സ്‌കൂള്‍ ബസില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥി അതേ ബസ് കയറി മരിച്ചു.
പുതുശ്ശേരിയിലെ പുത്തന്‍പുരയില്‍ ഫൈസലിന്റെയും റസീനയുടെയും മകന്‍ മുഹമ്മദ് റഫാന്‍ (5) ആണ് മരിച്ചത്.
കാഞ്ഞിരപ്പുഴ-പുതുശ്ശേരി റോഡില്‍ ഇന്ന് വൈകുന്നേരം 4.15- ഓടെയാണ് അപകടം ഉണ്ടായത്.
പേരാവൂര്‍ ശാന്തി നികേതന്‍ ഇംഗ്ലീഷ് സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥിയാണ്. സ്‌കൂള്‍ ബസില്‍ വീടിനു സമീപത്തെ സ്റ്റോപ്പിലാണ് റഫാനും സഹോദരന്‍ സല്‍മാനും ഇറങ്ങിയത്.
എതിര്‍ വശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ ബസിന്റെ പിന്‍ഭാഗത്തെ ടയര്‍ കയറിയാണ് അപകടമെന്ന് അത് വഴി നടന്നു വരികയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.
സഹോദരങ്ങള്‍: സല്‍മാന്‍ (രണ്ടാം ക്ലാസ് വിദ്യാര്‍ഥി, ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂള്‍), ഫര്‍സ ഫാത്തിമ. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം ബുധനാഴ്ച.
click and follow Indiaherald WhatsApp channel