മലയാളി ഉള്‍പ്പടെ ആറ് ലഷ്‌കര്‍ ഭീകരര്‍ കടല്‍ മാര്‍ഗം തമിഴ്‌നാട്ടില്‍ എത്തിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് തമിഴ്‌നാട്ടില്‍ പോലീസിന് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നാണ് കടല്‍മാര്‍ഗം ഇവര്‍ തമിഴ്‌നാട്ടിലെത്തിയതെന്നാണ് ഇപ്പോൾ കിട്ടിയ വാർത്ത.ഇല്യാസ് അന്‍വര്‍ എന്ന പാകിസ്താന്‍ സ്വദേശി, തൃശ്ശൂര്‍ സ്വദേശി, നാല് ശ്രീലങ്കന്‍ തമിഴരും ഉള്‍പ്പെടുന്ന സംഘമാണ് തമിഴ്‌നാട്ടിലെത്തിയതെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. തൃശൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ ആണ് സംഘത്തിലുള്ള മലയാളിയെന്നാണ് തമിഴ്‌നാട് പോലീസ് പറയുന്നത്.
ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് വലിയ സുരക്ഷാ പരിശോധനകള്‍ തമിഴ്‌നാട്ടില്‍ തുടരുകയാണ്. കോയമ്പത്തൂരിലാണ് ഇവര്‍ എത്തിയതെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. ഇതേതുടര്‍ന്ന് തലസ്ഥാന നഗരമായ ചെന്നൈയിലടക്കം വലിയ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
click and follow Indiaherald WhatsApp channel