'ഏത് വാക്‌സിൻ വേണമെന്ന് തീരുമാനിക്കാൻ അധികാരമില്ലെന്ന് കേന്ദ്രം! അതായത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത് രണ്ട് വാക്‌സിനുകൾക്കാണ്. ഇവയിൽ ഏതാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാൻ അധികാരം ഉണ്ടായിരിക്കില്ലെന്നും കേന്ദ്രം പറഞ്ഞു.സംസ്ഥാനങ്ങൾക്കോ വ്യക്തികൾക്കോ കൊവിഡ്-19 വാക്‌സിൻ തെരഞ്ഞെടുക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. 28 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം രണ്ട് ഡോസ് കൊവിഡ് വാക്‌സിനുകൾ ഒരാൾക്ക് നൽകും. 14 ദിവസത്തിന് ശേഷം വാക്സിൻ്റെ ഫലപ്രാപ്‌തി വ്യക്തമാകുമെന്ന് കേന്ദ്രം വ്യക്തമാക്കി.വ്യാഴാഴ്‌ചയോടെ കൊവിഡ് വാക്‌സിൻ സംസ്ഥാനങ്ങളിലെത്തുകയും പതിനാറാം തീയതി വാക്‌സിനേഷൻ ആരംഭിക്കുകയും ചെയ്യും. 54 ലക്ഷം ഡോസുകൾ ഇതുവരെ വിതരണം ചെയ്‌തു. ഓക്‌സ്‌ഫഡ് സർവകലാശലയുടെ കൊവിഷീൽഡ് ഭാരത് ബയോടെക്കിൻ്റെ കൊവാക്‌സിൻ എന്നിവയ്‌ക്കാണ് കേന്ദ്രം അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.



 വിവിധ രാജ്യങ്ങളിൽ ഒന്നിലധികം വാക്‌സിനുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. " ഒന്നിലധികം കൊവിഡ് വാക്‌സിനുകൾ വിവിധ രാജ്യങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ ഏത് വാക്‌സിൻ സ്വീകരിക്കണമെന്ന് സ്വീകർത്താവിന് തീരുമാനിക്കാൻ കഴിയില്ല" - എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ ഒരു കോടി ആരോഗ്യപ്രവർത്തകർക്കും മൂന്ന് കോടി മുൻനിര പ്രവർത്തകർക്കുമുള്ള വാക്സിനേഷൻ്റെ ചെലവ് വഹിക്കുന്നത് കേന്ദ്രസർക്കാരായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു ഡോസിന് 200 രൂപ നിരക്കിൽ 1.1 കോടി ഡോസ് വാക്സിനാണ് കേന്ദ്രസർക്കാർ ആദ്യഘട്ടത്തിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 16നാണ് വാക്സിനേഷൻ ആരംഭിക്കുന്നത്. 28 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം രണ്ട് ഡോസ് കൊവിഡ് വാക്‌സിനുകൾ ഒരാൾക്ക് നൽകും. 14 ദിവസത്തിന് ശേഷം വാക്സിൻ്റെ ഫലപ്രാപ്‌തി വ്യക്തമാകുമെന്ന് കേന്ദ്രം വ്യക്തമാക്കി.



 അതേസമയം നിയമസഭാംഗങ്ങൾക്ക് ആദ്യം കൊവിഡ് വാക്സിൻ കൊടുക്കണമെന്ന ആവശ്യം മുന്നോട്ടു വച്ച് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയായിരുന്നു മുൻഗണനാടിസ്ഥാനത്തിൽ പാർലമെൻറ്, നിയമസഭാംഗങ്ങൾ. കൊറോണവൈറസിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിലുള്ളത് എംപിമാരും എംഎൽഎമാരുമാണെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. നിയോജകമണ്ഡലങ്ങളിൽ ജനങ്ങളുമായി ഇവർ അടുത്ത് ഇടപഴകുന്നുണ്ടെന്നും അവർ വ്യക്തമാക്കി. പാർലമെന‍്റ് സമ്മേളനത്തിനാപ്പം ബജറ്റ് സമ്മേളനത്തിനായി നിയമസഭകളും ചേരുന്ന സാഹചര്യത്തിലായിരുന്നു പുതുച്ചേരി മുഖ്യമന്ത്രിയുടെ ആവശ്യം. 

మరింత సమాచారం తెలుసుకోండి: