ആർക്കും ഒരു നടനെയും വിളക്കാനാവില്ല; സ്റ്റാർ' സിനിമയുടെ സംവിധായകൻ ഡോമിൻ ഡിസിൽവയുടെ കുറിപ്പ്! ഒടിടിയിലേക്ക് സിനിമകളുമായി പോയവരെ തീയേറ്ററുകളിൽ വിലക്കും എന്ന രീതിയിലുള്ള വാർത്തകളും കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി. നടൻ പൃഥ്വിരാജ് സുകുമാരനും നിർമ്മാതാവ് ആൻറണി പെരുമ്പാവൂരിനും വിലക്ക് എന്ന രീതിയിലും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് 'സ്റ്റാർ' സിനിമയുടെ സംവിധായകൻ ഡോമിൻ ഡിസിൽവ. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് സിനിമ തീയേറ്ററുകൾ വീണ്ടും തുറക്കുന്നതോടൊപ്പം സോഷ്യൽമീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചകൾ നടക്കുന്നുണ്ട്.




    തീയേറ്ററിലെ ഇരുട്ടിൽ ഒരുകൂട്ടം സിനിമ പ്രേമികളുടെ കൂടെ സിനിമ ആസ്വദിക്കുന്നതിൻറെ അത്രയും വരില്ലെങ്കിലും, അത് പോലെ തന്നെ ലോകത്തെവിടെ ഇരുന്നും, നാം ഓരോരുത്തരുടെയും സൗകര്യത്തിനനുസരിച്ചു സിനിമകൾ കാണാൻ പറ്റിയ പ്ലാറ്റ്ഫോമുകളിലേയ്ക്ക് അതനുസരിച്ചുള്ള സിനിമകൾ വരുന്നതും നല്ല കാര്യമായിട്ട് തന്നെയാണ് തോന്നുന്നത്. ഇരുമേഖലകളും മുന്നോട്ട് വളരുകതന്നെ ചെയ്യും എന്നതിൽ തർക്കമില്ല'', ഡോമിൻ ഡിസിൽവ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.





   ''ഒരു നടനെ എങ്ങിനെ ആണ് വിലക്കാൻ കഴിയുക? ആർക്കും ഒരു നടനെയോ, നടൻറെ ചിത്രങ്ങളെയോ വിലക്കാൻ കഴിയില്ല. തീയേറ്ററുകളിൽ സിനിമ എന്ന കലാരൂപം ആസ്വദിക്കുന്നവരാണ് നാമോരോരുത്തരും എന്നതിൽ സംശയമില്ല.  തിയേറ്റർ തുറന്നാൽ ഒക്ടോബർ 29 ന് കേരളത്തിലെ തീയേറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തുന്ന ചിത്രമാവും 'സ്റ്റാർ'. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്.ഇരുമേഖലകളും മുന്നോട്ട് വളരുകതന്നെ ചെയ്യും എന്നതിൽ തർക്കമില്ല'', ഡോമിൻ ഡിസിൽവ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. ''ഒരു നടനെ എങ്ങിനെ ആണ് വിലക്കാൻ കഴിയുക? ആർക്കും ഒരു നടനെയോ, നടൻറെ ചിത്രങ്ങളെയോ വിലക്കാൻ കഴിയില്ല. തീയേറ്ററുകളിൽ സിനിമ എന്ന കലാരൂപം ആസ്വദിക്കുന്നവരാണ് നാമോരോരുത്തരും എന്നതിൽ സംശയമില്ല.  തിയേറ്റർ തുറന്നാൽ ഒക്ടോബർ 29 ന് കേരളത്തിലെ തീയേറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തുന്ന ചിത്രമാവും 'സ്റ്റാർ'.   




  ഡോമിൻ ഡി സിൽവയുടെ സംവിധാനത്തിൽ ജോജു ജോർജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്റ്റാർ'.  സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ,ജാഫർ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ് ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. അബാം മൂവീസിൻറെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന സിനിമ, ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. നവാഗതനായ സുവിൻ എസ് സോമശേഖരൻറേതാണ് രചന.
 

Find out more: