പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് നടന്‍ മമ്മൂട്ടി.
ജാതിക്കും മതത്തിനും അതീതമായി വളരാന്‍ കഴിഞ്ഞാല്‍ മാത്രമേ ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കുവെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഒരുമയുടെ ശക്തി നശിപ്പിക്കുന്ന എന്തിനെയും നിരുത്സാഹപ്പെടുത്തണമെന്നും മമ്മുട്ടി പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം വ്യാപകമായിട്ടും നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കാത്തതിനെതിരെ സോഷയല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സിനിമാ രംഗത്ത് നിന്ന് ഒട്ടനവധി പേര്‍ പ്രതിഷേധങ്ങളോട് ഐക്യപ്പെട്ട് രംഗത്ത് വരുന്നുണ്ട്. നേരത്തെ നടന്‍ ദുല്‍ഖര്‍ സല്‍മാനും വിഷയത്തില്‍ പ്രതിഷേധിച്ചിരു.
മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണ്. അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും ചെറുക്കണമെന്ന് ദുല്‍ഖര്‍ പറഞ്ഞു. നമ്മുടെ പാരമ്പര്യം അഹിംസയും അക്രമരാഹിത്യവുമാണെന്ന് ഓര്‍മ്മിക്കണം. സമാധാനപരമായി പ്രതിഷേധിക്കുകയും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യണമെന്ന് ദുല്‍ഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, നടന്‍മാരായ പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി പേര്‍ സിനിമാ രംഗത്ത് നിന്ന് പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.
click and follow Indiaherald WhatsApp channel