മുടി വളരാൻ ഹെന്ന ഇങ്ങനെ ഉപയോഗിക്കൂ. ബാക്ടീരിയ, ഫംഗസ്, താരൻ എന്നിവ ഇല്ലാതെ മുടി കൊഴിച്ചിൽ തടയാനിത് സഹായിക്കും. മുടി വളരാന്‍ സഹായിക്കുന്ന വഴികളില്‍ ഒന്നാണ് ഹെന്ന. അതായത് മുടിയില്‍ മയിലാഞ്ചി തേയ്ക്കുന്നത്. ഇത് മുടിവളര്‍ച്ചയ്ക്കു സഹായിക്കും. മുടി നരയ്ക്കാതിരിയ്ക്കാനും ഇത് ഏറെ നല്ലതാണ്. തലയോട്ടിയിലെ സ്വാഭാവിക അസിഡിറ്റി ബാലൻസ് പുന:സ്ഥാപിക്കാൻ ഹെന്നയ്ക്ക് പ്രത്യേക കഴിവുണ്ട്. രാസ-അടിസ്ഥാന ഉൽ‌പ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തലമുടിയിലെ അധിക എണ്ണയും അഴുക്കും നീക്കം ചെയ്യാനും ഇത് സഹായിക്കും.മൈലാഞ്ചിപ്പൊടിയ്‌ക്കൊപ്പം പല തരം ചേരുവകള്‍ ചേര്‍ത്ത് ഇടുന്നത് പല തരത്തിലെ മുടി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.



  കുറച്ച് കടുക് എണ്ണയും കുറച്ച് മൈലാഞ്ചി ഇലയും ചേർത്ത് 7 മുതൽ 8 മിനിറ്റ് വരെ തിളപ്പിക്കുക. മുടി കൊഴിച്ചിൽ തടയാനായി ഈ എണ്ണ തലയോട്ടിയിലും തലമുടിയിലും ആഴ്ചയിൽ രണ്ടുതവണ വീതം മസാജ് ചെയ്യുക. 4 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, 4 ടീസ്പൂണ്‍ കാപ്പിപ്പൊടി, 2 ടീസ്പൂണ്‍ ഓയില്‍, ഒരു മുട്ട, അല്‍പം തൈര് എന്നിവ കലര്‍ത്തുക. ഇത് മുടിയില്‍ പുരട്ടി 1 മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. നല്ല മിനുസമുളള മുടിയാണ് ഫലം.കടുക് എണ്ണയുമായി സംയോജിപ്പിച്ച് മൈലാഞ്ചി ഉപയോഗിച്ചാൽ മുടി കൊഴിച്ചിലിനെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ കഴിയും.




  ഇതിന് ആവശ്യമായ കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കാനായി മതിയായ മൈലാഞ്ചി പൊടി ഒരു കപ്പ് ചായ ലായനിയോടൊപ്പം ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് കുറച്ച് നാരങ്ങ നീരും തൈരും കൂടി കൂട്ടിചേർക്കുക. ഈ പേസ്റ്റ് മുടിയിൽ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം കഴുകുക.തലമുടിയെയും തലയോട്ടിയെയും ആഴത്തിൽ കണ്ടീഷനിംഗ് ചെയ്യാൻ ഹെന്നയ്ക്ക് ധിക്കും, ഇതുവഴി മുടി വേഗത്തിൽ വളരുകയും മുടിക്ക് ആകർഷണവും തിളക്കവും അനുഭവപ്പെടുകയും ചെയ്യും.



  കടുക് എണ്ണയോടൊപ്പം ഈ പേസ്റ്റും മൈലാഞ്ചി പൊടിയും ചേർത്ത് മിക്സ് ചെയ്യാം. ഇത് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിച്ച് 40 മിനിറ്റിനു ശേഷം കഴുകുക. കറ്റാര്‍ വാഴ, ഹെന്ന എ്ന്നിവ ചേര്‍ത്തരച്ചു തലയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് മുടി വളര്‍ച്ചയ്ക്കുള്ള നല്ലൊരു വഴിയാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് സഹായകമാണ്.മുടിയിൽ പതിവായി മൈലാഞ്ചി ഉപയോഗിക്കുന്നത് താരന്‍ ഭേദമാക്കാൻ മാത്രമല്ല, അത് വീണ്ടും ഉണ്ടാവുന്നത് പ്രതിരോധിക്കാനും സഹായിക്കും. ഇതിനായി, ഒരു രാത്രി വെള്ളത്തിൽ കുതിർത്തിവച്ച ഉലുവ അരച്ചെടുക്കണം.

Find out more: