പോസ്റ്റർ റിലീസിന് പിന്നാലെ ട്രോളുകളിൽ കുടുങ്ങി നടൻ പ്രഭാസ്! വമ്പൻ താരനിരയിൽ എത്തുന്ന ചിത്രം പ്രഖ്യാപന ദിവസം മുതൽ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുകയാണ്. എന്നാൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. വലിയ പ്രതീക്ഷകളോടെ ഗംഭീര മേക്കോവർ എന്നുപറഞ്ഞ് പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തിയ പോസ്റ്ററിന് പക്ഷേ ഇപ്പോൾ കേൾക്കേണ്ടിവന്നത് വലിയ വിമർശനങ്ങളാണ്. പ്രഭാസ് ആരാധകരും ഇന്ത്യൻ സിനിമ പ്രേമികളും ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് പ്രൊജക്ട് കെ. 'ഇതിനേക്കാൾ നന്നായി നാട്ടിലെ കുട്ടികൾ ഡിസൈൻ ചെയ്യുമല്ലോ, ബിഗ് ബജറ്റിന്റെ അവസ്ഥ ഇതാണോ' എന്നാണ് ഏറ്റവും അധികം കമന്റുകളും വരുന്നത്. ആദ്യം കണ്ടപ്പോൾ ഫാൻ മെയ്ഡ് പോസ്റ്റാണെന്ന് വിചാരിച്ചവരും കുറവല്ല. 





    പ്രഭാസ് അടക്കമുള്ള താരങ്ങൾ പോസ്റ്റ് പങ്കുവെച്ചതോടെയാണ് പലരും ഫസ്റ്റ് ലുക്ക് യഥാർത്ഥമാണെന്ന് തിരിച്ചരിഞ്ഞത്. ഇതിലും നന്നായി പിള്ളേർ പിക്സ് ആർട്ടിൽ തല വച്ചു തരുമല്ലോ? പിന്നെ നിങ്ങൾ എന്തിനാണ് ഇത്രയും പണം മുടക്കി ബിഗ് ബജറ്റാക്കുന്നത്? എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഇതോടെ സിനിമ കാണാൻ താൽപ്പര്യം പോയവരുമുണ്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ, ദിഷ പഠാനി എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെ മിൻനിര താരങ്ങളാണ് ചിത്രത്തിൽ ഒന്നിയ്ക്കുന്നത്. മാസ് ആക്ഷൻ ചിത്രമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴാണ് പോസ്റ്ററിനെതിരെ ട്രോളുകൾ എത്തുന്നത്. ലോഹം കൊണ്ടുള്ളതെന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ച് യുദ്ധ ഭൂമിയിൽ നിൽക്കുന്നത് പോലെയാണ് പ്രഭാസ് എത്തുന്നത്. 




  ഹോളീവുഡ് സിനിമകളിൽ കാണുന്ന നായകനെ ഓർമ്മിപ്പിക്കുന്നതാണ് പോസ്റ്റർ.  2020 ഫെബ്രുവരിയിലാണ് പ്രൊജക്ട് കെയുടെ പ്രഖ്യാപനം നടന്നത്. ഏറ്റവും ചിലവേറിയ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിന് മുകളിലുണ്ട്. 2024 ജനുവരി 12-ന് ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാകുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.പ്രഭാസ് നായകനായ ആദിപുരുഷ് റിലീസിന് പിന്നാലെ വലിയ ട്രോളുകളാണ് ചിത്രത്തിനെതിരെ എത്തിയത്. ചിത്രത്തിൻ്റെ ഗ്രാഫിക്സാണ് ഈ വിമർശനങ്ങൾക്കെല്ലാം കാരണമായത്. പത്ത് തലയുള്ള രാവണനും സ്മാർട്ടായ രാമനുമെല്ലാം സിനിമയ്ക്കെതിരായ വിമർശനങ്ങൾ മാത്രമാണ് നേടിയത്. ഇതിന് പിന്നാലെയാണ് പ്രഭാസിൻ്റെ പ്രൊജക്ട് കെയും സോഷ്യൽ മീഡിയയിൽ എത്തിയത്.




പ്രഭാസ് ആരാധകരും ഇന്ത്യൻ സിനിമ പ്രേമികളും ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് പ്രൊജക്ട് കെ. 'ഇതിനേക്കാൾ നന്നായി നാട്ടിലെ കുട്ടികൾ ഡിസൈൻ ചെയ്യുമല്ലോ, ബിഗ് ബജറ്റിന്റെ അവസ്ഥ ഇതാണോ' എന്നാണ് ഏറ്റവും അധികം കമന്റുകളും വരുന്നത്. ആദ്യം കണ്ടപ്പോൾ ഫാൻ മെയ്ഡ് പോസ്റ്റാണെന്ന് വിചാരിച്ചവരും കുറവല്ല. പ്രഭാസ് അടക്കമുള്ള താരങ്ങൾ പോസ്റ്റ് പങ്കുവെച്ചതോടെയാണ് പലരും ഫസ്റ്റ് ലുക്ക് യഥാർത്ഥമാണെന്ന് തിരിച്ചരിഞ്ഞത്. ഇതിലും നന്നായി പിള്ളേർ പിക്സ് ആർട്ടിൽ തല വച്ചു തരുമല്ലോ? പിന്നെ നിങ്ങൾ എന്തിനാണ് ഇത്രയും പണം മുടക്കി ബിഗ് ബജറ്റാക്കുന്നത്? എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഇതോടെ സിനിമ കാണാൻ താൽപ്പര്യം പോയവരുമുണ്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ, ദിഷ പഠാനി എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെ മിൻനിര താരങ്ങളാണ് ചിത്രത്തിൽ ഒന്നിയ്ക്കുന്നത്. മാസ് ആക്ഷൻ ചിത്രമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴാണ് പോസ്റ്ററിനെതിരെ ട്രോളുകൾ എത്തുന്നത്. ലോഹം കൊണ്ടുള്ളതെന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ച് യുദ്ധ ഭൂമിയിൽ നിൽക്കുന്നത് പോലെയാണ് പ്രഭാസ് എത്തുന്നത്.   

Find out more: