2022 ഒക്ടോബറിൽ നിർമാണം പൂർത്തിയാക്കി 75-ാം സ്വാതന്ത്ര്യദിനത്തിൽ പുതിയ മന്ദിരത്തിൽ ആദ്യ സമ്മേളനം നടത്തുക എന്ന ലക്ഷ്യവുമായാണ് സർക്കാർ നിർമാണ പ്രവർത്തൻങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പുതിയ മന്ദിരം എംപിമാരുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. ഓരോ എംപിമാർക്കും അവരുടേതായ ഇടം കിട്ടും. ഇന്ത്യയിൽ ജനാധിപത്യം പരാജയപ്പെടുമെന്ന് കരുതിയവർക്ക് തെറ്റി. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയിൽ ജനപങ്കാളിത്തം കൂടുന്നുണ്ട്. സംവാദം തുടരേണ്ടത് ജനാധിപത്യത്തിൽ ആവശ്യമാണെന്നും മോദി പറഞ്ഞു.ഇന്ത്യയ്ക്കായി ഇന്ത്യക്കാർ തന്നെ പാർലമെൻറ് മന്ദിരം പണിയുകയാണെന്നും മോദി പറഞ്ഞു. എംപിയായ ശേഷം പാർലമെൻറിൽ തലതൊട്ട് വന്ദിച്ചാണ് താൻ പ്രവേശിച്ചത്. അന്നദാതാക്കൾ 16 ദിവസമായി തെരുവിൽ അവകാശങ്ങൾക്കുവേണ്ടി പോരാടുമ്പോൾ സെൻട്രൽ വിസ്തയെന്ന പേരിൽ നിങ്ങൾക്കായി ഒരു കൊട്ടാരം പണിയുന്നത് ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് അദ്ദേഹം വിമർശിച്ചു.
അതേസമയം രാജ്യതലസ്ഥാനത്ത് കർഷക സമരം നടക്കുമ്പോൾ പാർലെമെൻറ് മന്ദിരം പണിയുന്നതിനെതിരെ കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല രംഗത്തെത്തി. ഇപ്പോഴുള്ള പാർലമെന്റ് മന്ദിരത്തേക്കാൾ 17,000 ചതുരശ്ര മീറ്റർ വലുതായിരിക്കും പുതിയ പാർലമെൻറ് കെട്ടിടം. 64,500 ചതുരശ്ര മീറ്ററാണ് കെട്ടിടത്തിന്റെ വിസ്തീർണം. 971 കോടി രൂപയാണ് ചെലവ്. ഏകദേശം 2000 പേർ നേരിട്ടും 9,000 പേർ പരോക്ഷമായും മന്ദിരത്തിന്റെ നിർമ്മാണത്തിൽ പങ്കെടുക്കും. നാല് നിലകളും ആറ് കവാടങ്ങളും മന്ദിരത്തിന് ഉണ്ടാകും.പാർലമെൻറ് ഹൗസ് എസ്റ്റേറ്റിലെ വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാർലമെൻറ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക.
click and follow Indiaherald WhatsApp channel