ഒരു രൂപ പോലും വാങ്ങാതെ അഭിനയിച്ച സിനിമകളും ഉണ്ട്: നടൻ ടോവിനോയുടെ വിശേഷങ്ങൾ!   ചില സിനിമകൾക്ക് ശമ്പളമല്ല, മറിച്ച് അവ തരുന്ന തൃപ്തിയാണ് നോക്കുന്നത്. ശമ്പളത്തിന്റെ പേരിൽ അത്തരം സിനിമകൾ വേണ്ടെന്ന് വെച്ചാൽ അത് ജീവിതത്തിൽ വലിയ നഷ്ടമാകും ഉണ്ടാക്കുന്നത്. സിനിമയ്ക്ക് ഒഴികെ മറ്റെന്ത് കാര്യങ്ങൾക്കും ഞാൻ പൈസ നോക്കിയാണ് ചെയ്യുന്നതെന്നും ടൊവിനൊ പറയുന്നു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനൊ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിനിമയിൽ പ്രതിഫലത്തേക്കാൾ വലുതായി മറ്റ് പലതും ഉണ്ടെന്ന് പറയുകയാണ് നടൻ ടൊവിനൊ തോമസ്.





കളയ്ക്ക് വേണ്ടി ഞങ്ങളൊക്കെ കോ-പ്രൊഡ്യൂസേഴ്‌സായത് അങ്ങനെയാണ്. ഞങ്ങളുടെ ഇൻവെസ്റ്റ്‌മെന്റ് ഞങ്ങളുടെ അദ്ധ്വാനം കൂടിയാണ്. ഡോ. ബിജുവിന്റെ സിനിമ ചെയ്തപ്പോൾ എന്റെ ഒറിജിനൽ പ്രതിഫലത്തിന്റെ പകുതി പോലും ഞാൻ വാങ്ങിയിട്ടില്ല. ഇപ്പോൾ ചെയ്യുന്ന വഴക്ക് എന്ന സിനിമയ്ക്ക് വേണ്ടിയും ഞാൻ പ്രതിഫലം വാങ്ങിയിട്ടില്ല.  അത് മാത്രവുമല്ല, ആ ചിത്രത്തിന് വേണ്ടി ഞാൻ കുറച്ച് അധികം പൈസ ഇൻവസ്റ്റും ചെയ്തു. പൈസ വരും പോകും പക്ഷേ ഇത്തരം സിനിമകൾ ചെയ്യുമ്പോൾ വല്ലാത്ത സാറ്റിസ്ഫാക്ഷനാണ് കിട്ടുന്നതെന്നും താരം പറഞ്ഞു. സിനിമയിൽ പ്രതിഫലത്തേക്കാൾ വലുതായി മറ്റ് പലതും ഉണ്ടെന്ന് പറയുകയാണ് നടൻ ടൊവിനൊ തോമസ്. ചില സിനിമകൾക്ക് ശമ്പളമല്ല, മറിച്ച് അവ തരുന്ന തൃപ്തിയാണ് നോക്കുന്നത്.





ശമ്പളത്തിന്റെ പേരിൽ അത്തരം സിനിമകൾ വേണ്ടെന്ന് വെച്ചാൽ അത് ജീവിതത്തിൽ വലിയ നഷ്ടമാകും ഉണ്ടാക്കുന്നത്. സിനിമയ്ക്ക് ഒഴികെ മറ്റെന്ത് കാര്യങ്ങൾക്കും ഞാൻ പൈസ നോക്കിയാണ് ചെയ്യുന്നതെന്നും ടൊവിനൊ പറയുന്നു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനൊ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിനിമ ചെയ്യുമ്പോൾ ശമ്പളമല്ല, കഥാപാത്രമാണ് എനിക്ക് വലുത്. ഒരിയ്ക്കലും എല്ലാ സിനിമകൾക്കും ഒരേ പൈസയല്ല വാങ്ങുന്നത്. പൈസ വാങ്ങാതെ അഭിനയിച്ച സിനിമകളും ഉണ്ട്. ഡിയർ ഫ്രണ്ടും തല്ലുമാലയും ഒരേ പ്രൊഡ്യൂസ് ചെയ്ത ചിത്രങ്ങളാണ്. ഈ രണ്ട് ചിത്രങ്ങൾക്കും ഞാൻ വാങ്ങിയ പ്രതിഫലം വ്യത്യസ്തമാണ്. 




സിനിമയ്ക്കനുസരിച്ച് മാത്രമാണ് ഞാൻ ശമ്പളം വാങ്ങുന്നത്. എത്ര ദിവസമാണ് എനിക്ക് ഷൂട്ട് ഉണ്ടാകുക, എത്ര എഫേർട്ട് വേണ്ടിവരും, ആ സിനിമ എത്ര രൂപ കളക്ട് ചെയ്യും എന്നൊക്കെ അനുസരിച്ചാണ് ശമ്പളത്തെക്കുറിച്ച് പറയുന്നത്. അതോടൊപ്പം തന്നെ ഒരു പരീക്ഷണ സിനിമ ചെയ്യുമ്പോൾ ഞാൻ സാധാരണ വാങ്ങുന്ന ശമ്പളമൊന്നും ഞാൻ വാങ്ങാറില്ല. കള പോലെയുള്ള സിനിമ ചെയ്യുന്നത് ലോക്ഡൗൺ കാലത്താണ്. അത്തരമൊരു ക്രൈസിസിനിടയ്ക്കും സിനിമ സംഭവിയ്ക്കണം എന്നുള്ളതുകൊണ്ട് ഞാനും ഡയറക്ടറും സിനിമാറ്റോഗ്രാഫറും പൈസ ഇല്ലാതെ വർക്ക് ചെയ്തു.

Find out more: