ജെഡിഎസ്സിൽ എന്താണ് സംഭവിക്കുന്നത്; മഹാഭാരതകഥ വെല്ലുന്നതിനേക്കാളും! മഹാഭാരതത്തിലും രാമായണത്തിലും സംഭവിച്ചതു തന്നെയാണ് ജെഡിഎസ്സിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. പാർട്ടിയിൽന്ന് പുറത്താക്കപ്പെടുന്നതിനു മുമ്പ് മുതിർന്ന മാധ്യനമപ്രവർത്തക സുധാ സദാനന്ദിന് നൽകിയ അഭിമുഖത്തിലാണ് ജെഡിഎസ്സിന്റെ എൻഡിഎ പ്രവേശനം ദേവെഗൗഡയുടെ കുടുംബസമ്മർദ്ദം മൂലം സംഭവിച്ചതാണെന്ന് സൂചിപ്പിച്ചത്. എന്താണ് ജെഡിഎസ്സിൽ സംഭവിക്കുന്നത്? പാർട്ടിയിൽ നിന്ന് കഴിഞ്ഞദിവസം പുറത്താക്കപ്പെട്ട സംസ്ഥാന അധ്യക്ഷൻ സിഎം ഇബ്രാഹിമിന് ഇക്കാര്യത്തിൽ സംശയമൊന്നുമില്ല. ഈ സംഭവവികാസങ്ങളിൽ താൻ ഏറെ വേദനിക്കുന്നുവെന്നും, അമിത് ഷാ ദേവെഗോഡയെ കാണാൻ ചെല്ലുകയാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദോവെഗൗഡ അമിത്ഷായെ കാണാൻ ചെല്ലേണ്ട അവസ്ഥ വരരുതായിരുന്നു. കുമാരസ്വാമി ജയിച്ചത് മുസ്ലിം വോട്ട് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങൾ വോട്ട് ചെയ്തില്ലായിരുന്നെങ്കിൽ കുമാരസ്വാമി ജയിക്കില്ലായിരുന്നു.
അതെസമയം സിഎം ഇബ്രാഹിം പുറത്താക്കപ്പെട്ടതിനു പിന്നാലെ പാർട്ടി സംസ്ഥാന കമ്മിറ്റിയെ കുമാരസ്വാമി പിരിച്ചുവിട്ടു. പാർട്ടിയുടെ താൽക്കാലി അധ്യക്ഷനായി തന്റെ മകൻ നിഖിൽ കുമാരസ്വാമിയെ നിയോഗിച്ചു.
ഈ സംഭവവികാസങ്ങളിൽ താൻ ഏറെ വേദനിക്കുന്നുവെന്നും, അമിത് ഷാ ദേവെഗോഡയെ കാണാൻ ചെല്ലുകയാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദോവെഗൗഡ അമിത്ഷായെ കാണാൻ ചെല്ലേണ്ട അവസ്ഥ വരരുതായിരുന്നു. കുമാരസ്വാമി ജയിച്ചത് മുസ്ലിം വോട്ട് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങൾ വോട്ട് ചെയ്തില്ലായിരുന്നെങ്കിൽ കുമാരസ്വാമി ജയിക്കില്ലായിരുന്നു. അതെസമയം സിഎം ഇബ്രാഹിം പുറത്താക്കപ്പെട്ടതിനു പിന്നാലെ പാർട്ടി സംസ്ഥാന കമ്മിറ്റിയെ കുമാരസ്വാമി പിരിച്ചുവിട്ടു. പാർട്ടിയുടെ താൽക്കാലി അധ്യക്ഷനായി തന്റെ മകൻ നിഖിൽ കുമാരസ്വാമിയെ നിയോഗിച്ചു.
രണ്ട് തിരഞ്ഞെടുപ്പുകളിലും തോറ്റതിനു ശേഷം എച്ച്ഡി കുമാരസ്വാമി പ്രസ്താവിച്ചത് അടുത്ത അഞ്ചു വർഷത്തേക്ക് നിഖിൽ രാഷ്ട്രീയത്തിലേക്കില്ല എന്നായിരുന്നു. രാഷ്ട്രീയത്തിൽ നിന്നൊക്കെ മാറി സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന ഉപദേശവും അദ്ദേഹം മകന് നൽകിയതായി റിപ്പോർട്ടുകൾ വന്നു. മൂന്ന് സിനിമകൾ നിഖിലിനെ വെച്ച് ചെയ്യാൻ നിർമാതാക്കൾ കാക്കുകയാണ്. മാണ്ഡ്യയിൽ നിഖിലിനെ നിർത്തിയതിനു പിന്നിൽ പാർട്ടി പ്രവർത്തകരുടെ സമ്മർദ്ദമായിരുന്നെന്നും അദ്ദേഹം പറയുകയുണ്ടായി. എന്തായാലും ഈ പ്രശ്നങ്ങളെയെല്ലാം ഒറ്റയടിക്ക് മറികടന്നിരിക്കുകയാണ് നിഖിൽ ഇപ്പോൾ. എൻഡിഎക്കൊപ്പം ചേർന്നതോടെ തന്റെ കൂടെ നിൽക്കുന്നവരുടെയും എതിരാളികളുടെയും കാര്യത്തിൽ കൃത്യമായ ഒരു നിർവ്വചനം കിട്ടിയിരിക്കുകയാണ് നിഖിലിന്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽത്തന്നെ മത്സരിക്കാൻ നിഖിലിന് വേദി സജ്ജമായിരിക്കുകയാണ്.
മാണ്ഡ്യയിൽ മത്സരിച്ച് ജയിക്കുകയെന്നത് ജെഡിഎസ്സിന്റെ പാരമ്പര്യം കാക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായി കണ്ടേ പറ്റൂ നിഖിലിന്. മാധ്യമങ്ങളിലൂടെയാണ് താൻ കുമാരസ്വാമിയും മകൻ നിഖിൽ ഗൗഡയും അമിത് ഷായുടെ കൂടെ ചർച്ചയ്ക്ക് ചെന്ന കാര്യം അറിയുന്നതെന്ന് സിഎം ഇബ്രാഹിം പറഞ്ഞു. ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ ദേവെഗൗഡയ്ക്ക് വിഷമമുണ്ടെന്ന് താങ്കൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്ന് സുധാ സദാനന്ദ് ചോദിച്ചു. എച്ച്ഡി കുമാരസ്വാമിയും കുടുംബവുമാണോ ജെഡിഎസ്സിനെ ബിജെപിയിലേക്ക് നയിച്ചത് എന്ന ചോദ്യത്തിന് മറുപടിയായാണ് സിഎം ഇബ്രാഹിം രാമായണ-മഹാഭാരത സൂചനകൾ എടുത്തിട്ടത്.
ദേവെഗൗഡ തനിക്ക് തന്റെ പിതാവിനെപ്പോലെയാണെന്നും, എന്നാൽ അദ്ദേഹം സമ്മർദ്ദത്തിലാണെന്നും സിഎം പറഞ്ഞു. അദ്ദേഹത്തിന് സ്വന്തമായി തീരുമാനമെടുക്കാൻ കഴിയുന്നില്ല. ആരിൽനിന്നാണ് ദേവെഗൗഡയ്ക്ക് സമ്മർദ്ദമെന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി: "മഹാഭാരതത്തിൽ എന്താണ് സംഭവിച്ചത്? എന്താണ് രാമായണത്തിൽ സംഭവിച്ചത്? അതുതന്നെയാണ് ഇപ്പോഴും നടക്കുന്നത്."
Find out more: