ഞാൻ വെളുത്തത് എന്റെ തെറ്റാണോ: പൊന്നമ്മ ബാബു! കോമഡിയായാലും വില്ലത്തരമായാലും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച പൊന്നമ്മ നാടകത്തിലൂടെയായിരുന്നു കലാരംഗത്തേക്ക് എത്തിയത്. പടനായകനിലൂടെ ബിഗ് സ്‌ക്രീനിൽ അരങ്ങേറിയ പൊന്നമ്മ ഇപ്പോൾ മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൊന്നമ്മ ബാബു പങ്കിട്ട വിശേഷങ്ങളിലേക്ക്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടിയാണ് പൊന്നമ്മ ബാബു. സ്റ്റേജ് പരിപാടികളും സജീവമായി പങ്കെടുക്കാറുണ്ട് താരം. കോമഡിയായാലും വില്ലത്തരമായാലും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച പൊന്നമ്മ നാടകത്തിലൂടെയായിരുന്നു കലാരംഗത്തേക്ക് എത്തിയത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം ഞാൻ ചെയ്യുന്ന സീരിയലാണ് മിസ്സിസ് ഹിറ്റ്ലർ. ഇതിനിടയിൽ ഒരു സീരിയൽ ചെയ്‌തെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചില്ല. പതിനെട്ടു വർഷത്തിന് ശേഷം ചെയ്യുന്ന ഒരു വലിയ കഥാപാത്രമാണ് ഈ സീരിയലിലേത്. കൊച്ചുകുട്ടികൾ പോലുമിപ്പോൾ എന്നെ കണ്ടാൽ മൈ ലിറ്റിൽ കണ്ണാ എന്നാണ് വിളിക്കുന്നത്. നിറയെ സിനിമകളിൽ എന്നെ വിളിക്കും.
ചേച്ചി രണ്ടു സീനുണ്ട് മൂന്നു സീനുണ്ട് എന്നും പറഞ്ഞാണ് എല്ലാവരും വിളിക്കുന്നത്. ഞാൻ പറയും മക്കളെ അഞ്ഞൂറിൽ കൂടുതൽ സിനിമകളായി, ഇരുപത്തിയഞ്ചു വർഷത്തിൽ കൂടുതലായി അഭിനയിക്കാൻ തുടങ്ങിയിട്ട്. ഇനിയെനിക്ക് വേണ്ടത് ശക്തമായ കഥാപാത്രങ്ങളാണ്. അതുകൊണ്ടാണിപ്പോൾ സീരിയൽ ചെയ്യുന്നത്. നമ്മൾ ഈ ഫീൽഡിൽ തന്നെ തുടരണം. ധ്യാനിന്റെ പുതിയ സിനിമയുടെ ഡയറക്ടർ ഞങ്ങളുടെയൊരു കുടുംബ സുഹൃത്താണ്. പുള്ളി എന്നോട് വന്നു പറഞ്ഞു ആ സിനിമയിലൊരു വേഷമുണ്ട്, പക്ഷേ ഞാൻ സ്ഥിരം ചെയ്യുന്ന പോലുള്ള വേഷമല്ല. കുമ്പളങ്ങി നൈറ്റ്സ് ഷൂട്ടിംഗ് നടന്ന വീട്ടിലാണ് ലൊക്കേഷൻ. മിസ്സിസ് ഹിറ്റ്ലർ സൈറ്റിൽ നിന്നും സിനിമാ സെറ്റിലേയ്ക്ക് ചെന്ന ഞാൻ മേക് അപ് ചെയ്ത ശേഷം ആർക്കും എന്നെ മനസ്സിലായില്ല.
കോളനിയിലെ ഒരു സ്ത്രീയാണ് എന്റെ കഥാപാത്രം. നന്നായി കറുത്ത്, മുടിയെല്ലാം ചുരുണ്ട, ഭർത്താവിനെ ഏഷണി കൂട്ടി വിടുന്ന ഒരു കഥാപാത്രം. ഏറ്റവും രസം എന്തെന്നാൽ ഒരാൾക്ക് പോലും എന്നെ മനസ്സിലായില്ല എന്നതാണ്.
കറുക്കാൻ ആണേൽ വാരിത്തേച്ച് അഭിനയിക്കും. ധ്യാനിന്റെ കരിയറിലെ നല്ലൊരു സിനിമയാകും അത്. പിന്നെ ഇന്ദ്രജിത്തിന്റെയും അനു സിത്താരയുടെയും ഒരു സിനിമ വരുന്നുണ്ട് അനുരാധ. അതിൽ ഞാൻ യുകെ യിൽ നിന്നും വരുന്നൊരു കഥാപാത്രമാണ്. മുടി ബോബ് എല്ലാം ചെയ്ത ഒരു കഥാപാത്രം. കഥാപാത്രത്തിന് വേണ്ടി സ്കർട്ട് എല്ലാമിടാം. പക്ഷെ ഷോർട്സ് ഒരിക്കലുമിടില്ല, ആ പ്രായം കഴിഞ്ഞു. അതിനി ഷാരൂഖ് ഖാന്റെ അമ്മ വേഷം ആണെങ്കിൽ പോലും ഷോർട്സ് ഇട്ടൊരു വേഷം ചെയ്യില്ല.
എന്ത് ചെയ്യാനാണ് ഇപ്പോൾ കറുത്ത ആളുകൾക്കാണ് ഡിമാൻഡ്. ഞാൻ വെളുത്തത് എന്റെ തെറ്റാണോ ? ഞാൻ കുറച്ച് കരി ഓയിൽ വാങ്ങി വെച്ചിട്ടുണ്ട്. ഞാൻ സിനിമയിൽ അഭിനയിക്കാൻ ആരംഭിച്ച് നല്ലൊരു ട്രാക്കിൽ എത്തിയ സമയത്താണ് ഇലവങ്കോട് ദേശം എന്ന സിനിമയിലേയ്ക്ക് വിളിച്ചത്. പക്ഷേ അതിൽ ബ്ലൗസ് ഇല്ലാതെ മുലക്കച്ച എല്ലാം കെട്ടി അഭിനയിക്കണമായിരുന്നു. അതുകൊണ്ട് ഞാൻ ആ സിനിമ ഒഴിവാക്കി. പിന്നെ മാമാങ്കത്തിലേയ്ക്ക് വിളിച്ചപ്പോഴും ഞാൻ ഇതേ കാരണം കൊണ്ട് സിനിമ വേണ്ടെന്നു വെച്ചു. എന്നെ അറിയാവുന്നത് കൊണ്ട് വിനയൻ സാർ, പത്തൊൻപതാം നൂറ്റാണ്ട് സിനിമ തുടങ്ങുന്നതിന് മുൻപ് വിനയൻ സാർ ഇങ്ങോട്ട് വിളിച്ചു പറഞ്ഞു ബ്ലൗസ് ഇല്ലാത്ത സിനിമയാണ്, അതുകൊണ്ട് പൊന്നമ്മയ്‍ക്ക് വേഷം ഇല്ലെന്ന്. അടുത്ത സിനിമയിൽ വിളിക്കണം എന്ന് ഞാനും പറഞ്ഞു. ബ്ലൗസ് എനിക്കൊരു വീക്നെസ് ആ
Find out more: