നെഗറ്റീവ് കമന്റുകളെക്കുറിച്ച് അപ്സരയുടെ പ്രതികരണം ഇങ്ങനെ! വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ്  പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരം അപ്സര. കൈരളി ചാനലിലെ സെലിബ്രിറ്റി കിച്ചൺ മാജിക്കിലെ പ്രധാന താരങ്ങളിലൊരാളാണ് അപ്‌സര. സാന്ത്വനമെന്ന പരമ്പരയിലും താരം അഭിനയിക്കുന്നുണ്ട്. അടുത്തിടെയായിരുന്നു അപ്‌സര വിവാഹിതയായത്. വിവാഹ സമയം മുതൽ നെഗറ്റീവ് കമന്റുകൾ കേൾക്കേണ്ടി വന്നിരുന്നു ആൽബിനും അപ്‌സരയ്ക്കും. അത്തരത്തിലുള്ള കമന്റുകൾ വേദനിപ്പിച്ചിരുന്നുവെന്ന് താരം പറയുന്നു.  സ്‌ക്രീനിൽ കാണുമ്പോൾ തനിക്ക് കൂടുതൽ തടി തോന്നിക്കാറുണ്ടെന്ന് താരം പറയുന്നു.



   അത് വെച്ചാണ് പലരും പ്രായത്തെക്കുറിച്ച് വിലയിരുത്തലുകൾ നടത്തിയത്. കമന്റിടുന്നവരുടെ മനോഭാവമാണ് നെഗറ്റീവ് പ്രതികരണങ്ങളിൽ കാണാനാവുന്നത്. ചേച്ചി, ചേട്ടാ വിളി ഇഷ്ടപ്പെടാത്തവരുണ്ട്. തങ്ങൾക്ക് പ്രായക്കൂടുതൽ തോന്നുമോയെന്നായിരിക്കും അത്തരക്കാരുടെ ചിന്ത. അങ്ങനെയുള്ളവരെ അത് വിളിക്കാതിരിക്കുക. വയസിന് ഇളപ്പമുള്ളൊരാൾ ചേച്ചിയെന്ന് വിളിക്കുമ്പോൾ പ്രായം പറഞ്ഞ് കൊടുക്കാറുണ്ട്. എന്നിട്ടും തിരുത്തൽ നടത്തിയില്ലെങ്കിൽ അത് മൈൻഡ് ചെയ്യാതിരിക്കുന്ന ശീലമാണ്. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും പൊതുവെ മനസ്സിലേക്ക് കൊടുക്കുന്ന പ്രകൃതമല്ല തന്റേതെന്നും അപ്‌സര പറയുന്നു. 



    എല്ലാത്തിനേയും പോസിറ്റിവായാണ് സമീപിക്കാറുള്ളത്. അപ്‌സരയ്ക്കും ആൽബിനും കുട്ടികളുണ്ടെന്ന തരത്തിലായിരുന്നു പ്രചാരണങ്ങൾ. സഹോദരങ്ങളുടേയും സുഹൃത്തുക്കളുടേയുമൊക്കെ മക്കളാണ് അന്ന് കൂടെയുണ്ടായിരുന്നതെന്ന് ഇരുവരും വിശദീകരിച്ചിരുന്നു. ഇരുകുടുംബങ്ങളും ഒന്നിച്ച് തീരുമാനമെടുത്താണ് വിവാഹം നടത്തിയത്. അതിനിടയിൽ ഈ ചിരിക്ക് അധികം ആയുസ്സില്ല, ഇത് വാഴില്ല എന്നൊക്കെയാണ് ചിലരുടെ കമന്റ്.അത് മാനസിക വൈകല്യമാണ്.



   അങ്ങനെയുള്ള മനോവൈകല്യം ചികിത്സിച്ച് തന്നെ മാറ്റണമെന്നുമായിരുന്നു അപ്‌സര പറഞ്ഞത്. വിവാഹ വിശേഷങ്ങൾക്കൊപ്പമായാണ് നെഗറ്റീവ് കമന്റുകളും വൈറലായത്. അപ്‌സരയുടെ കുട്ടിയാണ് വേദിയിലുള്ളതെന്ന തരത്തിലായിരുന്നു ചില റിപ്പോർട്ടുകൾ. ആൽബിനും കുട്ടികളുണ്ടെന്നുള്ള പ്രചാരണങ്ങളുമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ സന്തോഷിച്ചിരിക്കുന്ന സമയത്ത് തന്നെയായിരുന്നു നെഗറ്റീവ് കമന്റുകളും പ്രചരിച്ചത്.
 അടുത്തിടെയായിരുന്നു അപ്‌സര വിവാഹിതയായത്. വിവാഹ സമയം മുതൽ നെഗറ്റീവ് കമന്റുകൾ കേൾക്കേണ്ടി വന്നിരുന്നു ആൽബിനും അപ്‌സരയ്ക്കും. അത്തരത്തിലുള്ള കമന്റുകൾ വേദനിപ്പിച്ചിരുന്നുവെന്ന് താരം പറയുന്നു.  സ്‌ക്രീനിൽ കാണുമ്പോൾ തനിക്ക് കൂടുതൽ തടി തോന്നിക്കാറുണ്ടെന്ന് താരം പറയുന്നു. അത് വെച്ചാണ് പലരും പ്രായത്തെക്കുറിച്ച് വിലയിരുത്തലുകൾ നടത്തിയത്. കമന്റിടുന്നവരുടെ മനോഭാവമാണ് നെഗറ്റീവ് പ്രതികരണങ്ങളിൽ കാണാനാവുന്നത്.

Find out more: