മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. വില്ലന്‍മാരായി തുടക്കം കുറിച്ച് നായകന്‍മാരായി മാറിയ ഇവരെ മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ആലോചിക്കാന്‍ വയ്യെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായ ഒട്ടനവധി സിനിമകളാണ് ഇരുവരും ചേര്‍ന്ന് ആരധകർക്കു സമ്മാനിച്ചത്. സഹായിച്ചും പിന്തുണച്ചുമാണ് ഇവര്‍ മുന്നേറുന്നത്. പ്രഖ്യാപനം മുതലേ തന്നെ ആരാധകര്‍ ഇവരുടെ സിനിമകളെ ഏറ്റെടുത്ത് തുടങ്ങാറുണ്ട്.
ഫാൻസ് പ്രവർത്തകർ ത്തകര് തമ്മിലുള്ള പോരാട്ടവീര്യമൊന്നും ഇവര്‍ക്കിടയിലില്ല. ആരോഗ്യകരമായ മത്സരത്തിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. അടുത്ത തലമുറയിലെ താരങ്ങളായി ഇവരുടെ മക്കളും ഇപ്പോള്‍ സിനിമയില്‍ സജീവമാണ.
മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ഒപ്പം പ്രവര്ത്തിക്കാനായി ആഗ്രഹിക്കാത്ത സിനിമാപ്രവര്‍ത്തകര്‍ വിരളമാണ്. ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയുമായാണ് ഇവര്‍ മുന്നേറുന്നത്. ക്ഷണനേരം കൊണ്ടാണ് ഇവരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വൈറലാവാറുള്ളത്.
മോഹൻലാലിൻറെ തായി പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനില്‍ ശബ്ദം നല്‍കാനായി മമ്മൂട്ടിയും എത്തിയിരുന്നു. മമ്മൂട്ടിയുടെ ശബ്ദത്തിലാണ് ഒടിയന്റെ വിവരണം. അതിഥികളായും ശബ്ദത്തിലൂടെയുമൊക്കെയായി ഇവര്‍ അന്യോന്യം സഹായിച്ചും പിന്തുണച്ചുമാണ് മുന്നേറുന്നത്. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും.അതിനാലാണ് അവരെ താരതമ്യം ചെയ്യരുതെന്ന് പറയുന്നത്.
ഇരുവരേയുംതാരതമ്യം ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നേരത്തെ നിരവധി പേര്‍ വ്യക്തമാക്കിയിരുന്നു. ഇവരിലാരെയാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം സാധ്യമല്ലെന്നും സംവിധായകര്‍ വ്യക്തമാക്കിയിരുന്നു.
അഭിപ്രായം തന്നെയാണ് തിരക്കഥാകൃത്തായ ഹരികൃഷ്ണനും പറഞ്ഞത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. കുട്ടിസ്രാങ്കിന് പിന്നാലെ മോഹന്‍ലാലിന്റെ ഒടിയനിലേക്കാണ് അദ്ദേഹമെത്തിയത്. ഇവര്‍ രണ്ട് പേരും മികച്ച നടന്‍മാരാണ്.
മോഹന്‍ലാലിനെയും മമ്മൂട്ടിയും താരതമ്യം ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് തിരക്കഥാകൃത്തായ ഹരികൃഷ്ണന്‍ പറയുന്നു. മമ്മൂട്ടി അവതരിപ്പിച്ച പല കഥാപാത്രങ്ങളെയും മോഹന്‍ലാലിന് അവതരിപ്പിക്കനാവില്ല, തിരിച്ചും അങ്ങനെ തന്നെയാണ്.
സുന്ദരമായൊരു അഴിച്ചുവിടലാണ് മോഹന്‍ലാല്‍. അഭിനയത്തിലും ശരീരത്തിലുമൊക്കെ അത് പ്രകടമാണ്. തുറന്ന ആകാശം തേടുന്ന ഒരു പക്ഷിയുണ്ട് മോഹന്‍ലാലില്‍. ഏത് സമയത്തും കഥാപാത്രത്തിലേക്ക് മാജിക്കലായി പ്രവേശനം നടത്താറുണ്ട് മോഹന്‍ലാല്‍. അതുവരെ കളി പറഞ്ഞ് എല്ലാവരേയും രസിപ്പിച്ചിരുന്ന മോഹന്‍ലാല്‍ ആക്ഷന്‍ പറയുമ്പോള്‍ കഥാപാത്രമായി മാറുന്നത് കണ്ട് അമ്പരന്നിട്ടുണ്ടെന്ന് പല താരങ്ങളും പറഞ്ഞിരുന്നു.
അതേ സമയം കുട്ടിസ്രാങ്ക് മമ്മൂട്ടിക്ക് മാത്രം പറ്റുന്ന കഥാപാത്രമാണ്. ആകാരത്തിലും അഭിനയത്തിലുമൊക്കെ വല്ലാത്തൊരു പൂര്‍ണ്ണതയുണ്ട് മമ്മൂട്ടിക്ക്. ആന്തരികമായ സഞ്ചാരമുണ്ട് അദ്ദേഹത്തിന്. സൂക്ഷ്മാഭിനയത്തിന്റെ സാമ്പ്രദായികത മുഴുവന്‍ സ്വാംശീകരിക്കുന്ന ഗാംഭീര്യമാണ് അദ്ദേഹത്തിന്.
ഗാംഭീര്യം, പൗരുഷം, അങ്ങനെയുള്ള നായകസങ്കല്‍പ്പങ്ങളുടെ മൂര്‍ത്തീരൂപമാണ് മമ്മൂട്ടി. സിനിമയിലായലും ജീവിതത്തിലായാലും സ്വന്തം നിലപാടുകളുമായാണ് അദ്ദേഹം മുന്നേറുന്നത്. 67 ലും യുവതാരങ്ങളെ വെല്ലുന്ന ഊര്‍ജ്ജവുമായാണ് അദ്ദേഹം മുന്നേറുന്നത്. ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മില്‍ സിനിമയ്ക്കായി പോരാടാറുണ്ടെങ്കിലും താരങ്ങള്‍ തമ്മില്‍ അതൊന്നുമില്ലെന്ന് ഇരുവരും തെളിയിച്ചിരുന്നു. മമ്മൂട്ടി ഫാൻസിനും, മോഹൻലാൽ ഫാൻസിനും, ചുരുക്കത്തിൽ സന്തോഷമേകുന്ന വാർത്തയാണിത്.
click and follow Indiaherald WhatsApp channel