അധ്യാപകൻ വിദ്യാർത്ഥിയെ മർദിച്ച സംഭവം; വിശദീകരണവുമായി രാജയ്യൻ രംഗത്ത്! സിപിഎം വെങ്ങാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ എ രാജയ്യനെതിരെയാണ് 14 കാരൻ ബാലരാമപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.വെങ്ങാനൂരിൽ വിദ്യാർഥിയെ പാരലൽ കോളേജ് അധ്യാപകൻ മർദിച്ചെന്ന പരാതിയിൽ വിശദീകരണവുമായി ആരോപണ വിധേയനായ അധ്യാപകൻ രംഗത്ത്. "പ്രിയപ്പെട്ടവരെ, എനിക്കും എന്റെ സ്ഥാപനത്തിനും കുടുംബത്തിനും എതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെടാതിരിക്കുവാനും അനാവശ്യമായി ഞാൻ പ്രതിനിദാനം ചെയ്യുന്ന പാർട്ടിയെ കരിവാരി തേയ്ക്കാൻ ശ്രമിക്കുന്നതിനുമാലാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്റെ ട്യൂഷൻ സ്ഥാപനത്തിൽ പഠിക്കാത്ത നിരവധി കുട്ടികൾ സ്ഥിരമായി അനധികൃതമായി കയറി പുകവലിക്കുകയും ചൈനി ഖൈനി പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചും ജ്യൂസും മധുര പലഹാരങ്ങളും കഴിച്ചും അവയുടെ അവശിഷ്ടങ്ങൾ വലിച്ചെറിയുകയും പത്രം, കലണ്ടർ ഇവയെല്ലാം കീറിയെറിയുകയും ബെഞ്ചുകളും ഡെസ്ക്കുകളും നശിപ്പിക്കുകയും ചെയ്തിരുന്നു.





വെങ്ങാനൂർ മോഡൽ എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ കുട്ടി പ്രികെജി മുതൽ ആറാം ക്ലാസുവരെ രാജയ്യന്റെ സ്ഥാപനത്തിൽ ട്യൂഷന് പോയിരുന്നു. പിന്നീട് ഇവിടെ നിന്ന് മാറി. കഴിഞ്ഞ ദിവസം കുട്ടി തന്റെ ബാഗ് രാജയ്യന്റെ സ്ഥാപനത്തിൽ പഠിക്കുന്ന കൂട്ടുകാരനെ ഏൽപ്പിച്ചിരുന്നു. ഇത് വാങ്ങാനായി കൂട്ടുകാരനെ തിരക്കി എത്തിയപ്പോൾ മർദിച്ചുവെന്നായിരുന്നു പരാതി. എന്നാൽ കുട്ടിയെ ഇറക്കിവിടുകയാണ് ചെയ്തതെന്നും ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നും രാജയ്യൻ ഫേസ്ബുക്കിലൂടെ പറഞ്ഞു.





  ക്ലാസുകൾ നടക്കുന്ന സമയത്ത് സ്ഥാപനത്തിൽ കയറി എന്നെയും മറ്റ് അധ്യാപകരെയും ഇരട്ടപ്പര് വിളിക്കുന്നതും പതിവാണ്. ഈ കഴിഞ്ഞ വ്യാഴാഴ്ച്ച (13-10-2022) വൈകിട്ട് ഞാൻ സ്ഥാപനത്തിലേക്ക് കയറുമ്പോൾ കൂട്ടമായി ഇരുന്ന് അസഭ്യങ്ങൾ വിളിക്കുന്നത് കേട്ട് എല്ലാവരെയും തള്ളി ഇറക്കി വിടുകയാണ് ഉണ്ടായത്. അല്ലാതെ ഒരു കുട്ടിയേയും അനാവശ്യമായി ദേഹോപദ്രവം ചെയ്തിട്ടില്ല. അനവധി പേർക്ക് തുണയായ എന്റെ സ്ഥാപനം ലഹരിഅടിമകളും സാമൂഹിക വിരുദ്ധരും താവളം ആക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം തന്നെയാണ്. അതിനെതിരെ പ്രതികരിച്ചതിന് സാമൂഹിക വിരുദ്ധർ എനിക്കെതിരെ കള്ളക്കേസ് കൊടുക്കുകയും മാധ്യമങ്ങൾ വഴി നുണകൾ പ്രചരിപ്പിക്കുകയും സംഭവവുമായി ഒരു ബന്ധവുമില്ലാത്ത എന്റെ പാർട്ടിയെ കരിവാരി തേയ്ക്കുകയും വീട്ടുകാരെ അടക്കം നിരന്തരം ശല്യപ്പെടുത്തുകയും ചെയ്യുകയാണ്.



നാടിന് ഗുണം ചെയ്യുന്ന ഒരു സ്ഥാപനം ആർക്കും ഉപദ്രവകരമല്ലാതെ നടത്തിയിട്ടും ഈ സംഭവത്തിൽ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന ബോധ്യം ഉള്ളതു കൊണ്ടും ആണ് ഞാൻ ഇതിവിടെ പോസ്റ്റ് ചെയ്യുന്നത്. അനധികൃതമായി ഒരു സ്ഥാപനത്തിൽ കയറി ലഹരികൾ ഉപയോഗിച്ചു വലിച്ചെറിഞ്ഞ് അവിടെയുള്ള സാധനങ്ങൾ നശിപ്പിക്കുന്നതല്ല തെറ്റ്, അതിന്റെ ഉടമ ചോദ്യം ചെയ്യുന്നതാണ് എന്നു പറയുന്നതിൽ എന്താണ് യുക്തി?".  രാജയ്യൻ സിപിഎം വെങ്ങാനൂർ എൽസി സെക്രട്ടറി കൂടിയാണ്. വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂർ മോഡൽ എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ശിവദത്ത് പ്രികെജി മുതൽ ആറാം ക്ലാസുവരെ രാജയ്യന്റെ സ്ഥാപനത്തിൽ ട്യൂഷന് പോയിരുന്നു.



 പിന്നീട് ഇവിടെ നിന്ന് മാറി. കഴിഞ്ഞ ദിവസം ശിവദത്ത്, തന്റെ ബാഗ് രാജയ്യന്റെ സ്ഥാപനത്തിൽ പഠിക്കുന്ന കൂട്ടുകാരനെ ഏൽപ്പിച്ചിരുന്നു. ഇത് വാങ്ങാനായി കൂട്ടുകാരനെ തിരക്കി എത്തിയപ്പോഴാണ് രാജയ്യൻ ശിവദത്തിനെ മർദ്ദിച്ചത് എന്നാണ് പരാതി. ഇവിടെ പഠിക്കാത്ത ഒരുത്തനും ഇതിനുള്ളിൽ പ്രവേശിക്കരുതെന്ന് പറഞ്ഞു കൊണ്ട് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ബാലരാമപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം സംഭവം അടിസ്ഥാനരഹിതമാണെന്നും, കെട്ടിച്ചമച്ച കഥയാണെന്നുമാണ് അധികൃതർ പറയുന്നത്.

Find out more: