ബിജെപിയിൽ നിന്ന് രാജിവച്ച മൂന്നാമത്തെ മന്ത്രിയും അഖിലേഷിനൊപ്പം!  യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ച മൂന്നാമത്തെ മന്ത്രിയും അഖിലേഷ് യാദവിൻറെ നേതൃത്വത്തിലുള്ള സമാജ് വാദി പാർട്ടിയിൽ ചേർന്നു. യോഗി സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് ധാരാസിങ് ചൗഹാൻറെ കൂടുമാറ്റം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുപിയിൽ ബിജെപി നേതൃത്വത്തിന് കനത്ത തിരിച്ചടിയായി നേതാക്കളുടെ കൂടുമാറ്റം. എല്ലാവർക്കും വികസനം എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു 2017ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. പാർട്ടി എല്ലാവരുടെയും പിന്തുണയും സ്വീകരിച്ചിരുന്നു.




   എന്നാൽ വികസനത്തിൻറെ ഗുണഫലം ലഭിച്ചത് കുറച്ച് ആളുകൾക്ക് മാത്രമാണ്. "ഞങ്ങൾ യുപിയുടെ രാഷ്ട്രീയം മാറ്റി, അഖിലേഷിനെ വീണ്ടും മുഖ്യമന്ത്രിയാക്കും. ഒബിസി, ദളിത് വിഭാഗത്തിൽപ്പെട്ട ജനങ്ങൾ ഒരുമിക്കും, മാറ്റം അനിവാര്യമാണ്." ധാരാസിങ് ചൗഹാൻ പറഞ്ഞു. ധാരാസിങിനെയും ആർകെ വർമ്മയെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് അഖിലേഷ് യാദവ് തന്നെ രംഗത്തെത്തുകയും ചെയ്തു. ഡൽഹിയിലെയും ലഖ്നൗവിലെയും സർക്കാരുകൾക്കെതിരായ പോരാട്ടമാണ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.വിഘടന രാഷ്ട്രീയമാണ് മോദിയുടെയും യോഗിയുടെയും സർക്കാർ മുന്നോട്ട് വെക്കുന്നത്. എന്നാൽ തങ്ങൾ മുന്നോട്ടുവെക്കുന്നത് വികസനത്തിൻറെ രാഷ്ട്രീയമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം ബിജെപിയിൽ നിന്ന് എസ്പിയിലേക്കെത്തുന്ന അവസാനത്തെ പ്രമുഖ നേതാവാകും ധാരാസിങ് എന്നാണ് വിലയിരുത്തപ്പെടുന്നത്.   






  വിഘടന രാഷ്ട്രീയമാണ് മോദിയുടെയും യോഗിയുടെയും സർക്കാർ മുന്നോട്ട് വെക്കുന്നത്. എന്നാൽ തങ്ങൾ മുന്നോട്ടുവെക്കുന്നത് വികസനത്തിൻറെ രാഷ്ട്രീയമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം ബിജെപിയിൽ നിന്ന് എസ്പിയിലേക്കെത്തുന്ന അവസാനത്തെ പ്രമുഖ നേതാവാകും ധാരാസിങ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇനിയൊരാളെയും ബിജെപിയിൽ നിന്ന് സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കഴിഞ്ഞദിവസങ്ങിൽ മന്ത്രിമാരുൾപ്പെടെ നിരവധി എംഎൽഎമാരായിരുന്നു ബിജെപി വിട്ട് സമാജ് വാദിയിലേക്കെത്തിയത്. 




  ദളിത് പിന്നാക്ക വിഭാഗങ്ങളെ യോഗി സർക്കാർ അവഗണിച്ചെന്ന വാദമായിരുന്നു ഇവരെല്ലാവരും ഉയർത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന യോഗി ആദിത്യനാഥിന് മുതിർന്ന നേതാക്കൾ പാർട്ടി വിട്ടത് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം വരുംദിവസങ്ങളിലും യുപി മന്ത്രിസഭയിൽ നിന്ന് കൂടുതൽ രാജി ഉണ്ടാകുമെന്നാണ് ശിവസേനയുൾപ്പെടെയുള്ള പാർട്ടികളുടെ പ്രതികരണം.

మరింత సమాచారం తెలుసుకోండి:

bjp