മ്മൂക്കയുടെയും ലാലേട്ടന്റെയും പേര് പറയാത്തത് ഈഗോയല്ലേ; പാർവതി തിരുവോത്ത് പറയുന്നു!
മലയാളത്തിന് പുറമെ ഇതരഭാഷകളിലും തന്റെ സാന്നിധ്യം അറിയിക്കുന്ന പാർവതി ശക്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ആളാണ്. പലപ്പോഴും പൊതു ഇടങ്ങളിൽ നിലപാടുകൾ വ്യക്തമാക്കിയത് കൊണ്ടും ആരെയും കൂസാതെ മറുപടി പറയുന്നത് കൊണ്ടും പാർവതി ഏറെ ശ്രദ്ധിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വിമർശനങ്ങൾക്കോ സൈബർ അറ്റാക്കുകൾക്കോ തളർത്താൻ കഴിയാതെ ശക്തമായി തന്നെ പല കാര്യങ്ങളിലും പാർവതി ഇപ്പോഴും പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സൂപ്പർ സ്റ്റാറിനെ കുറിച്ച് പാർവതി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി, ഇന്ന് മലയാള സിനിമയിലെ മികച്ച അഭിനേത്രികളിൽ ഒരാളായി മാറുകയും മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളായി മാറുകയും ചെയ്ത താരമാണ് പാർവതി തിരുവോത്ത്.
"സൂപ്പർ സ്റ്റാറും സൂപ്പർ ആക്ടറും രണ്ട് വ്യത്യസ്ത ആശയങ്ങളാണ്. നെടുമുടി വേണുവിനെപ്പോലെയോ തിലകനെപ്പോലെയോ ആർക്കും ഒരു സൂപ്പർ നടനാകാം. മലയാള സിനിമയിൽ നമുക്ക് ഒരുപാട് സൂപ്പർ താരങ്ങളുണ്ട്. എന്നാൽ സൂപ്പർസ്റ്റാർ എന്ന് പറയുന്നത് ഒരു സൂപ്പർ നടൻ തന്നെയാണ് ഒപ്പം വലിയ സിനിമകൾ, വലിയ ഇൻഡസ്ട്രി ഹിറ്റുകൾ തുടങ്ങിയവയിലൂടെ സിനിമാ വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന ഒരാൾ എന്ന് കൂടിയാണ്" എന്ന് ഒരു ആരാധകൻ പർവതിയോട് പറയുന്നു. "മമ്മൂക്കയുടെയും ലാലേട്ടന്റെയും പേര് പറയണമെന്നുണ്ട് പക്ഷെ ഈഗോ സമ്മതിക്കുന്നില്ല അതല്ലേ സത്യം, ഇത് അറ്റെൻഷൻ സീക്കിങ് പരിപാടിക്ക് വേണ്ടി പറയുന്നതാണ്, ജസ്റ്റ് ഇഗ്നോർ ഇറ്റ് " എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.
പാർവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയും പാർവതിക്ക് എതിരെ സൈബർ അറ്റാക്കുകൾ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിൽ നല്ല അഭിപ്രായങ്ങളിലൂടെ പാർവതിയെ അനുകൂലിക്കുകയും വിമർശിക്കുകയും ആളുകൾ ചെയ്യുന്നുണ്ട്. "സൂപ്പർ സ്റ്റാർഡം ഒന്നും ഇവിടെ ആർക്കും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണ് ഈ സൂപ്പർസ്റ്റാർ പദവി. സൂപ്പർ സ്റ്റാർ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്താണ് എന്ന് പോലും മനസിലാകുന്നില്ല.
അത്തരം ഒരു പദവി കൊണ്ട് ഇവിടെ ആർക്കാണ് ഗുണം ഉണ്ടായിട്ടുള്ളത്. ഇൻഫ്ലുവൻസ് എന്ന് ആണോ സൂപ്പർസ്റ്റാറിന്റെ അർത്ഥം അതോ ഇമേജ് ആണോ അതുമല്ലെങ്കിൽ താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാര് ഇടുന്നതാണോ എന്നൊന്നും എനിക്കറിയില്ല. എന്നെ സൂപ്പർ ആക്ടർ എന്ന് വിളിച്ചാൽ ഞാൻ ഹാപ്പി ആണ്. ഫഹദ് ഫാസിൽ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പർ ആക്ടേഴ്സ്" എന്നാണ് പാർവതി തിരുവോത്ത് പറഞ്ഞത്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പാർവതി ഈ പ്രതികരണം നടത്തിയത്.
Find out more: