സിനിമയ്ക്ക് അകത്തും പുറത്തും നടൻ അജിയത് വേറെ ലെവൽ! തമിഴ് സിനിമയിൽ ഗോഡ്ഫാദർമാരൊന്നുമില്ലാതെ എത്തി സ്വന്തം കഴിവു കൊണ്ട് വളർന്നൊരു പ്രസ്ഥാനമായി മാറിയ നടനാണ് അജിത്. അതുകൊണ്ട് തന്നെ ആരാധകർ അദ്ദേഹത്തെ സ്നേഹത്തോടെ തല എന്ന് വിളിച്ചു. സ്വന്തം പാഷനുമായി മുന്നോട്ട് പോകാൻ അജിത് നടത്തുന്ന പ്രയത്നങ്ങൾ ഏതൊരാൾക്കും കണ്ടു പഠിക്കാവുന്നതാണ്. താനൊരു താരമാണെന്ന ചിന്തയൊന്നുമില്ലാതെ അദ്ദേഹം കുടുംബത്തിനൊപ്പവും തന്റെ പ്രിയപ്പെട്ട ആരാധകർക്കൊപ്പവും ചെലവഴിക്കുന്നു. ഇന്ന് പ്രിയ താരത്തിന്റെ 52-ാം പിറന്നാൾ കൂടിയാണ്. തങ്ങളുടെ പ്രിയപ്പെട്ട തലയ്ക്ക് ആശംസകൾ നേരുകയാണ് ആരാധകരിപ്പോൾ. സിനിമയിലും ജീവിതത്തിലും ഒരുപോലെ പ്രേക്ഷകർക്കും ആരാധകർക്കും പ്രചോദനമാകുന്ന നടൻമാരിലൊരാളാണ് അജിത്കുമാർ.  1995 ൽ അജിത്തിനെ നായകനാക്കി സംവിധായകൻ വസന്ത് സംവിധാനം ചെയ്ത ചിത്രമാണ് ആസൈ. 





ചിത്രം നിർമ്മിച്ചത് മണിരത്നം ആയിരുന്നു. സുവലക്ഷ്മി, പ്രകാശ് രാജ്, രോഹിണി, വടിവേലു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രം തീയേറ്ററുകളിൽ വിജയിക്കുകയും മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. എസ്.ജെ സൂര്യ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു വാലി. 1999 ലെത്തിയ ചിത്രം ഒരു സൈക്കോളജിക്കൽ റൊമാന്റിക് ത്രില്ലറായാണ് തീയേറ്ററുകളിലെത്തിയത്. ഡബിൾ റോളിലാണ് ചിത്രത്തിൽ അജിത്തെത്തിയത്. സിമ്രാൻ, ജ്യോതിക എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. 270 ദിവസത്തിലധികം ചിത്രം തിയേറ്ററുകളിൽ ഓടി. 2001ൽ ഇതേ പേരിൽ ചിത്രം കന്നഡയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.





60 ദിവസം കൊണ്ടാണ് സൂര്യ വാലിയുടെ തിരക്കഥ പൂർത്തിയാക്കിയത്. അജിത് നായകനായെത്തിയ ആസൈ എന്ന ചിത്രത്തിൽ എസ്.ജെ.സൂര്യ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. 1997ൽ പുറത്തിറങ്ങിയ ഉല്ലാസം എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. ഈ സമയത്ത് ഒരു നല്ല തിരക്കഥ ഒരുക്കുകയാണെങ്കിൽ താൻ അതിൽ നായകനാകാമെന്ന് അജിത് സൂര്യയോട് പറയുകയായിരുന്നു. അങ്ങനെയാണ് 60 ദിവസം കൊണ്ട് സൂര്യ തിരക്കഥ പൂർത്തിയാക്കുന്നത്. സംവിധായകൻ എ.ആർ മുരുകദോസിന്റെ ആദ്യ ചിത്രമായിരുന്നു ധീന. സുരേഷ് ഗോപിയുടെ ആദ്യ തമിഴ് ചിത്രം കൂടിയായിരുന്നു ഇത്. അജിത്തിനും സുരേഷ് ഗോപിക്കുമൊപ്പം ലൈലയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ബോകോസോഫീസിലും ചിത്രം ഹിറ്റായിരുന്നു. 





2001 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ ചിത്രത്തിൽ ഒരു കഥാപാത്രമായി എത്തിയിരുന്നു. മാത്രമല്ല 2014 ൽ ശിവ ഒരുക്കിയ ഹിറ്റ് ചിത്രമായിരുന്നു വീരം. അജിത്തിന്റെ നായികയായി തമന്നയാണ് ചിത്രത്തിലെത്തിയത്. ചിത്രം തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയിൽ കിസി കാ ഭായ് കിസി കി ജാൻ എന്ന പേരിലെത്തിയ ചിത്രത്തിൽ സൽമാൻ ഖാനായിരുന്നു നായകൻ. 2016 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം പിങ്കിന്റെ റീമേക്കായിരുന്നു നേർക്കൊണ്ട പാർവൈ .  ശ്രദ്ധ ശ്രീനാഥ് ആയിരുന്നു ചിത്രത്തിലെ നായിക. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. ലോകമെമ്പാടും 108 മുതൽ 181.45 കോടി വരെ ചിത്രം നേടിയിരുന്നു.
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം 2019 ലായിരുന്നു എത്തിയത്.

Find out more: