ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മാർഗരറ്റ് ആൽവ പ്രതിപക്ഷ സ്ഥാനാർഥി! ഡൽഹിയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനു ശേഷം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ ആണ് പ്രഖ്യാപനം നടത്തിയത്. 17 പ്രതിപക്ഷ പാർട്ടികൾ ഏകകണ്ഠമായാണ് മാർഗരറ്റിനെ ഉപരാഷ്ട്രപതി സ്ഥാാനാർഥിയാക്കാൻ തീരുമാനിച്ചതെന്ന് വാർത്താസമ്മേളനത്തിൽ പവാർ പറഞ്ഞു. ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായിരുന്ന മാർഗരറ്റ് ആൽവ പ്രതിപക്ഷ സ്ഥാനാർഥിയാകും.മംഗളൂരു സ്വദേശിയായ മാർഗരറ്റ് ആൽവ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ ഗവർണർ പദവി വഹിച്ചിട്ടുണ്ട്. അഞ്ചു തവണ എംപിയായിട്ടുണ്ട്.
രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗമായിരുന്നു ഈ 77 കാരി. കഴിഞ്ഞദിവസം പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷവും സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുന്നു മണിക്കാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം ആരംഭിച്ചത്. രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ മല്ലികാർജുൻ ഖാർഗെ, ഡിഎംകെയുടെ ടി ആർ ബാലു, ശിവസേനയിൽ നിന്ന് സഞ്ജയ് റാവത്ത്, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ നേതാവ് ബിനോയ് വിശ്വം, എംഡിഎംകെ നേതാവ് വൈകോ, ടിആർഎസ് അംഗം കേശവ് റാവു, സമാജ്‍വാദി പാർട്ടി നേതാവ് പ്രൊഫ. രാം ഗോപാൽ യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുസ്ലീം ലീഗ് അംഗം ഇ ടി മുഹമ്മദ് ബഷീർ, ആർജെഡിയിൽ നിന്ന് അമരേന്ദ്ര ധാരി സിങ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
എന്നാൽ യോഗത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസ്, എഎപി എന്നീ പാർട്ടികൾ വിട്ടുനിന്നു. 20 നു സൂക്ഷ്മപരിശോധന നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 22 ആണ്. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിൻ്റെ കാലാവധി ഓഗസ്റ്റ് 10 ന് അവസാനിക്കും. അതേസമയം ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. ഇതേ ദിവസം തന്നെ വോട്ടെണ്ണലും നടക്കും. ജൂലൈ 19 വരെ നാമനിർദേശം സമർപ്പിക്കാം. മംഗളൂരു സ്വദേശിയായ മാർഗരറ്റ് ആൽവ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ ഗവർണർ പദവി വഹിച്ചിട്ടുണ്ട്. അഞ്ചു തവണ എംപിയായിട്ടുണ്ട്. രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗമായിരുന്നു ഈ 77 കാരി.
Find out more: