ബ്രിജ് ഭൂഷൺ സിങ്ങിനെതിരായി ലൈംഗിക ആരോപണം; അന്വേഷിക്കാൻ ഏഴംഗ സമിതിയെ നിയമിച്ചു! മേരി കോം, ഡോല ബാനർജി, അളകനന്ദ അശോക്, യോഗേശ്വർ ദത്ത്, സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും ഉൾക്കൊള്ളുന്നതാണ് സമിതി. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് ഗുസ്‌തി താരങ്ങൾ പരാതി നൽകിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റിനെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണം അന്വേഷിക്കാൻ ഒളിംപിക്സ് അസോസിയേഷൻ ഏഴംഗ സമിതിയെ നിയോഗിച്ചു.ഫെഡറേഷൻ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്നാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് വീണ്ടും ചർച്ച നടത്തിയത്.
അതേസമയം കായിക മന്ത്രിയുമായി കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി ഗുസ്തി താരങ്ങൾ ചർച്ച നടത്തിയിരുന്നു.വെള്ളിയാഴ്ച വൈകിട്ട് നാലിന് വാർത്താസമ്മേളനം നടത്തി ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിടുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. പിന്നീട് വൈകിട്ട് നാലിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ മാധ്യമങ്ങളോടു സംസാരിക്കേണ്ടെന്നു കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ നിർദേശിക്കുകയായിരുന്നു.താൻ സംസാരിക്കാൻ തുടങ്ങിയാൽ സുനാമിയുണ്ടാകുമെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ് ഉത്തർപ്രദോശിൽ പറഞ്ഞിരുന്നു.
ഇപ്പോൾ സംസാരിക്കുന്നത് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുകയേയുള്ളൂവെന്നാണ് മന്ത്രിയുടെ നിർദേശം. പ്രതിഷേധത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന ഉൾപ്പെടെ പുറത്തു കൊണ്ടുവരുമെന്നാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൺ പ്രഖ്യാപിച്ചത്. ബ്രിജ് ഭൂഷണും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും തനിക്കു നേരേ വധഭീഷണി മുഴക്കിയിരുന്നെന്നും ഇരുപത്തെട്ടുകാരിയായ ഒളിംപ്യൻ വിനേഷ് ഫോഗട്ട് ജന്തർ മന്തറിൽ താരങ്ങൾ നടത്തിയ പ്രതിഷേധ ധർണയിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു.
ഫെഡറേഷൻ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്നാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് വീണ്ടും ചർച്ച നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് നാലിന് വാർത്താസമ്മേളനം നടത്തി ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിടുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. പിന്നീട് വൈകിട്ട് നാലിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ മാധ്യമങ്ങളോടു സംസാരിക്കേണ്ടെന്നു കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ നിർദേശിക്കുകയായിരുന്നു. പ്രതിഷേധത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന ഉൾപ്പെടെ പുറത്തു കൊണ്ടുവരുമെന്നാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൺ പ്രഖ്യാപിച്ചത്. ബ്രിജ് ഭൂഷണും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും തനിക്കു നേരേ വധഭീഷണി മുഴക്കിയിരുന്നെന്നും ഇരുപത്തെട്ടുകാരിയായ ഒളിംപ്യൻ വിനേഷ് ഫോഗട്ട് ജന്തർ മന്തറിൽ താരങ്ങൾ നടത്തിയ പ്രതിഷേധ ധർണയിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു.
Find out more: