സുബിയുടെ മരണം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് നടൻ ജയറാം! പകരം വയ്ക്കാൻ ഇല്ലാത്ത കലാകാരിയാണ് സുബി. കല്പനയെ പോലെ ആയിരുന്നു സുബിയെന്നും രോഗാവസ്ഥയെ കുറിച്ച് തനിക്ക് അറിവ് ഇല്ലായിരുന്നു എന്നും ജയറാം പറയുന്നു. സുബിയുടെ വേർപാട് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത നിരവധി ആളുകൾ ആണ് ഉള്ളത്. ഇത്രയും ചെറുപ്രായത്തിൽ തന്നെ ജീവൻ നഷ്ടമായി. കലാ ലോകത്തിനു തീരാ നഷ്ടം ആണ് സുബിയുടെ മരണം നൽകിയത്. ഇപ്പോഴിതാ സുബിയുടെ സുഹൃത്തും നടനുമായ ജയറാം പങ്കിട്ട വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എത്ര എത്ര സ്റ്റേജുകളും നമ്മൾ ഒരുമിച്ചു ചെയ്തു. അത്രയും പെർഫെക്ഷനോടെ ഒരു സ്റ്റേജ് കൈകാര്യം ചെയ്യുന്ന കലാകാരിയാണ് അവൾ. ഒരു കാര്യം പറഞ്ഞു കൊടുത്താൽ അത് നൂറു ശതമാനവും മനസിലാക്കി റീ പ്രൊഡ്യൂസ് ചെയ്യുമായിരുന്നു അവൾ സ്റ്റേജിൽ. അതി ഭയങ്കര അസാമാന്യ കഴിവുള്ള കുട്ടി തന്നെ ആയിരുന്നു അവൾ.





  സിനിമയിൽ ആണെങ്കിലും അത് തന്നെ. ഏതു ചെറിയ സംഭവം ആണെങ്കിലും എത്ര മനോഹരമായിട്ടാണ് അവൾ ചെയ്യുക എന്നോ. വളരെയധികം ഞാൻ ഞെട്ടിപ്പോയ ഒരു വാർത്തയാണ്. സ്റ്റേജ് ഷോയിൽ ആയാലും, ടിവി ഷോകളിൽ ആയാലും നമ്മുടെ ഒപ്പം പവര്ഫുള്ളായി നിന്ന കലാകാരി ആണ് സുബി.ഇതൊക്കെ ഒരു പ്രായമായ ഒരു വ്യക്തിയുടെ മരണവാർത്ത കേൾക്കുന്ന പോലെ അല്ലല്ലോ സാർ. ഒരു ചെറിയ കുട്ടിയല്ലേ അവൾ. വളരെ ചെറിയ പ്രായം അല്ലെ അവൾക്ക്.അവസാനമായി കാണുന്നത് ഒന്നര വർഷം മുൻപ് ആണ്. അത് എറണാകുളത്തു വച്ച് ചെയ്ത ഒരു പ്രോഗ്രാമിൽ വച്ച് കണ്ടതാണ്. പിന്നെ ഞങ്ങൾ തമ്മിൽ നേരിട്ട് കണ്ടിട്ടില്ല.





   എനിക്ക് ഇത് വിശ്വസിക്കാൻ തന്നെ വയ്യ. അസുഖം ആയി കിടപ്പായിരുന്നു എന്ന് പോലും ഞാൻ ഇപ്പോൾ ആണ് അറിയുന്നത്. രാജസേനന്റെ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ ഞാൻ ആണ് അദ്ദേഹത്തോട് സുബിയുടെ കാര്യം പറയുന്നത്. വല്ലാത്ത ഒരു നഷ്ടം തന്നെയാണ്. ജയറാം 24 ന്യൂസിനോട് പ്രതികരിച്ചു. അയ്യയ്യോ എന്ത് ആണ് കേട്ടത് വിശ്വസിക്കാൻ വയ്യ. നമ്മൾക്ക് രണ്ടു അപൂർവ്വ പ്രതിഭകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്ന് കല്പന ആയിരുന്നു. രണ്ടുപേരും ഒരുമിച്ചു സ്റ്റേജിൽ വരുമ്പോൾ അതായിരുന്നു എനർജി. 




  ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പതിനഞ്ച് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ അസുഖത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു സുബി. അതിനിടയിൽ മഞ്ഞപ്പിത്തവും വന്നു. അതിന് ശേഷം കരൾ മാറ്റിവയ്ക്കുന്ന ശസ്‌ക്രിയ നടത്തണം എന്ന് പറഞ്ഞിരുന്നു. അതിനടയിലാണ് മരണം സംഭവിക്കുന്നത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു സുബി ഇന്ന് രാവിലെ ആണ് അന്തരിക്കുന്നത്.

Find out more: