുടെ കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഓടുന്ന വ്യായാമരീതിയെ ഒരു കോമ്പൗണ്ട് വ്യായാമത്തിൻ്റെ ഗണത്തിൽപ്പെടുത്താൻ കഴിയും. ഇത് മസിലുകൾ ടോൺ ചെയ്യാനും ഒരേസമയം കൈകൾക്ക് കരുത്തു പകരാനും സഹായിക്കുന്നു. ഒരു മികച്ച കാർഡിയോ വ്യായാമമായി പ്രവർത്തിക്കുകയും മസിൽ ടോണിംഗിനെ സഹായിക്കുകയും ചെയ്യുന്ന ഈ വ്യായാമരീതി യഥാർത്ഥത്തിൽ നിങ്ങളുടെ വയറു കുറയ്ക്കാൻ ഏറ്റവും സഹായകമായതാണ്. വയറു മാത്രമല്ല വളരെ വേഗത്തിൽ നിങ്ങളുടെ ശരീരഭാരം മൊത്തത്തിൽ കുറയ്ക്കുന്നതിനും ഇത് അനുയോജ്യമായതാണ് എന്ന് ഉറപ്പിച്ച് പറയാം. ഇതിൽ ഏർപ്പെട്ടു തുടങ്ങി കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ലളിതമായ മാറ്റങ്ങളുണ്ടാകുന്നത് കാണാൻ സാധിക്കും. നിങ്ങളുടെ കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഓടുന്ന വ്യായാമരീതിയെ ഒരു കോമ്പൗണ്ട് വ്യായാമത്തിൻ്റെ ഗണത്തിൽപ്പെടുത്താൻ കഴിയും. ഇത് മസിലുകൾ ടോൺ ചെയ്യാനും ഒരേസമയം കൈകൾക്ക് കരുത്തു പകരാനും സഹായിക്കുന്നു. ഒരു മികച്ച കാർഡിയോ വ്യായാമമായി പ്രവർത്തിക്കുകയും മസിൽ ടോണിംഗിനെ സഹായിക്കുകയും ചെയ്യുന്ന ഈ വ്യായാമരീതി യഥാർത്ഥത്തിൽ നിങ്ങളുടെ വയറു കുറയ്ക്കാൻ ഏറ്റവും സഹായകമായതാണ്. 



നിങ്ങളുടെ കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഓടുന്നതിനായി സാധാരണ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഊർജ്ജം ആവശ്യമാണ്. ഇത് ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്നു.  ഈ രീതിയിൽ ഏർപ്പെട്ടാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് മികച്ച ഫലം ലഭിക്കും. ഇതുവഴി നിങ്ങളുടെ കോർഭാഗം, നെഞ്ച്, തോളുകൾ എന്നിവ പരമാവധി സ്ട്രെച്ച് ചെയ്യപ്പെടുന്നു. ഇത്തരമൊരു വ്യായാമത്തിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ അപ്പർ ബോഡിയിലാണ് കൂടുതൽ സമ്മർദം അനുഭവപ്പെടുന്നത്. അപ്പർ ബോഡിയിലുള്ള മുഴുവൻ ശാരീരിക പേശികളുമായി ഇടപഴകുമ്പോൾ ഇത് വളരെ എളുപ്പത്തിൽ നിങ്ങളുടെ വയറ് കുറയ്ക്കാനും അതോടൊപ്പം ആകർഷണീയമായ ആകൃതിയുള്ള തോളുകളും നൽകുന്നു.  

మరింత సమాచారం తెలుసుకోండి: