ഹൻസികയും ചിമ്പുവും വീണ്ടും ഒന്നിച്ചഭിനയിച്ചതിന് പിന്നിലെ കാരണം എന്ത്! 2013 - ലാണ് ആദ്യമായി ഇവർ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പരന്നത്. ആ സമയത്ത് ചിമ്പുവിൻറെ പ്രൊഡക്ഷൻ കമ്പനി നിർമ്മിച്ച വാലു, വേട്ടൈമന്നൻ എന്നീ സിനിമകളിൽ ഇവർ ഒന്നിച്ചഭിനയിക്കുകയുമുണ്ടായി. സോഷ്യൽമീഡിയയിലൂടെ തങ്ങളുടെ പ്രണയത്തെ കുറിച്ച് ഇരുവരും പ്രതികരിക്കുകയുമുണ്ടായി. പക്ഷേ ഇവരുടെ പ്രണയം അധിക കാലം നീണ്ടുനിന്നില്ല. 2015-ലാണ് ഇരുവരും ബ്രേക്കപ്പായത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രമായ മഹാ ആരാധകർ ആഘോഷമായി ഏറ്റെടുത്തിരിക്കുകയാണ്. കോളിവുഡിൽ ഒരുകാലത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ചിമ്പു- ഹൻസിക പ്രണയം. അജിത്തിനേയും ശാലിനിയേയും പോലെ ഞങ്ങൾ ജീവിക്കുമെന്നും ഇവർ അക്കാലത്ത് പറഞ്ഞത് വലിയ വാർത്തയായിരുന്നു.




  പക്ഷേ പിന്നീട് ഇവർ പരസ്പരം മുഖത്തു പോലും നോക്കാതെയായി. ഇവരുടെ പ്രണയം തകർന്നതിന് പിന്നിൽ നയൻതാരയാണെന്നുൾപ്പെടെ അക്കാലത്ത് ചിലർ പറഞ്ഞുപരത്തി. 'വാലു' എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ചിമ്പുവും ഹൻസികയും പ്രണയത്തിലാണെന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നത്. ഒരേ മനസോടെ ഒരേ ഇഷ്ടത്തോടെ പോകുന്നവരാണു ഞങ്ങളെന്നു കരുതി പക്ഷേ ചിമ്പു തനിക്ക് പണത്തിൻറെ ആർത്തിയാണെന്ന് പറഞ്ഞതും ഒപ്പം നിന്നില്ലെന്ന് പറഞ്ഞതും വലിയ ഷോക്കായെന്നാണ് ഹൻസിക അന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായത്, അതോടെ ഇരുവരുടേയും പ്രണയം തകർന്നു. എന്നാൽ ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ടള്ള നിമിഷത്തിൽ പിന്തുണച്ചില്ല എന്നായിരുന്നു ഹൻസികയെ പറ്റി ചിമ്പു പറഞ്ഞത്. ഒ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വിഷയത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ക്രൈം ത്രില്ലറാണ് സിനിമ.





  സിനിമയിൽ ചിമ്പുവും അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ചിമ്പുവിനോടൊപ്പം വീണ്ടും അഭിനയിച്ചതിനെ കുറിച്ച് ഹൻസിക വ്യക്തമാക്കിയിരിക്കുകയാണ്. ഹൻസിക മോട്‌വാനിയുടെ 50-ാം ചിത്രം 'മഹാ' കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. ഇത് എൻറെ ആദ്യത്തെ ത്രില്ലർ ചിത്രം കൂടിയാണ്. യു ആർ ജമീലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിമ്പുവും ഈ ചിത്രത്തിലുണ്ട്. ചിമ്പു എനിക്ക് നല്ലൊരു സുഹൃത്താണ്. എന്നും ചിമ്പു എനിക്ക് പ്രിയപ്പെട്ട സുഹൃത്തായിരിക്കും. ഞാൻ വിളിച്ചപ്പോൾ ചിമ്പു ഈ സിനിമയുടെ ഭാഗമാകാൻ സമ്മതിച്ചു. ചിമ്പുവിനോടൊപ്പം വീണ്ടും സ്‌ക്രീൻ സ്‌പേസ് പങ്കിടുന്നത് വളരെ സന്തോഷകരമാണ്.ഇത് എൻറെ ആദ്യത്തെ സ്ത്രീ കേന്ദ്രീകൃത സിനിമയാണ്. ഞാൻ ആദ്യമായി ഓൺസ്‌ക്രീനിൽ ഒരു അമ്മയായി അഭിനയിക്കുന്നതും ഈ സിനിമയിലാണ്. രണ്ട് എക്‌സുകൾ ഒന്നിച്ച് സ്‌ക്രീനിൽ വന്നാൽ വലിയ ബഹളങ്ങൾ പുറത്തുണ്ടാകുക സ്വാഭാവികമാണ്. 






  ഉദാഹരണത്തിന് രൺബീർ കപൂറിൻറേയും ദീപിക പദുകോണിൻറേയും കാര്യമെടുത്താൽ അറിയാമല്ലോ, ഞങ്ങൾ രണ്ടുപേരും പക്വതയുള്ള പ്രൊഫഷണലുകളാണ്. ഞങ്ങൾക്ക് മികച്ച കെമിസ്ട്രി ഓൺസ്‌ക്രീനിൽ പുറത്തെടുക്കാൻ കഴിയും. ആളുകൾക്ക് സിനിമയിലെ ദൃശ്യങ്ങൾ ഇഷ്ടപ്പെട്ടതിനാൽ ഗാനം ഹിറ്റാണ്, ബോളിവുഡ് ലൈഫിന് നൽകിയ അഭിമുഖത്തിൽ ഹൻസിക മോട്‌വാനി പറഞ്ഞിരിക്കുകയാണ്. തമിഴ് താരം സിമ്പു വിവാഹിതനാകാൻ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. സിമ്പുവിൻറെ അച്ഛൻ ടി. രാജേന്ദർ ഇക്കാര്യം വെളിപ്പെടുത്തിയതായിട്ടായിരുന്നു തമിഴ് മാധ്യമങ്ങൾ ഇക്കാര്യം പുറത്തുവിട്ടിരുന്നത്. ‘സിമ്പു ഉടൻ വിവാഹിതനാകും. ഞാൻ എല്ലാ ദൈവങ്ങളോടും അതിനായി പ്രാർഥിക്കുന്നുണ്ട്. ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന് ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും. എന്നായിരുന്നു രാജേന്ദർ പ്രതികരിച്ചിരുന്നത്.

Find out more: