നടൻ സിദ്ദിഖ് ക്രൈംബ്രാഞ്ചിൻറെ മുമ്പിൽ; നടിയെ ആക്രമിച്ച കേസിൽ വീണ്ടും ചോദ്യം ചെയ്യൽ! ആലുവയിലെ സ്വകാര്യ ആശുപത്രി ഉടമയായ ഡോ. ഹൈദരാലിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പൾസർ സുനിയുടെ കത്ത് പുറത്തുവന്നതിൽ സിദ്ദിഖിനെ കുറിച്ച് പരാമർ‍ശങ്ങൾ ഉള്ളതിനാലാണിത്.പൾസർ സുനി ദിലീപിന് അയച്ചതെന്ന പേരിൽ പ്രചരിച്ച കത്തിൽ സിദ്ധിഖിനായി ചെയ്ത ചില കാര്യങ്ങളും 'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട ചില പരാമർ‍ശങ്ങളും ഉണ്ടായിരുന്നു. ഇതിൽ വ്യക്തത വരുത്താനും വിശദാംശങ്ങൾ അറിയാനുമായിട്ടാണ് ചോദ്യം ചെയ്യൽ. 





  ജയിലിലിരുന്ന് പൾസർ സുനി ദിലീപിന് എഴുതിയ കത്താണിതെന്നാണ് സൂചന. മാത്രമല്ല ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും പക്ഷേ താൻ എന്നും കൂടെ നിൽക്കുമെന്നും സിദ്ദിഖ് പറഞ്ഞതും ഈ അവസരത്തിൽ ക്രൈംബ്രാഞ്ച് കണക്കിലെടുത്തിട്ടുണ്ട്. സംഭവം നടന്ന 2017 ഫെബ്രുവരി 14 മുതൽ ദിലീപ് ഡോ. ഹൈദരലിയുടെ ചികിത്സയിൽ കഴിയുകയായിരുന്ന എന്ന് സ്ഥാപിക്കാനുള്ള ശ്രമം നടത്തിയതുമായി ബന്ധപ്പെട്ടാണ് ഡോ. ഹൈദരാലിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തരിക്കുന്നത്. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സിദ്ദിഖിനെ ചോദ്യം ചെയ്തിരിക്കുന്നത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ സിദ്ദിഖ് പങ്കാളിയായിരുന്നോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. 





  സഹതടവുകാരൻ കുന്ദംകുളം സ്വദേശി ജിംസിൻറെ വീട്ടിൽ നിന്നായിരുന്നു കത്ത് കിട്ടിയിരുന്നത്. കത്തിൻറെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കൈയ്യക്ഷരത്തിൻറ സാമ്പിളും പോലീസ് ശേഖരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപ് തന്നെയാണെന്ന് ആരോപിക്കുന്നതാണ് കത്തിൻറെ ഉള്ളടക്കം. ഇതിൽ നടൻ സിദ്ദിഖിൻറെ പങ്കിനെക്കുറിച്ച് പറയുന്ന പേജാണ് ഇപ്പോൾ പുറത്തായിരുന്നത്. കുറച്ചു നാൾ മുമ്പ് സംവിധായകൻ ബാലചന്ദ്രകുമാറിൻറെ ആരോപണങ്ങൾക്ക് പിന്നാലെ സുനിയുടെ അമ്മ കത്തിൻറെ പകർപ്പിൻറെ പൂർണരൂപം പുറത്ത് വിട്ടിരുന്നതാണ്. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ച കത്തിൻറെ ഒറിജിനൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുമുണ്ട്. 





  നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ സിദ്ദിഖ് പങ്കാളിയായിരുന്നോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും പക്ഷേ താൻ എന്നും കൂടെ നിൽക്കുമെന്നും സിദ്ദിഖ് പറഞ്ഞതും ഈ അവസരത്തിൽ ക്രൈംബ്രാഞ്ച് കണക്കിലെടുത്തിട്ടുണ്ട്.  പൾസർ സുനി ദിലീപിന് അയച്ചതെന്ന പേരിൽ പ്രചരിച്ച കത്തിൽ സിദ്ധിഖിനായി ചെയ്ത ചില കാര്യങ്ങളും 'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട ചില പരാമർ‍ശങ്ങളും ഉണ്ടായിരുന്നു. ഇതിൽ വ്യക്തത വരുത്താനും വിശദാംശങ്ങൾ അറിയാനുമായിട്ടാണ് ചോദ്യം ചെയ്യൽ.





Find out more: